മന്ത്രിസഭ

കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് തീയതി നീട്ടാന്‍ മന്ത്രിസഭയുടെ അനുമതി

प्रविष्टि तिथि: 01 JUN 2020 5:39PM by PIB Thiruvananthpuram


കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂന്ന് ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് തീയതി 2020 ഓഗസ്റ്റ് 31 വരെ ദീര്‍ഖിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം  അനുമതി നല്‍കി. 2020 മാര്‍ച്ച് ഒന്നിനും 2020 ഓഗസ്റ്റ് 31നുമിടയ്ക്ക് കാലാവധി പൂര്‍ത്തിയാകുന്ന ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് തീയതിയാണ് നീട്ടിയിട്ടുള്ളത്. ഇവയ്ക്ക് രണ്ടു ശതമാനം പലിശയിളവും, കൃത്യമായ തിരിച്ചടവിനുള്ള മൂന്നു ശതമാനം പ്രോത്സാഹനവും  കര്‍ഷകര്‍ക്ക് തുടര്‍ന്നും ലഭിക്കും.

പ്രയോജനങ്ങള്‍ : ഈ  തീരുമാനം വഴി കര്‍ഷകര്‍ക്ക് തങ്ങളുടെ മൂന്ന് ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല വായ്പകളുടെ തിരിച്ചടവ് പിഴ കൂടാതെ നാലു ശതമാനം പലിശ നിരക്കില്‍  തിരിച്ചടയ്ക്കാനുള്ള സമയം നീട്ടിക്കിട്ടുകയും കോവിഡ് മഹാമാരിയുടെ സമയത്ത് അതിനായി ബാങ്കില്‍ പോകുന്നത് ഒഴിവാക്കാന്‍ സഹായമാവുകയും ചെയ്യും. 

(रिलीज़ आईडी: 1628575) आगंतुक पटल : 284
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu