ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,64,949 പരിശോധനകളെന്ന നേട്ടത്തില്‍ ഇന്ത്യ

Posted On: 06 AUG 2020 7:40PM by PIB Thiruvananthpuram



തുടര്‍ച്ചയായ മൂന്നാം ദിവസവും 6 ലക്ഷത്തിലധികം പരിശോധനകള്‍

ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 16,000 കടന്നു

ന്യൂഡല്‍ഹി, 06 ആഗസ്റ്റ് 2020


''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' നയത്തില്‍ ശ്രദ്ധചെലുത്തുന്ന ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ദിവസവും 6 ലക്ഷത്തിലധികം കോവിഡ് -19 സാമ്പിളുകള്‍ പരിശോധിച്ചു. പ്രതിദിന പരിശോധനകള്‍ പത്തുലക്ഷമാക്കുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് നടത്തിയത് 6,64,949 പരിശോധനകളാണ്.

രാജ്യത്ത് ഇതുവരെ ആകെ പരിശോധിച്ചത് 2,21,49,351 സാമ്പിളുകളാണ്. ദശലക്ഷത്തിലെ പരിശോധന കുത്തനെ വര്‍ധിച്ച് 16050 ആയി. ഊര്‍ജിത പരിശോധനയിലൂടെ മാത്രമേ രോഗബാധിതരെ തിരിച്ചറിയാനും അവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താനും കഴിയൂ  എന്നതിനാല്‍ ''ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്'' നയം വിജയകരമായി നടപ്പാക്കാന്‍ രാജ്യത്തുടനീളം പരിശോധനാ ലാബുകളുടെ ശൃംഖല വര്‍ധിപ്പിക്കുകയാണ്. രാജ്യത്തിന്ന് 1370 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 921-ഉം സ്വകാര്യ മേഖലയില്‍ 449ഉം ലാബുകളാണുള്ളത്.

വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 698 (സര്‍ക്കാര്‍: 422 + സ്വകാര്യമേഖല: 276)

ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 563 (സര്‍ക്കാര്‍: 467 + സ്വകാര്യമേഖല: 96)

സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 109 (സര്‍ക്കാര്‍: 32 + സ്വകാര്യം: 77)

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***

 

 

 

 



(Release ID: 1643991) Visitor Counter : 166