റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം. റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം
Posted On:
01 JAN 2020 12:42PM by PIB Thiruvananthpuram
വര്‍ഷാന്ത്യ അവലോകനം
റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 60000 കിലോമീറ്റര്‍
ദേശീയ പാതകൂടുതലായിവികസിപ്പിക്കും
2018 -19 വര്‍ഷത്തില്‍ 5,494 കിലോമീറ്റര്‍റോഡുകളുടെ നിര്‍മ്മാണത്തിനായിരുന്നുകേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. 10,855 കിലോമീറ്റര്‍റോഡ്‌നിര്‍മ്മാണം ഈ കാലയളവില്‍പൂര്‍ത്തിയാക്കുകയുംചെയ്തു. 2019 -20 ല്‍ ഇതുവരെ3211 കിലോമീറ്റര്‍ദേശീയ പാത നിര്‍മ്മാണത്തിനു കരാര്‍ നല്‍കി. 5958 കിലോമീറ്റര്‍റോഡ്‌നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2013 -14 കാലഘട്ടത്തില്‍റോഡു വികസന നിരക്ക് പ്രതിദിനം 11.7 കിലോമീറ്റര്‍ ആയിരുന്നത്ഇപ്പോള്‍ 30 കിലോമീറ്റര്‍ ആയി ഉയര്‍ന്നു. 2014 ഏപ്രിലില്‍ 91,287 കിലോമീറ്റര്‍ ആയിരുന്നു ദേശീയ പാതകളുടെദൈര്‍ഘ്യം. 2019 ഡിസംബര്‍ 31 ന് ഇത് 132,500 കിലോമീറ്ററായി വര്‍ദ്ധിച്ചു. 2019 - 20 ല്‍ 10000 കിലോമീറ്റര്‍റോഡുകള്‍ക്കാണ്പുതുതായി നിര്‍മാണാനുമതി നല്കാന്‍ ലക്ഷ്യമിട്ടത്. 11000 കിലോമീറ്റര്‍റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനും ലക്ഷ്യമിട്ടു.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 60000 കിലോമീറ്റര്‍ദേശീയ പാത കൂടുതലായിവികസിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇതില്‍ 2500 കിലോമീറ്റര്‍ എക്‌സ്പ്രസ്‌ഹൈവേയാണ്, 9000 കിലോമീറ്റര്‍ സാമ്പത്തിക ഇടനാഴിയും. 2000 കിലോമീറ്റര്‍ തീരദേശ, തുറമുഖകണക്റ്റിവിറ്റിക്കുവേണ്ടിയുള്ളതും 2000 കിലോമീറ്റര്‍ അതിര്‍ത്തിയിലുള്ള തന്ത്രപ്രധാന ഹൈവേയുമാണ്. 45 നഗരങ്ങളില്‍ബൈപാസ്‌റോഡുകള്‍ നിര്‍മ്മിക്കാനും 100 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തമ്മിലുള്ള ഗതാഗതമാര്‍ഗ്ഗം മെച്ചപ്പെടുത്താനും മന്ത്രാലയം ഉദ്ദേശിക്കുന്നു. ഇതിനായി 85,275 കോടിരൂപയാണ്‌ദേശീയ പാതാ അതോറിറ്റി വകയിരുത്തിയിരിക്കുന്നത്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ടോള്‍ഓപറേറ്റ് ട്രാന്‍സ്ഫര്‍ (ടി.ഒ.ടി) മാതൃകയിലൂടെ ഒരു ലക്ഷം കോടിരൂപ സമാഹരിക്കാനാണ് അതോറിറ്റി ഉദ്ദേശിക്കുന്നത്. ടോള്‍ പിരിവു പോലുള്ള വരുമാന സമ്പാദനവുമായി ബന്ധപ്പെട്ട്‌നാഷണല്‍ഇന്‍വെസ്റ്റ്‌മെന്റ് ആന്റ്ഇന്‍ഫ്രാസ്ട്ക്ച്ചര്‍ ട്രസ്റ്റുകള്‍ രൂപീകരിക്കാന്‍ ദേശീയ പാത അതോറിറ്റിക്ക് അധികാരം നല്‍കിയിട്ടുണ്ട്.
കര്‍ണാടകത്തിലെ ശരാവതികായലിനു കുറുകെയുള്ള പാലം നിര്‍മ്മാണത്തിനും രാജസ്ഥാനിലെ 16 ദേശീയപാതകള്‍ക്കുമുള്ള നിര്‍മ്മാണ അനുമതിനല്‍കിക്കഴിഞ്ഞു. ന്യൂഡല്‍ഹിയിലെ പരേഡ്‌റോഡ് ജംങ്ക്ഷനില്‍ദേശീയ പാത 8 ല്‍ നിര്‍മ്മിച്ചിട്ടുള്ള മൂന്നു വരി അടിപ്പാതയുടെ ഉദ്ഘാടനം 2019 ജൂലൈ 12 നു നടന്നു. വിമാനത്താവളത്തില്‍നിന്ന്ദൗലാകൗനിലേക്ക്‌സിഗ്നല്‍തടസ്സങ്ങളില്ലാതെയാത്ര ചെയ്യാന്‍ ഇത്‌സഹായിക്കും.
ഉത്തര്‍ പ്രദേശിലെ ഡല്‍ഹി-മീററ്റ് എക്‌സ്പ്രസ് പാതയുടെമൂന്നാം ഘട്ടം കേന്ദ്ര റോഡ്ഗതാഗത, ദേശീയപാതാ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി 2019 സെപ്റ്റംബര്‍ 30 ന് ഉദ്ഘാടനം ചെയ്തു. പദ്ധതി പൂര്‍ത്തിയാകുന്നതോടെദേശീയതലസ്ഥാന മേഖലയിലെഗതാഗതക്കുരുക്ക് പരിഹാരിക്കാനും മലിനീകണനത്തോത്കുറയ്ക്കാനും യാത്രാസമയംഗണ്യമായികുറയ്ക്കാനും സാധിക്കും.
ഉപരിതല ഗതാഗത മന്ത്രാലയംദേശീയ പാതകളില്‍ 2019 ഡിസംബര്‍ 15 മുതല്‍ ഫാസ്റ്റ്ടാഗ് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് ടോള്‍ പിരിവ് ആരംഭിച്ചു. ഇതുമൂലം ഇന്ധനം, സമയം എന്നിവ ലാഭിക്കാനും മലിനീകരണംകുറയ്ക്കാനും സാധിക്കുന്നു. മാത്രമല്ല ടോള്‍ പ്ലാസകളിലെ അനന്തമായ ഗതാഗതക്കുരുക്കും ഒഴിവാകുന്നു. 2019 ഡിസംബര്‍ 26 വരെ 1,11,70,811 ഫാസ്റ്റ്ടാഗുകള്‍ വിതരണംചെയ്തു.
മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാഓഫീസുകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പ്ലാസ്റ്റിക്കിനു പകരംപ്രകൃതിസൗഹൃദവസ്തുക്കളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജ്ജനം മുഖ്യവിഷയമാക്കി 2019 സെപ്റ്റംബര്‍ 11 നും ഒക്ടോബര്‍ 27 നും മധ്യേ ശുചിത്വം തന്നെ സേവനം എന്ന പ്രചാരണം നടത്താന്‍ ഗവണ്‍മെന്റ് തീരുമാനിക്കുകയുണ്ടായി. ഉപരിതല ഗതാഗത മന്ത്രാലയം ഇതിനായിവിശദമായ കര്‍മ്മ പദ്ധതി തയാറാക്കുകയുംദേശീയ പാതകളുടെ പരിസരങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ശ്രമദാനം നടത്തുകയുംചെയ്തു. ഇത് വന്‍ വിജയമായിരുന്നു. ഏകദേശം 69000 ആളുകള്‍ ശ്രമദാനത്തില്‍ പങ്കെടുത്തു. ഏകദേശം 2,22,226 ലക്ഷം മണിക്കൂറിനു തുല്യമായ ശ്രമദാനം ഈ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടു. ഈ പ്ലാസ്റ്റിക്ക് ഉപയോഗിച്ച് 2019 നവംബറില്‍ 56.96 കിലോമീറ്റര്‍റോഡ് നിര്‍മ്മിച്ചു. ഭാവിയില്‍കൂടുതല്‍ റോഡുകള്‍ പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് നിര്‍മ്മിക്കും.
2025 ഓടെ, സംസ്ഥാനങ്ങളുടെസഹകരണത്തോടെറോഡപകട നിരക്ക് 25 ശതമാനം എങ്കിലുംകുറയ്ക്കുന്നതിന് ഇന്റഗ്രേറ്റഡ്‌റോഡ് ആക്‌സിഡന്റ് ഡാറ്റാ ബേസ് എന്ന ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. എല്ലാ നാലുവരിദേശീയ പാതകളിലുംവിവര സാങ്കേതിക വിദ്യാധിഷ്ഠിത റോഡ്‌സുരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍സ്ഥാപിക്കും.
മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി മോട്ടോര്‍വാഹന നിയമം 1988 ഭേദഗതിചെയ്തു. പുതിയ മോട്ടോര്‍വാഹന (ഭേദഗതി) നിയമം 2019 പാര്‍ലമെന്റ് പാസാക്കി. ഇത് 2019 ഓഗസ്റ്റ് 9 ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു. റോഡ്‌സുരക്ഷ, സൗകര്യങ്ങള്‍, സുതാര്യത എന്നിവ മെച്ചപ്പെടുത്തുക, അഴിമതി ലഘൂകരിക്കുക, ഇടത്തട്ടുകാരുടെചൂഷണം ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിക്കും. അമിതവേഗത, മദ്യപാനം തുടങ്ങിയ നിയമ ലംഘനത്തിന് ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കും. പുതിയ കുറ്റങ്ങള്‍ക്കും പിഴ ഈടാക്കും. നിയമലംഘനത്തിനുള്ള പിഴ വര്‍ദ്ധിപ്പിച്ചു.
പുതിയ നിയമ പ്രകാരം എല്ലാവിധ ഫീസുകളുംരേഖകളുംഓണ്‍ലൈനായി സമര്‍പ്പിക്കാം. ആധുനിക രീതിയിലുള്ള ഡ്രൈവിംഗ്‌ടെസ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തി. ഡ്രൈവിംഗ്‌ലൈസന്‍സ് സമയപരിധി തീരുന്നതിനു ഒരുവര്‍ഷം മുമ്പേ എപ്പോള്‍വേണമെങ്കിലും അതു പുതുക്കാന്‍ സംവിധാനം ആയി. ഡ്രൈവിംങ് ലൈസന്‍സിനുള്ള കുറഞ്ഞ വിദ്യാഭ്യാസ മാനദണ്ഡം നീക്കം ചെയ്തു. ഡ്രൈവിംഗ്‌സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ സഹായം ലഭ്യമാക്കി. മോട്ടോര്‍വാഹന അപകട നിയമം വ്യവസ്ഥാപിതമാക്കി. അപകടത്തില്‍ പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ. ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിപരക്ഷ ഏര്‍പ്പെടുത്തി.
വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും ഉടമസ്ഥന്റെമൊബൈല്‍ നമ്പര്‍ നിര്‍ബന്ധമാക്കി എന്നതാണ് പുതിയ മോട്ടോര്‍വാഹന നിയമ ഭേദഗതിയുടെ വലിയ സവിശേഷത. 2020 മുതല്‍ ലേണേഴ്‌സ് ലൈസന്‍സും രജിസ്‌ട്രേഷനും ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ ആലോചിക്കുന്നു. റിട്രോറിഫ്‌ളക്ടീവ്‌ടേപ്പുകള്‍ പതിക്കണമെന്ന നിബന്ധന കര്‍ശനമാക്കി. ഇത് അപകട സാധ്യത കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവിംങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകള്‍ ഇലക്ട്രോണിക് ഫോര്‍മാറ്റിലാക്കാം. ഇതിന് ഡിജിലോക്കര്‍ അല്ലെങ്കില്‍എംപരിവാഹന്‍ തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കാം.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കിക്കൊണ്ട് ഗവണ്‍മെന്റ് 2019 സെപ്റ്റംബര്‍ 19 ന് ഉത്തരവ് പുറപ്പെടുവിച്ചു. ഇന്‍ഡോറിലെ നാഷണല്‍ ഓട്ടോമോട്ടിവ്‌ടെസ്റ്റ് ട്രാക്കിനെ കൂടിവാഹന പരിശോധനയ്ക്ക് അധികാരപ്പെടുത്തി.
പൊലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നു ലഭ്യമാക്കിയ നടന്ന അപകടങ്ങളുടെയും മറ്റുംവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെവാര്‍ഷിക പ്രസിദ്ധീകരണമായി റോഡ് ആക്‌സിഡന്റ് ഇന്‍ ഇന്ത്യ 2018 പ്രകാശനം ചെയ്തു. ഇതു പ്രകാരം 2018 നെ അപേക്ഷിച്ച് രാജ്യത്ത് വാഹനാപകടങ്ങള്‍ 0.46 ശതമാനം വര്‍ധിച്ചു. 2017 ല്‍ 464910 ആയിരുന്നു അപകടങ്ങള്‍. 2018 ല്‍ ഇത് 467044 എന്ന സംഖ്യയിലേയ്ക്ക് ഉയര്‍ന്നു. മന്ത്രാലയത്തിന്റെ 2019 നവംബര്‍ 25 ലെ പുതിയ ഉത്തരവു പ്രകാരം പുതിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിന് എല്‍എ എന്ന രജിസ്‌ട്രേഷന്‍ അടയാളം ലഭ്യമാക്കി.
***
(Release ID: 1599040)
Visitor Counter : 231