പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

4.75 ലക്ഷം ഒഴിവുകള്‍ ഉടന്‍ നികത്തും ഡോ: ജിതേന്ദ്ര സിംഗ്

प्रविष्टि तिथि: 12 MAR 2020 2:23PM by PIB Thiruvananthpuram

കേന്ദ്ര സര്‍വീസിലെ 4.75 ലക്ഷത്തിലധികം ഒഴിവുകള്‍ ഉടന്‍ നികത്തുമെന്ന് കേന്ദ്ര പഴ്‌സണല്‍, പരാതി പരിഹാര സഹമന്ത്രി ഡോ.  ജിതേന്ദ്രസിംഗ് അറിയിച്ചു. ഇന്ന് രാജ്യസഭയില്‍രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
    യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ (യു.പി.എസ്.സി) 4399 തസ്തികകളിലേക്കും, സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി) 13,995 തസ്തികകളിലേക്കുംറെയില്‍വേറിക്രൂട്ട്‌മെന്റ്‌ബോര്‍ഡുകള്‍ (ആര്‍.ആര്‍.ബികള്‍) 1,16391 തസ്തികകളിലേക്കും നിയമനം നടത്തുന്നതിനുള്ള ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്മൂന്നുംകൂടിആകെ 1,34,785തസ്തികകള്‍വരും.
    ഇതിന് പുറമെ എസ്.എസ്.സി, ആര്‍.ആര്‍.ബികള്‍, തപാല്‍ വകുപ്പ്, പ്രതിരോധ മന്ത്രാലയം എന്നിവ അധികമായി 3,41,907 തസ്തികകള്‍ നികത്തുന്നതിനുള്ള നപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഇന്ത്യാ ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും ഒഴിവുകള്‍ മുന്‍കൂറായി ബന്ധപ്പെട്ട നിയമന ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
    തങ്ങളുടെമന്ത്രാലയത്തിലെ/വകുപ്പിലെ/ഉപ ഓഫീസുകളിലെഒഴിവുകള്‍ നികത്താന്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കാന്‍ ഈ വര്‍ഷം ജനുവരിയില്‍കേന്ദ്ര ഗവണ്‍മെന്റ് എല്ലാ മന്ത്രാലയങ്ങളും/വകുപ്പുകളോടും നിര്‍ദ്ദേശിച്ചിരുന്നു.


AM/MRD 


(रिलीज़ आईडी: 1606168) आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi