രാസവസ്തു, രാസവളം മന്ത്രാലയം

2020 ജൂലൈയിൽ ഫാക്ടിന് വളം ഉല്പാദനത്തിൽ   24016 മെട്രിക് ടണ്ണിന്റെ റെക്കോർഡ് വർധന

Posted On: 06 AUG 2020 9:58AM by PIB Thiruvananthpuram

 

കേന്ദ്ര രാസവള മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ഈ വർഷം ഉൽപാദനത്തിലും വിൽപ്പനയിലും പുതിയ ഉയരങ്ങൾ താണ്ടി. അമോണിയം സൾഫേറ്റിന്റെ  ഏറ്റവും ഉയർന്ന പ്രതിമാസ ഉൽപാദന നിരക്ക് 2020 ജൂലൈയിൽ(24, 016 MT) നേടിയതായി കമ്പനി അറിയിച്ചു. ഈ വർഷം ജനുവരിയിലെ 23,811 മെട്രിക് ടൺ എന്ന റെക്കോർഡാണ് ഭേദി ക്കപ്പെട്ടത്.  

ദക്ഷിണേന്ത്യൻ വിപണികളെ ലക്ഷ്യംവെച്ച് ഫാക്ടംഫോസ്(NP 20:20:0:13),അമോണിയം സൾഫേറ്റ് എന്നീ രണ്ടു വളങ്ങളാണ് ഫാക്ട് ഉത്പാദിപ്പിക്കുന്നത്. കോവിഡ് കാലത്ത്  പ്രവർത്തന സമയം,  അസംസ്കൃത വസ്തുക്കളുടെ സംഭരണം,  ചരക്കുനീക്കം,  ഉൽപ്പന്ന വിതരണം എന്നിവയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തിയാണ് കമ്പനിക്ക് മികച്ച ഉത്പാദനം നേടാനായത്.  

***


(Release ID: 1643768) Visitor Counter : 205