വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ - ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറിതല ചര്‍ച്ച നടന്നു
प्रविष्टि तिथि:
16 JAN 2020 4:53PM by PIB Thiruvananthpuram
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും വാണിജ്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ച ന്യൂഡല്‍ഹിയില്‍ ഇന്ന് സമാപിച്ചു. കേന്ദ്ര വാണിജ്യ സെക്രട്ടറി ശ്രീ. അനൂപ് വധാവന്‍ ഇന്ത്യന്‍ സംഘത്തെ നയിച്ചപ്പോള്‍ ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറി ഡോ. മുഹമ്മദ് ജാഫര്‍ ഉദ്ദിന്‍ ആ രാജ്യത്തെ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കി.
അതിര്‍ത്തി പ്രദേശത്തെ വ്യാപാര കേന്ദ്രങ്ങള്‍, നിര്‍ദ്ദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനുള്ള സംയുക്ത പഠനം, വ്യാപാരം സംബന്ധിച്ച് വിവരങ്ങള്‍ കൈമാറല്‍, മേഖലയിലെ കണക്ടിവിറ്റി ഉദ്യമങ്ങള്‍, മാനദണ്ഡങ്ങള്‍ ഏകീകരിക്കല്‍, അതിര്‍ത്തി വ്യാപാര അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, ബിസിനസ്സ് വിസയ്ക്ക് വേണ്ട സൗകര്യം ഒരുക്കല്‍ തുടങ്ങിപരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും. ഇതിന് മുന്നോടിയായി ഇരു രാജ്യങ്ങളുടെയും വാണിജ്യ വ്യവസായ അഡിഷണല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട വ്യാപാരം സംബന്ധിച്ച സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ യോഗവും ന്യൂഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.
ഇരു കൂട്ടര്‍ക്കും സൗകര്യ പ്രദമായ ദിവസങ്ങളില്‍ ഇന്ത്യ-ബംഗ്ലാദേശ് വാണിജ്യ സെക്രട്ടറിമാരുടെയും, സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെയും അടുത്ത യോഗങ്ങള്‍ ചേരാന്‍ ധാരണയായി.
ND MRD
(रिलीज़ आईडी: 1599578)
आगंतुक पटल : 194