റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ഇൻവിറ്റ് (InvIT) രൂപീകരിക്കുന്നതിന്റെ ഭാഗമായി, ഇൻവെസ്റ്റ്മെന്റ് മാനേജർ ബോർഡിലേക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള സമിതിക്ക് ദേശീയപാത അതോറിറ്റി രൂപം നൽകി
Posted On:
02 JUL 2020 3:36PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 02, 2020
ദേശീയപാത മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നത് ലക്ഷ്യമിട്ട് "അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ് "(Infrastructure Investment Trust-InvIT) നു രൂപം നൽകാനുള്ള ദേശീയപാത അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിർദ്ദിഷ്ട നിധിയിലേക്കുള്ള നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പുതിയ കമ്പനിക്കും രൂപം നൽകി വരികയാണ്.
രാജ്യത്ത്, സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടുകൂടി സ്ഥാപിക്കപ്പെടുന്ന ആദ്യ InvIT ആകും ഇത് .
ഇൻവെസ്റ്റ്മെന്റ് മാനേജർ ബോർഡിലേക്കായി മികച്ച രണ്ടു സ്വതന്ത്ര ഡയറക്ടർമാർ, ഒരു ചെയർമാൻ എന്നിവരെ തിരഞ്ഞെടുക്കുന്നതിനായി, ഒരു തിരച്ചിൽ-തിരഞ്ഞെടുക്കൽ സമിതി (search-cum-selection committee) ക്ക് രൂപം നൽകിക്കഴിഞ്ഞു. NHAI അധ്യക്ഷൻ ഡോ സുഖ്‌ബീർ സിംഗ് സന്ധു കൺവീനറായ സമിതിയിൽ HDFC അധ്യക്ഷൻ ശ്രീ ദീപക് പരേഖ്, ICICI ചെയർമാൻ ശ്രീ ഗിരീഷ് ചന്ദ്ര ചതുർവേദി, ഉപരിതലഗതാഗത-ദേശീയപാത മന്ത്രാലയ മുൻ സെക്രട്ടറി ശ്രീ സഞ്ജയ് മിത്ര എന്നിവരും ഉൾപ്പെടുന്നു.
ദേശീയപാത അതോറിറ്റിക്ക് കീഴിൽ പൂർത്തിയായ ദേശീയപാത പദ്ധതികൾക്കായി, വിപണിയിൽ നിന്നും പണം കണ്ടെത്തുന്നത് അടക്കമുള്ള പ്രവർത്തനങ്ങളിൽ അടിസ്ഥാനസൗകര്യ ട്രസ്റ്റിനെ നയിക്കാൻ, മത്സരശേഷിയുള്ള ഒരു വിദഗ്ദ്ധ സംവിധാനം സജ്ജമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.
(Release ID: 1635909)