പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

ഇന്ധന സംരക്ഷണ പരിപാടിക്ക് തുടക്കമായി

Posted On: 16 JAN 2020 2:54PM by PIB Thiruvananthpuram

കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷന്‍ (പി.സി.ആര്‍.എ) യുടെ ജനകീയ ഇന്ധന സംരക്ഷണ പരിപാടിയായ സാക്ഷം 2020 ന് ന്യൂഡല്‍ഹിയില്‍ തുടക്കമായി. പെട്രോളിയം പ്രകൃതി വാതക സെക്രട്ടറി ഡോ.എം.എം. കുട്ടി ഉദ്ഘാടനം ചെയ്തു. 2020 മധ്യത്തോടെ ആഗോള ഊര്‍ജ്ജ ആവശ്യത്തിന്റെ 25% ഇന്ത്യയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 83% വും ഇറക്കുമതിയിലൂടെയാണ് നേരിടുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഫലപ്രദമായ സംരക്ഷണത്തിലൂടെ ഇത് കുറയ്ക്കാന്‍ കഴിയുമെന്ന് ശ്രീ. കുട്ടി ചൂണ്ടിക്കാട്ടി.


സൈക്കിള്‍ ദിനം, റാലികള്‍ സെമിനാറുകള്‍ പ്രദര്‍ശനങ്ങള്‍ തുടങ്ങി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സാക്ഷം വഴി രാജ്യത്തോട്ടാകെ സംഘടിപ്പിക്കും.1.48 കോടി സ്‌കൂള്‍ കൂട്ടികളെ പങ്കെടുപ്പിച്ച് കോണ്ട് ദേശീയതലത്തില്‍ നടന്ന ഉപന്യാസ, പ്രശ്‌നോത്തരി, ചിത്ര രചന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിജയികള്‍ക്ക് വിതരണം ചെയ്തു.


ND   MRD 


(Release ID: 1599580) Visitor Counter : 102