ആഭ്യന്തരകാര്യ മന്ത്രാലയം
നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മാര്‍ എന്നി രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങളുമായി കൊറോണാ വൈറസ് ഭീഷണിയെ നിയന്ത്രിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി അവലോകനം ചെയ്തു
Posted On:
17 MAR 2020 5:12PM by PIB Thiruvananthpuram
നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളുമായി കൊറോണാ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തയാറെടുപ്പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ അജയ് ഭല്ല അവലോകനം ചെയ്തു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, പശ്ചിമബംഗാള്‍, സിക്കിം, അസം, അരുണാചല്‍ പ്രദേശ്, മിസോറാം, മണിപ്പൂര്‍, ത്രിപുര, നഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍/അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഡിഎസ്.ജി.പി/ഡീഷണല്‍ ഡിഎസ്.ജി.പിമാരുമായും അതിന് പുറമെ അതിര്‍ത്തി നിയന്ത്രണ സെക്രട്ടറിയും ബി.എസ്.എഫ്, എസ്.എസ്.ബി, അസാം റൈഫിള്‍സ് ഡിഎസ്.ജിമാരുമായും ആഭ്യന്തരസെക്രട്ടറി വിഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി.
വിവിധ സഞ്ചാരകേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ നിരന്തരമായ സ്‌ക്രീനിംഗ് നടത്തുന്നുണ്ടെന്നും അതിര്‍ത്തിമേഖലയിലെ സമൂഹങ്ങളെ വൈറസ് രോഗബാധയുണ്ടാകാതിരിക്കാനായി എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ഗ്രാമസഭകളിലൂടെ സംവേദനക്ഷമമാക്കിയിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ അറിയിച്ചു.
ഒരു വീഴ്ചയുമില്ലാതെ നൂറുശതമാനം സ്‌ക്രീനിംഗ് നടത്തുന്നതിന് ആവശ്യമായ പരിശോധന കിറ്റുകള്‍ക്കും മറ്റ് മെഡിക്കല്‍ സാമഗ്രികള്‍ക്കുമൊപ്പം 24 മണിക്കൂറും ഡോക്ടര്‍മാരെ വിന്യസിപ്പിക്കേണ്ടത് ഉറപ്പാക്കണമെന്ന് ആഭ്യന്തരസെക്രട്ടറി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
*************************
(Release ID: 1607085)
Visitor Counter : 223