പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19 സ്ഥിതികളെക്കുറിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി ചേര്‍ന്നു പ്രധാനമന്ത്രി അവലോകനം ചെയ്തു

Posted On: 07 MAR 2020 5:17PM by PIB Thiruvananthpuram

 

നോവല്‍ കൊറോണാ വൈറസി(കോവിഡ്-19)ന്റെ സ്ഥിതിയെയും അതിന് വിവിധ മന്ത്രാലയങ്ങള്‍ കൈക്കൊണ്ട നടപടികളെയും കുറിച്ച് 2020 മാര്‍ച്ച് 7 ഉച്ചയ്ക്ക് 11.30 ആദരണീയനായ പ്രധാനമന്ത്രി അവലോകനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ധന്‍, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍, ആരോഗ്യ കുടുംബക്ഷേമമന്ത്രാലയ സഹമന്ത്രി ശ്രീ അശ്വനി കുമാര്‍ ചൗബേ, കാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബാ, നിതി ആയോഗ് അംഗം ഡോ: വിനോദ് കെ. പോള്‍, ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത്, ആരോഗ്യം, ഫാര്‍മാ, വ്യോമയാനം, വിദേശകാര്യ, ആരോഗ്യ ഗവേഷണം, ആഭ്യന്തരം, ഷിപ്പിംഗ്, എന്‍.ഡി.എം.എ എന്നീ വകുപ്പുകൡലെ ഉദ്യോഗസ്ഥരും സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.
കോവിഡ്-19നോടുള്ള പ്രതികരണവും മുന്‍കരുതലുമായി ആരോഗ്യ കുടുംബക്ഷേമമന്ത്രാലയവും മറ്റ് സഹായകമന്ത്രാലയങ്ങളും കൈക്കൊണ്ട നടപടികളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചും ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അവതരണം നടത്തി. പ്രവേശനകേന്ദ്രത്തിലും സമൂഹത്തലുമുള്ള നിരീക്ഷണം, ലബോറട്ടറി പിന്തുണ, ആശുപത്രി തയാറെടുപ്പുകള്‍, വന്‍ പ്രവര്‍ത്തനത്തിന് വേണ്ട കാര്യങ്ങള്‍ സ്വരൂപിക്കല്‍, ആരോഗ്യത്തിലെ ഭീഷണിയെക്കുറിച്ച് വിദഗ്ധരും ജനങ്ങളുമായി അപ്പോഴപ്പോള്‍ വിവരങ്ങളും  ഉപദേശങ്ങളും ആശയങ്ങളും കൈമാറല്‍ എന്നിവയ്‌ക്കൊക്കെയാണ് അവതരണത്തില്‍ ഊന്നല്‍ നല്‍കിയത്.
ആവശ്യത്തിനുള്ള മരുന്നുകളുടെയും ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റസ് (എ.പി.ഐ) മറ്റ് ആവശ്യത്തിനുള്ള ഉപഭോഗവസ്തുക്കളുടെയും ആവശ്യത്തിനുള്ള സ്‌റ്റോക്ക് ലഭ്യത ഫാര്‍മ വകുപ്പ് സെക്രട്ടറി അറിയിച്ചു.
എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും രാജ്യാതിര്‍ത്തികളിലും ജാഗ്രതയും സമൂഹത്തില്‍ നിരീക്ഷണം തുടരേണ്ടതിന്റെ ആവശ്യകതയും, ഐസലേഷന്‍ വാര്‍ഡുകള്‍ക്ക് വേണ്ടത്ര കിടക്കകള്‍ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചചെയ്തു. സമയബന്ധിതമായ പ്രതികരണത്തിന് വേണ്ടി സംസ്ഥാനങ്ങളുമായി കാര്യക്ഷമമായ ഏകോപനത്തിന്റെ ആവശ്യകതയ്ക്ക് ഡോ: ഹര്‍ഷവര്‍ധന്‍ ഊന്നല്‍ നല്‍കി. കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നതിന്റെ ആവശ്യകയ്ക്ക് നിതി ആയോഗ് അംഗം ഊന്നല്‍ നല്‍കി. ഇറാനിലെ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനുള്ള അഭ്യര്‍ത്ഥന ലഭിച്ചത് ഉയര്‍ത്തിക്കാട്ടി.
ഇതുവരെ കൈക്കൊണ്ട നടപടികള്‍ക്ക് എല്ലാ വകുപ്പുകളെയും പ്രശംസിച്ച പ്രധാനമന്ത്രി, ഉയര്‍ന്നുവരുന്ന സാഹചര്യത്തോടു പ്രതികരിക്കുന്നതിന് ഇന്ത്യ തയാറായിരിക്കണമെന്നു സൂചിപ്പിച്ചു. രോഗത്തെക്കുറിച്ചും കൈക്കൊള്ളേണ്ട മുന്‍കരുതലിനെക്കുറിച്ചും സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വകുപ്പുകളും ഒരുമിച്ചു കര്‍മപദ്ധതിക്ക് തുടക്കം കുറിക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കോവിഡ്-19 പരിപാലനത്തിനുള്ള മികച്ച പരിപാടികള്‍ കണ്ടെത്തുന്നതും സ്വീകരിക്കുന്നതും ഉറപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ ഉദ്‌ബോധിപ്പിച്ചു. വിദഗ്ധരുടെ അഭിപ്രായത്തിന്റെ വീക്ഷണത്തില്‍  ജനങ്ങളുടെ കൂട്ടംകൂടല്‍ കഴിയുന്നത്ര ഒഴിവാക്കാനും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളെ ഉപദേശിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അസുഖം പടരുന്ന സാഹചര്യമുണ്ടായാല്‍ ക്വാറന്റൈനും അടിയന്തര പരിചരണ വ്യവസ്ഥകള്‍ക്കും വേണ്ട സ്ഥലങ്ങള്‍ കണ്ടെത്താനും അദ്ദേഹം നിര്‍ദേശം നല്‍കി. ഇറാനില്‍ നിന്നുള്ള ഇന്ത്യക്കാരെ എത്രയൂം വേഗം പരിശോധിച്ച് ഒഴിപ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  പൊതുജനാരോഗ്യ പരിപ്രേക്ഷ്യത്തില്‍ നിന്ന് ഈ പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കുന്നതിന് വേണ്ട ആവശ്യത്തിന് മുന്‍കൂട്ടിയുള്ള ആസൂത്രണവും പ്രതികണവും അനിവാര്യവും നിര്‍ണായകവുമാണെന്നും അദ്ദേഹം പ്രധാനമായി ഉയര്‍ത്തിക്കാട്ടി.



(Release ID: 1608283) Visitor Counter : 96