പ്രധാനമന്ത്രിയുടെ ഓഫീസ്
ബജറ്റിന് മുന്നോടിയായിവിവിധവിഭാഗങ്ങളുമായുള്ളചര്‍ച്ചയില്‍ പ്രധാനമന്ത്രി ആധ്യക്ഷംവഹിച്ചു ; അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്ഘടന കൈവരിക്കുന്നതിന് സവിശേഷ ശ്രദ്ധയോടെയുള്ള ശ്രമത്തിന് ആഹ്വാനം
Posted On:
09 JAN 2020 3:39PM by PIB Thiruvananthpuram
രാജ്യത്ത്അഞ്ച് ട്രില്ല്യണ്‍ഡോളറിന്റെസമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യംകൈവരിക്കുന്നതിനായിബന്ധപ്പെട്ട എല്ലാവരില്‍ നിന്നുംഒരുകേന്ദ്രീകൃത ശ്രമത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിആഹ്വാനം ചെയ്തു.
സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, കാര്‍ഷികമേഖലകളിലെവിദഗ്ധര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, സ്വകാര്യഓഹരി/സംരംഭകമേഖലയിലെ പ്രമുഖര്‍, നിര്‍മ്മാണ വിനോദസഞ്ചാര, വസ്ത്ര നിര്‍മ്മാണ, ഗാര്‍ഹികോപകരണമേഖലകളിലെ പ്രമുഖര്‍തുടങ്ങിയവരുമായിആശയവിനിമയം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
ബജറ്റിന് മുന്നോടിയായുള്ളചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ന്യൂഡല്‍ഹിയിലെ നിതിആയോഗില്‍ഇന്ന് ഈ യോഗംചേര്‍ന്നത്.
രണ്ട്മണിക്കൂര്‍ നീണ്ട തുറന്ന ചര്‍ച്ച അതാത്‌മേഖലകളുമായിതാഴെത്തട്ടു മുതല്‍ ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെ അനുഭവങ്ങള്‍വെളിച്ചത്തു കൊണ്ടുവന്നതില്‍ തനിക്ക്‌സന്തുഷ്ടിഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിവിധമേഖലകളിലുള്ളവരും നയ ആസൂത്രകരും തമ്മിലുള്ള കൂട്ടു പ്രവര്‍ത്തന കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇത്‌സഹായിക്കും.
അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന ആശയം പൊടുന്നനെ ഉണ്ടായഒന്നല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തിന്റെശക്തിയെകുറിച്ച്ആഴത്തിലുള്ളതിരിച്ചറിവിന്റെഅടിസ്ഥാനത്തിലാണതെന്ന്ചൂണ്ടിക്കാട്ടി.
എന്തിനേയുംഉള്‍ക്കൊള്ളാനുള്ള ഇന്ത്യന്‍ സമ്പദ്ഘടനയുടെകഴിവ്അതിന്റെശക്തമായഅടിത്തറയേയും, കുതിച്ചുയരാനുള്ളപ്രാപ്തിയേയുമാണ്കാണിക്കുന്നതെന്ന്അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരം, നഗരവികസനം, അടിസ്ഥാന സൗകര്യം, കാര്‍ഷികാധിഷ്ഠിതവ്യവസായങ്ങള്‍മുതലായമേഖലകള്‍ക്ക് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും, തൊഴില്‍ഉല്പാദനത്തിനും വമ്പിച്ച ശേഷിയുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരംവേദികളില്‍ നടക്കുന്ന തുറന്ന ചര്‍ച്ചകളും, മസ്തിഷ്‌കോദ്ദീപനവുംആരോഗ്യകരമായവാദപ്രതിവാദത്തിലേക്ക് നീങ്ങാനുംവിഷയങ്ങള്‍വ്യക്തമായി മനസ്സിലാക്കാനുംവഴിയൊരുക്കുമെന്ന്അദ്ദേഹം പറഞ്ഞു.
കൂടാതെ, ഇത്‌സകാരാത്മകമായൊരു മനോഭാവവും'ചെയ്യാന്‍ കഴിയും' എന്ന ഉത്സാഹവുംസമൂഹത്തില്‍വളര്‍ത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അനന്തമായസാധ്യതളുള്ള നാടാണ്ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹംകാഴ്ചപ്പാടും, യാഥാര്‍ത്ഥ്യവും തമ്മിലുള്ള വിടവ് നികത്താന്‍ ബന്ധപ്പെട്ട എല്ലാവരുംതങ്ങളാല്‍കഴിയുന്നത്‌ചെയ്യണമെന്ന്അഭ്യര്‍ത്ഥിച്ചു.
അദ്ദേഹം പറഞ്ഞു, 'ഒരുരാഷ്ട്രമെന്ന നിലയില്‍ചിന്തിച്ചുകൊണ്ട് നമുക്കെല്ലാവര്‍ക്കുംഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.'
സാമ്പത്തികശാസ്ത്രജ്ഞരായ ശ്രീ. ശങ്കര്‍ആചാര്യ, ശ്രീ. ആര്‍. നാഗരാജ്, ശ്രീമതി. ഫര്‍സാന അഫ്രീദി, വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റായ ശ്രീ. പ്രദീപ് ഷാ, വ്യവസായികളായ ശ്രീ. അപ്പാറാവുമല്ലവാരപ്പു, ശ്രീ. ദീപ്കാല്‍റാ, ശ്രീ. പതഞ്ജലിഗോവിന്ദ്‌കേസ്വാനി, ശ്രീ. ദീപക്‌സേത്ത്, ശ്രീ. ശ്രീകുമാര്‍ മിശ്ര, വിദഗ്ധരായ ശ്രീ. ആഷിഷ് ധവാന്‍, ശ്രീ. ശിവ് സരിന്‍തുടങ്ങി 38 പ്രതിനിധികള്‍ചര്‍ച്ചകളില്‍ പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ, കേന്ദ്ര റോഡ്ഗതാഗത, ഹൈവേസ്, എം.എസ്.എം.ഇ മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി, റെയില്‍വേ, വാണിജ്യമന്ത്രി ശ്രീ. പീയുഷ്‌ഗോയല്‍, കൃഷി, കര്‍ഷകക്ഷേമ ഗ്രാമവികസന പഞ്ചായത്തീരാജ് മന്ത്രി ശ്രീ. നരേന്ദ്ര തൊമാര്‍, വിവിധ മന്ത്രാലയങ്ങളുടെസെക്രട്ടറിമാര്‍, നിതിആയോഗ് ഉപാധ്യക്ഷന്‍ ശ്രീ. രാജീവ്കുമാര്‍, നിതിആയോഗ്‌സി.ഇ.ഒ ശ്രീ. അമിതാഭ്കാന്ത്തുടങ്ങിയവര്‍യോഗത്തില്‍സംബന്ധിച്ചു.
ND MRD
(Release ID: 1598950)
Visitor Counter : 192