ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നൊവല്‍കൊറോണ വൈറസ്ഭീഷണി നേരിടാന്‍ ഇന്ത്യസുസജ്ജമെന്ന്‌കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി  ഡോ: ഹര്‍ഷ് വര്‍ദ്ധന്‍

Posted On: 10 FEB 2020 1:12PM by PIB Thiruvananthpuram

നൊവല്‍കൊറോണവൈറസ് ഭീഷണി നേരിടുന്നതിന് രാജ്യംസുസജ്ജമാണെന്ന്‌കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്‍ പ്രസ്താവിച്ചു. ആവശ്യമായഎല്ലാ മുന്‍കരുതലുകളും തക്കസമയത്ത്തന്നെ കൈക്കൊണ്ടിട്ടുണ്ടെന്നുംസ്ഥിതിഗതികള്‍ഗവണ്‍മെന്റ്‌സസൂക്ഷ്മം നിരീക്ഷിച്ച്‌വരുന്നുണ്ടെന്നുംലോകസഭയില്‍ഇന്ന് നടത്തിയ പ്രസ്താവനയില്‍അദ്ദേഹംവ്യക്തമാക്കി.

കൊറോണോവൈറസ്സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന് ഗവണ്‍മെന്റ്ഒരുസമിതിരൂപീകരിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍കേന്ദ്ര ആരോഗ്യ മന്ത്രാലയംസംസ്ഥാനങ്ങളുമായിവീഡിയോകോണ്‍ഫറന്‍സുവഴി നിരന്തരം സമ്പര്‍ക്കത്തിലാണ്.ആരോഗ്യമന്ത്രാലയം ദിനംപ്രതിസ്ഥിതിഗതികള്‍ നിരീക്ഷിച്ച് പുനരവലോകനം ചെയ്ത്‌വരികയാണ്. 


2019 ഡിസംബര്‍ 31ലാണ് ചൈനയില്‍ ആദ്യമായിനൊവല്‍കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹൂബ്ലി പ്രവിശ്യയിലെ സമുദ്രവിഭവ ഭക്ഷ്യമാര്‍ക്കറ്റിലാണ് ആദ്യമായി ഇത് കണ്ടത്. ചുരുങ്ങിയ സമയംകൊണ്ട് ചൈനയിലാകെ ബാധിച്ച രോഗത്തില്‍ 811 പേരുടെ മരണം ഇന്നലെ വരെറിപ്പോര്‍ട്ടുചെയ്തു. ചൈനയില്‍ 37,198 കേസുകളാണ് ഇതുവരെറിപ്പോര്‍ട്ട് ചെയ്തത്. ചൈനയ്ക്ക് പുറത്ത് 354 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍രോഗബാധയും മരണനിരക്കും ഉയരുകയാണ്.

2020 ജനുവരി 30ന് ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആശങ്കയുണ്ടാക്കുന്ന പൊതു ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
നമ്മുടെ രാജ്യത്ത് കേരളത്തില്‍മൂന്ന് കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. മൂന്നുകേസുകള്‍ക്കുംവുഹാനില്‍യാത്രചെയ്ത ചരിത്രമുണ്ട്. ഒറ്റപ്പെട്ട നിലയിലാണ് ഇവരെചികിത്സിക്കുന്നത്, മൂന്നുപേരുടെയും നില തൃപ്തികരമാണ്. 
ചൈനയില്‍ നിന്നുംഅങ്ങോട്ടുമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 18 മുതല്‍ യാത്രക്കാരെ കര്‍ശനമായിപരിശോധനയ്ക്ക്‌വിധേയമാക്കിവരുന്നു. ഇതുവരെ 1818 വിമാനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. 21 വിമാനത്താവളങ്ങളില്‍ പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. ചൈനയില്‍ നിന്നുംഹോംക്‌കോംഗില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് പുറമെസിങ്കപ്പൂര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലു പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

12 പ്രധാന തുറമുഖങ്ങളിലും എല്ലാമൈനര്‍ തുറമുഖങ്ങളിലുംയാത്രക്കാരെ പരിശോധിക്കുന്നുണ്ട്. നേപ്പാളിലുംരോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നേപ്പാളില്‍ നിന്നുള്ള എല്ലാചെക്ക് പോസ്റ്റുകളിലും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, സിക്കിം, ബിഹാര്‍, സീമാ ശസ്ത്ര ബല്‍, ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി എന്നിവരുമായി സഹകരിച്ച് പരിശോധന നടത്തുന്നുണ്ട്.

ചൈനയിലെ വുഹാനിലും സമീപപ്രവിശ്യകളിലുമുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും പ്രൊഫഷണലുകളെയും ഒഴിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായിവുഹാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ജനുവരി 31നുംഈ മാസം 1നും രണ്ട് പ്രത്യേക വിമാനങ്ങളിലൂടെഒഴിപ്പിച്ചു. 647 ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെടെ654യാത്രക്കാരെതിരിച്ചുകൊണ്ടുവന്നു. തിരിച്ചുവന്നവര്‍ ഇന്ത്യന്‍സൈന്യം തയാറാക്കിയ ഇന്തോ-തിബറ്റന്‍ബോര്‍ഡര്‍ പോലീസ് ക്യാമ്പില്‍ നിരീക്ഷണത്തിലാണ്. ഇവരിലാര്‍ക്കുംരോഗബാധകണ്ടെത്തിയിട്ടില്ല, എല്ലാവരുടെയൂം നില തൃപ്തികരവുമാണ്.

ചൈനയിലെ മറ്റുഭാഗങ്ങളിലുള്ള ഇന്ത്യന്‍ സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുമുണ്ട്. രാജ്യത്ത്‌ചൈനയിലേക്ക് യാത്രചെയ്തിട്ടുള്ളവരെയെല്ലാംസൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യസെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണമുണ്ടായിരുന്ന 369 യാത്രക്കാരെ ഐസലേഷന്‍ സൗകര്യങ്ങളില്‍ മാറ്റി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി നിരീക്ഷണ മാനദണ്ഡങ്ങളും തയാറാക്കി നല്‍കിയിട്ടുണ്ട്.

പൂനൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് നോഡല്‍ ലബോറട്ടറിയായി പ്രവര്‍ത്തിക്കുന്നത്. മറ്റ് 11 ലബോറട്ടറികളില്‍വൈറസ് പരിശോധന നടത്തുന്നുണ്ട്. 
RS/MRD 
***


(Release ID: 1602666) Visitor Counter : 78