മന്ത്രിസഭ

2020 ഏപ്രില്‍ഒന്നിന്  പ്രാബല്യത്തില്‍വരത്തക്കവിധം പൊതുമേഖലാ ബാങ്കുകളുടെ ബൃഹദ്‌ലയനത്തിന്  കേന്ദ്ര മന്ത്രിസഭയുടെഅംഗീകാരം

പത്ത് പൊതുമേഖലാ ബാങ്കുകളെഏകീകരിച്ചു നാലെണ്ണമാക്കിയ നടപടിആഗോളതലത്തില്‍ത്തന്നെ ഈ ബാങ്കുകള്‍ക്കുഗുണകരമായിമാറും

Posted On: 04 MAR 2020 4:09PM by PIB Thiruvananthpuram

രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ നാല് ബാങ്കുകളായിഏകീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്‍കി.താഴെ പറയുന്ന പ്രകാരമാണ് ബാങ്കുകളുടെലയനം.  

ഓറിയന്റല്‍ ബാങ്ക്ഓഫ്‌കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്ഓഫ്ഇന്ത്യഎന്നിവയെ പഞ്ചാബ് നാഷണല്‍ ബാങ്കിലും, സിന്‍ഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കിലും, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്എന്നിവയെ യൂണിയന്‍ ബാങ്ക്ഓഫ്ഇന്ത്യയിലും, അലഹബാദ് ബാങ്കിനെ ഇന്ത്യന്‍ ബാങ്കിലുമാണ്‌ലയിപ്പിച്ചത്.


എണ്‍പത്‌ലക്ഷംകോടിരൂപയിലധികം ബിസിനസ് നടത്തിയിരുന്നവയാണ്ഇവയില്‍ഓരോ ബാങ്കും. ഏപ്രില്‍ 1 നു നിലവില്‍ വരുന്ന ലയനംരാജ്യത്തിന്റെ ബാങ്കിംഗ്‌മേഖലയ്ക്ക്‌ വാണിജ്യപരമായി ഗുണംചെയ്യും.ആഗോള ബാങ്കുകളുമായിമല്‍സരിക്കാനുള്ളമികച്ച ശേഷി ഈ ബാങ്കുകള്‍ക്ക്ഇതോടെകൈവരും. അത്ആഗോളതലത്തില്‍ഇന്ത്യന്‍ ബാങ്കിംഗ്‌സംവിധാനത്തിന്റെമത്സരക്ഷമതഗുണപരമായിവര്‍ധിപ്പിക്കുകയുംചെയ്യും.


ലയനത്തോടെവലുതായിമാറുന്ന പൊതുമേഖലാ ബാങ്കുകളുടെവായ്പ നല്‍കല്‍ ശേഷി മുമ്പത്തേക്കാള്‍ പല മടങ്ങ്‌വര്‍ധിക്കും. ഇത് ബാങ്കിംഗ്‌മേഖലയ്ക്കുംരാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കുംഉത്തേജനം പകരും.

ഓരോ ബാങ്കുകളുടെയും ചിലവുകള്‍ കാര്യക്ഷമമാക്കാനും വെല്ലുവിളികള്‍കൂടുതല്‍ ഫലപ്രദമായി നേരിടാനുംഇത്‌സഹായിക്കും.  വ്യാപ്തിവര്‍ധിക്കുന്നത് സാമ്പത്തിക ഉള്‍ക്കൊള്ളല്‍ലക്ഷ്യങ്ങള്‍ക്ക്‌വേഗത നല്‍കും. ഇതിനൊക്കെ പുറമേ, ഒന്നായിമാറുന്ന ബാങ്കുകളുടെസാങ്കേതികവിദ്യാ സമ്പത്തിന്റെ സംയോജനം ഈ സ്ഥാപനങ്ങളുടെ മികവ്‌വിശാലമാക്കും. ഡേറ്റാബേസ്‌ വര്‍ധിക്കുന്നത്അതിവേഗംമാറുന്ന ഡിജിറ്റല്‍വല്‍കൃതവാണിജ്യ ബാങ്കിംഗ്‌മേഖലയില്‍വലിയ നേട്ടമായിമാറും.


PSR/MRD



(Release ID: 1605325) Visitor Counter : 214