ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ
Posted On:
21 MAY 2020 1:53PM by PIB Thiruvananthpuram
നമ്മുടെ രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ നവീകരിക്കാൻ, ഈ ലോക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. ഇതുവരെ 45,299 പേരാണ് കോവിഡിൽ നിന്ന് മുക്തി നേടിയത്. 40.32% ആണ് രാജ്യത്തെ കോവിഡ് മുക്തിനിരക്ക്. ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 555 ലാബുകളിലായി 26,15,920 സാമ്പിളുകളാണ് നാം പരിശോധിച്ചത്. ഇതിൽ തന്നെ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ നാം പരിശോധനയ്ക്ക് വിധേയമാക്കിയത് 1,03,532 സാമ്പിളുകളാണ്. നിലവിൽ 391 സർക്കാർ ലാബുകളിലും 164 സ്വകാര്യ ലാബുകളിലുമാണ് കോവിഡ് പരിശോധന സൗകര്യമുള്ളത്.
കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ സംയോജിത ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെ ഭാഗമായി രാജ്യത്ത് 3027 ഓളം കോവിഡ് ആശുപത്രികളും, കോവിഡ് ആരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കി. ഇതിനു പുറമെ 7,013 കോവിഡ് കെയർ കേന്ദ്രങ്ങളും കണ്ടെത്തുകയുണ്ടായി. സംസ്ഥാനങ്ങൾക്കായി 65 ലക്ഷം PPE കിറ്റുകളും, 101.07 ലക്ഷം N95 മാസ്കുകളുമാണ് കേന്ദ്രം വിതരണം ചെയ്തത്. ദിവസേന ഏതാണ്ട് മൂന്നു ലക്ഷം വീതം PPE കിറ്റുകളും, N95 മാസ്കുകളുമാണ് നാമിപ്പോൾ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നത്. കോവിഡിനെ തുടർന്നാണ് ഇവ രണ്ടിന്റെയും നിർമ്മാണം നമ്മുടെ രാജ്യത്ത് ആരംഭിച്ചത്.
കോവിഡ് 19 നായി ICMR രൂപീകരിച്ച ദേശീയ കർമ്മസേന (NTF) ഈ മാർച്ച് പകുതിക്ക് ശേഷം 20 തവണയാണ് യോഗം ചേർന്നത്. മഹാമാരിയെ ശാസ്ത്രീയപരമായും, സാങ്കേതികപരമായും പ്രതിരോധിക്കുന്നതിൽ മികച്ച സംഭാവനയാണ് NTF നൽകിയിട്ടുള്ളത്.
പുതിയ പരിശോധന കിറ്റുകൾ, സുരക്ഷാവസ്ത്രങ്ങൾ, ശ്വസന സംവിധാനങ്ങൾ തുടങ്ങിയവ വികസിപ്പിക്കുന്നതിനായി ഇരുപത്തിനാലുമണിക്കൂറും നീണ്ട കഠിന പരിശ്രമത്തിലാണ് രാജ്യത്തെ ശാസ്ത്രസമൂഹം. ഇവരെ പ്രചോദിപ്പിക്കുനതിനായി, ആരോഗ്യ-കുടുംബക്ഷേമ, ശാസ്ത്ര-സാങ്കേതിക വിദ്യ, ഭൗമശാസ്ത്ര മന്ത്രാലയങ്ങളുടെ ചുമതലവഹിക്കുന്ന കേന്ദ്രമന്ത്രി ഡോ ഹര്ഷവർദ്ധന്റെ കീഴിൽ പ്രത്യേക നടപടികൾക്കും തുടക്കം കുറിച്ചിരുന്നു.
കോവിഡ് മഹാമാരിയെത്തുടർന്ന് രാജ്യത്തെ കുടിയേറ്റത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, നഗരങ്ങളിൽ കുടിയേറിപ്പാർക്കുന്ന പാവപ്പെട്ടവർ, ചെറുകിട കച്ചവടക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, ചെറുകിട കര്ഷകര്‍ എന്നിവർക്ക് നിരവധി കഷ്ടപ്പാടുകളാണ് നേരിടേണ്ടി വന്നത്. ഇത് ലഘൂകരിക്കുന്നതിനായി,"പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന ", "ആത്മനിർഭർ ഭാരത് അഭിയാൻ " തുടങ്ങിയ നിരവധി നയങ്ങളും ഭരണകൂടം പ്രഖ്യാപിക്കുകയുണ്ടായി. നഗരങ്ങളിലെ കുടിയേറ്റത്തൊഴിലാളികൾ, ദരിദ്രർ, വിദ്യാര്ത്ഥികള് എന്നിവർക്ക് തുല്യതയും, സാമൂഹിക സുരക്ഷയും ഉറപ്പാക്കാൻ, ചെലവ്കുറഞ്ഞ വാടക പാർപ്പിടസമുച്ചയങ്ങൾ വഴി സാധിക്കും.
നഗരങ്ങളിലുള്ള ഗവൺമെൻറ് ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളെയാണ് ചിലവുകുറഞ്ഞ വാടക പാർപ്പിട സമുച്ചയങ്ങ (ARHC) ളാക്കി മാറ്റുക. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും, ആനുകൂല്യങ്ങൾ നൽകിയുമാകും ഇത് നടപ്പാക്കുക. സംസ്ഥാനസർക്കാർ ഏജൻസികളോ, സമാനമേഖലയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനങ്ങളോ ആവും ARHC കൾ നിർമ്മിച്ച് അതിന്റെ പ്രവർത്തനം നടത്തുക.
***
(Release ID: 1625773)
Visitor Counter : 197