ധനകാര്യ മന്ത്രാലയം
8600 കോടി രൂപ ചെലവ് വരുന്ന 148 കിലോമീറ്റര്‍ നീളമുള്ള ബെംഗളൂരു സബര്‍ബന്‍ ട്രാന്‍സ്പോര്‍ട് പദ്ധതി ശുപാര്‍ശ ചെയ്തു
Posted On:
01 FEB 2020 2:24PM by PIB Thiruvananthpuram
ഇ-ലോജിസ്റ്റിക് ഏക ജാലക വിപണിക്കായി ദേശീയ ലോജിസ്റ്റിക് നയം രൂപീകരിക്കും
റെയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ റെയില്‍പാതകള്‍ക്കു ഇരുവശവുമായി സൗരോര്‍ജ പദ്ധതി
പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ 150 പുതിയ പാസ്സഞ്ചര്‍ ട്രെയിനുകള്‍
അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ നൈപുണ്യ വികസന ലക്ഷ്യമിട്ട് ദേശീയ നൈപുണ്യ വികസന ഏജന്‍സി സ്ഥാപിക്കും
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുള്ള തയ്യാറെപ്പിനായി രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധര്‍, മാനേജ്മന്റ് ബിരുദധാരികള്‍, യുവ എന്‍ജിനീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി തയ്യാറെടുപ്പ് കേന്ദ്രം സ്ഥാപിക്കും.
റോഡുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍
വര്‍ധിച്ച തോതില്‍ രാജ്യത്തെ ഹൈവേകളുടെ വികസനം നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പ്രവേശനത്തിന് നിയന്ത്രണമുള്ള 2500 കിലോമീറ്റര് ഹൈവേകള്‍, 9000 കിലോമീറ്റര് സാമ്പത്തിക ഇടനാഴികള്‍, 2000 കിലോമീറ്റര് തീരദേശ ഹൈവേകളും തീര തുറമുഖ റോഡുകളും, 2000 കിലോമീറ്റര് തന്ത്രപരമായ ഹൈവേകളും ഇതില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹി മുംബൈ എക്‌സ്പ്രസ്സ് പാതയും മറ്റു രണ്ടു പദ്ധതികളും 2023 ഓടെ പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ചെന്നൈ ബെംഗളൂരു എക്‌സ്പ്രസ്സ് പാതയുംആരംഭിക്കും.
റെയില്‍വേയുടെ അടിസ്ഥാനസൗകര്യ വികസനം
അഞ്ചു നടപടികള്‍ ശുപാര്‍ശ ചെയ്തു
റെയില്‍വേയുടെ ഉടമസ്ഥതയില്‍ റയില്പാതക്കു ഇരുവശവുമുള്ള സ്ഥലങ്ങളില്‍ ഉയര്‍ന്ന സൗരോര്‍ജ ശേഷി സ്ഥാപിക്കുക
നാല് സ്റ്റേഷനുകളില്‍ പുനര്‍ വികസന പദ്ധതികള്‍
പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ 150 പുതിയ പാസ്സന്ജര്‍ ട്രെയിനുകള്‍
ജനപ്രിയ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച് കൂടുതല്‍ തേജസ് ട്രെയിനുകള്‍
മുംബൈ അഹമ്മദാബാദ് ഹൈ സ്പീഡ് ട്രെയിന്‍ പദ്ധതി ത്വരിതപ്പെടുത്തും
18600 കോടി രൂപ ചിലവില്‍ 148 കിലോമീറ്റര് നീളത്തിലുള്ള ബെംഗളൂരു സബര്‍ബന്‍ ഗതാഗത പദ്ധതി നടപ്പാക്കും . മെട്രോ ട്രെയിനുകളുടെ മാതൃകയില്‍ ആയിരിക്കും നിരക്ക്
പെട്ടെന്ന് കേടാകുന്ന കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കു നീക്കത്തിനായി ശീതികരിച്ച വിതരണ ശൃംഖല- കിസാന്‍ റെയില്‍ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ സജ്ജമാക്കും
SKY/BSN
(Release ID: 1601612)
Visitor Counter : 126