ധനകാര്യ മന്ത്രാലയം
ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് ഘടനയാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനു വ്യവസായ പ്രോല്‍സാഹന നയം നിര്‍ണായകമെന്ന് സാമ്പത്തിക സര്‍വ്വേ
മൈത്രീ മുതലാളിത്ത അനുകൂല നയങ്ങള്‍ സമ്പത്തിനെ ക്ഷയിപ്പിക്കുകയും
സമ്പദ്ഘടനയുടെ മൂല്യങ്ങള്‍ തകര്‍ക്കുകയും ചെയ്യും
Posted On:
31 JAN 2020 1:24PM by PIB Thiruvananthpuram
ഇന്ത്യയെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനയാക്കുക എന്ന ലക്ഷ്യസാക്ഷാത്കാരത്തിനു വ്യവസായ പ്രോല്‍സാഹന നയം നിര്‍ണായകമെന്ന് 2019-20ലെ സാമ്പത്തിക സര്‍വ്വേ. മത്സരാധിഷ്ഠിത വിപണിക്ക് ശക്തിപകരുന്നതിനും സമ്പത്ത് ഉദ്പാദിപ്പിക്കുന്നതിനും ഇത് നിര്‍ബന്ധമാണ്. അതേസമയം,സ്വകാര്യ മൂലധന താല്‍പര്യങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്ന മുതലാളിത്ത അനുകൂല സമീപനത്തില്‍ നിന്നു വിട്ടു നില്‍ക്കുകയും വേണം- വെള്ളിയാഴ്ച കേന്ദ്ര ധന, കോര്‍പറേറ്റുകാര്യ ശ്രീമതി നിര്‍മ്മല സീതാരാമന്‍ മന്ത്രി പാര്‍ലമെന്റില്‍ വച്ച സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 1991 മുതല്‍ സ്വീകരിച്ച സാമ്പത്തിക രീതികള്‍ ഈ മാറ്റത്തെ പിന്തുണയ്ക്കുന്ന മതിയായ തെളിവാണ് എന്നും സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.
പരിഷ്‌കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ ശേഷം സൃഷ്ടിപരമായ തകര്‍ച്ച വര്‍ധിച്ചു. 1991ല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ആരംഭിച്ച ഉദാരവത്കരണ നയം മല്‍സരാധിഷ്ഠിത വിപണി കെട്ടഴിച്ചുവിടുകയും സൃഷ്ടിപരമായ തകര്‍ക്കലിന്റെ ശക്തികള്‍ക്ക് ശേഷി നല്‍കുകയും ചെയ്തു. അത് ഉദ്പാദിപ്പിച്ച മെച്ചങ്ങള്‍ക്കാണ് ഇന്നു നാം സാക്ഷികളാകുന്നത്. സൃഷ്ടിപരമായ തകര്‍ക്കല്‍ വിപണിയില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവന്നു. പഴയ സാങ്കേതികവിദ്യകളെ തൂത്തെറിഞ്ഞു. വിപണിക്ക് നല്‍കിയ പുതിയ ഉണര്‍വ് ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭിക്കാന്‍ ഇടയാക്കി. ഉദാരവല്‍കരണത്തിനു ശേഷമുള്ള ഇന്ത്യയിലെ ഓഹരി വിപണി ഉണര്‍വ്വ് വ്യവസായ അനുകൂല ഇന്ത്യക്ക് സഹായകമായി മാറി. 1991ലെ വിപണി നവീകരണത്തിനു ശേഷം സെന്‍സെക്‌സ് കുതിച്ചുയര്‍ന്നുവെന്നും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഉദാരവല്‍ക്കരണത്തിനു മുമ്പ് 60 വര്‍ഷം നിലനില്‍ക്കുമെന്നു പ്രതീക്ഷിച്ചിരുന്ന സെന്‍സെക്‌സ് കമ്പനികള്‍ ഉദാരവല്‍ക്കരണ ശേഷം 12 വര്‍ഷമായി കുറഞ്ഞു. ഓരോ അഞ്ച് വര്‍ഷവും സെന്‍സെക്‌സ് കമ്പനികളുടെ മൂന്നിലൊന്ന് പുറത്തായി. പുതിയ കമ്പനികളുടെ തുടര്‍ച്ചയായ വന്നു ചേരല്‍ പുതിയ ഉല്‍പ്പന്നങ്ങലും സാങ്കേതികവിദ്യകളും വരാന്‍ ഇടയാക്കി.
പുറത്തു പോകുന്ന കമ്പനികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഉദാരവല്‍ക്കരണ നയം ഒരു കാരണമായി എന്ന് സാമ്പത്തിക സര്‍വേ നിരീക്ഷിക്കുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഊ പ്രവണത കുറഞ്ഞു വരികയും ചെയ്തു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റും ആദ്യമായി സൂചികയില്‍ കടന്നുകൂടി. ഉല്‍പ്പാദന മേഖലയിലെ കമ്പനികള്‍ക്ക് സൂചികയിലുണ്ടായിരുന്ന ആധിപത്യം നഷ്ടപ്പെട്ടു. സേവന മേഖലയും ആദ്യമായി ഇടംപിടിച്ചു. അതിവേഗത്തിലുള്ള മാറ്റങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയെ ഉദാരവല്‍ക്കരണത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് സാക്ഷിയാക്കിയത്.
സെന്‍സെക്‌സ് മേഖലയിലെ വൈവിധ്യം വിപണിയിലെ പരിഷ്‌കരണത്തിനൊപ്പിച്ചു വളര്‍ന്നു എന്ന് സര്‍വേ വ്യക്തമാക്കുന്നു. 1988നും 2019നും ഇടയില്‍ ഉല്‍പാദന മേഖലയിലെ കമ്പനികളുടെ എണ്ണം സെന്‍സെക്‌സില്‍ കുറയുകയും സേവന മേഖലയുടേത് വര്‍ധിക്കുകയും ചെയ്തു. രാജ്യത്തിന്റെ ആഭ്യന്തര മൊത്തം ഉല്‍പ്പാദനത്തിന്റെ ഏകദേശം 60 ശതമാനം സേവന മേഖലയിലേക്കു മാറി.
മുതലാളിത്ത അനുകൂല നയങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ദ്രവിപ്പിക്കുകയും സൃഷ്ടിപരമായ തകര്‍ക്കല്‍ തടഞ്ഞുകൊണ്ട് കാര്യക്ഷമതയില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തു.മുതലാളിത്ത നയങ്ങളില്‍ നിന്ന് അപര കമ്പനികള്‍ക്ക് മെച്ചമുണ്ടായിട്ടുണ്ടാകാം എന്നും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍വേ വിശദീകരിക്കുന്നു. കാര്യക്ഷമതയില്ലായ്മയുടെ തോത് വര്‍ധിപ്പിക്കാനും അത്തരം കമ്പനികള്‍ കാരണമായിട്ടുണ്ട്.
പ്രകൃതി വിഭവങ്ങളുടെ വിവേചനപരമായ വീതംവയ്പ് കമ്പനി ഉടമകളുടെ ലക്ഷ്യം ഉല്‍പ്പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറാന്‍ കാരണമായി. ഇത് പാട്ടം പ്രതീക്ഷിക്കുന്ന ഗുണഭോക്താക്കള്‍ക്ക് അതേ വിഭവങ്ങളില്‍ മേലുള്ള മല്‍സരാധിഷ്ഠിത വീതംവയ്പ് 2011 വരെ മുതലാളിത്ത അനുകൂല നയങ്ങള്‍ പ്രകൃതി വിഭവങ്ങളുടെ വിവേചനപരമായ വീതംവയ്പിനു കാരണമാവുകയും ചെയ്തു. വിഭവങ്ങളുടെ വിപണി അധിഷ്ഠിത വീതംവയ്പിലേക്കുള്ള മാറ്റം ഉത്പാദനപരമായ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനമായി. ഇത് സമ്പത്തിന്റെ വളര്‍ച്ചയ്ക്കും ഇടയാക്കി.
അതുപോലെ, മനഃപൂര്‍വ്വമായി വരുത്തുന്ന കുടിശ്ശികയ്ക്ക് കാരണമായത് മൈത്രീ വായ്പകളാണ്. അവിടെ സംരംഭകര്‍ സംഘടിതമായി ബാങ്കുകളില്‍ നിന്നും കുറേശ്ശെ കുറേശ്ശെ സമ്പത്ത് മോഷ്ടിച്ചു കൊണ്ടുപോയി. മനഃപൂര്‍വ്വം കുടിശ്ശിക വരുത്തിയവര്‍ ഗ്രാമ വികസനത്തിനായി നീക്കിവച്ചിരുന്ന സബ്‌സിഡികള്‍ നഷ്ടപ്പെടുത്തി. മനഃപൂര്‍വ്വം തിരിച്ചടയ്ക്കാത്തവര്‍ക്ക് നല്‍കുന്ന ഓരോ രൂപയും നഷ്ടമാണ് കാണിക്കുന്നത്. 2018-ലെ കണക്ക് പ്രകാരം 1.4 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ മനഃപൂര്‍വ്വം തിരിച്ചടയ്ക്കാതെ നഷ്ടമാക്കിയത്. ഇത്തരക്കാര്‍ മോഷ്ടിച്ച പണം സമ്പദ്ഘടനയിലുണ്ടായിരുന്നെങ്കില്‍ അത്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ, ഗ്രാമ വികസനം എന്നിവയ്ക്കുള്ള വിഹിതം ഇരട്ടിപ്പിക്കാനും അല്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം മൂന്നിരട്ടിയാക്കാനും കഴിയുമായിരുന്നു.
തിരിച്ചടവില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നത് തടഞ്ഞില്ലെങ്കില്‍ സത്യസന്ധമായി ബിസിനസ് നടത്തുന്ന, ലാഭകരമായ നിക്ഷേപകരുള്‍പ്പെടെ മറ്റെല്ലാവര്‍ക്കും വായ്പാ ചെലവ് വര്‍ദ്ധിപ്പിക്കും. ഇത് വിപണിയില്‍ നിന്ന് സത്യസന്ധമായി വായ്പയെടുക്കുന്നവരെ അകറ്റി നിര്‍ത്തുകയും അതുവഴി വിപണിയില്‍ ഉറ്റമിത്രങ്ങള്‍ മാത്രമാവുകയും ചെയ്യും. ഇത് വിപണിയുടെ ഇടിവിനും സാമ്പത്തിക വളര്‍ച്ചയുടെ മന്ദഗതിക്കും ഇടയാക്കുമെന്നും അതുവഴി തൊഴിലവസരങ്ങളും സമ്പത്ത് ഉല്പാദന ശേഷി കുറയ്ക്കാനും ഇടയാക്കുമെന്ന് സാമ്പത്തിക സര്‍വ്വ ചൂണ്ടിക്കാട്ടുന്നു.
RS/MRD
(Release ID: 1601415)
Visitor Counter : 296