പ്രധാനമന്ത്രിയുടെ ഓഫീസ്
സത്യസന്ധരെ ആദരിക്കുന്നു' പ്ലാറ്റ്ഫോം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ഓഗസ്റ്റ് 13 ന് ഉദ്ഘാടനം ചെയ്യും.
Posted On:
12 AUG 2020 9:15AM by PIB Thiruvananthpuram
കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ 'സുതാര്യ നികുതി വ്യവസ്ഥ- സത്യസന്ധരെ ആദരിക്കുന്നു' പ്ലാറ്റ്ഫോം 2020 ഓഗസ്റ്റ് 13 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സമീപ വർഷങ്ങളിൽ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് നിരവധി പ്രധാന നികുതി പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞവർഷം കോർപ്പറേറ്റ് നികുതി നിരക്കുകൾ 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും പുതിയ ഉൽപ്പാദന യൂണിറ്റുകളുടെ നികുതി നിരക്ക് 15 ശതമാനമായും കുറച്ചിരുന്നു. വിഹിത വിതരണ നികുതി ഒഴിവാക്കുകയും ചെയ്തു.
ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പു വരുത്തുന്നതിനും സി. ബി. ഡി. ടി നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. ഔദ്യോഗിക ആശയവിനിമയ സംവിധാനത്തിന് കൂടുതൽ സുതാര്യത ഉറപ്പു വരുത്തുന്നതിന് പുതുതായി ആവിഷ്കരിച്ച ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ - ഡിൻ (DIN) സംവിധാനം ഇതിൽ പ്രധാനപ്പെട്ടതാണ്. ഓരോ ഔദ്യോഗിക അറിയിപ്പിനുമൊപ്പം കമ്പ്യൂട്ടർ നിർമിത പ്രത്യേക ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ടായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ആദായ നികുതി വകുപ്പിൽ അവശേഷിക്കുന്ന നികുതി തർക്കങ്ങൾ പരിഹരിക്കുന്നതിന് ആവിഷ്കരിച്ച 'വിവാദ് സെ വിശ്വാസ് 2020 'പ്രകാരം തർക്കപരിഹാരത്തിന് ഉള്ള സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിനുള്ള നടപടികൾ നിലവിൽ നടന്നുവരുന്നു. പരാതികൾ/ വ്യവഹാരങ്ങൾ ഫലപ്രദമായി കുറയ്ക്കുന്നതിന് വിവിധ അപ്പലേറ്റ് കോടതികളിൽ വകുപ്പ് തല അപ്പീലുകൾ സമർപ്പിക്കുന്നതിനുള്ള തുക ഉയർത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇടപാടുകളും പണം അടക്കുന്നതിന് ഇലക്ട്രോണിക് രീതിയും പ്രോത്സാഹിപ്പിക്കുന്നതിന് പല നടപടികളും സ്വീകരിച്ചിട്ടുണ്ട്. നികുതിദായകരുടെ സൗകര്യത്തിനായി പ്രത്യേകിച്ചും, കോവിഡ് പശ്ചാത്തലത്തിൽ, വകുപ്പ് കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കുകയും നികുതി റീഫണ്ട് തുക നികുതിദായകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്തു വരുന്നു.
പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കാൻ പോകുന്ന ഈ പുതിയ പ്ലാറ്റ്ഫോം ഇനിയും കൂടുതൽ പ്രത്യക്ഷ നികുതി പരിഷ്കരണ നടപടികൾ ആവിഷ്കരിക്കുന്നതിന് സഹായിക്കും. ചേംബർ ഓഫ് കൊമേഴ്സുകൾ, ട്രേഡ് അസോസിയേഷനുകൾ, ചാർട്ടേഡ് അക്കൗണ്ടൻസ് അസോസിയേഷനുകൾ. പ്രധാന നികുതിദായകർ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര ധനകാര്യ വ്യവസായ വകുപ്പ് മന്ത്രി നിർമല സീതാരാമൻ, വകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
*****
(Release ID: 1645334)
Visitor Counter : 302
Read this release in:
Telugu
,
Manipuri
,
Kannada
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil