വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പ്രഥമഅന്താരാഷ്ട്ര യോഗാ ദിന മാധ്യമ പുരസ്‌കാരങ്ങള്‍  കേന്ദ്ര മന്ത്രി പ്രകാശ്ജാവ്‌ദേക്കര്‍ സമ്മാനിച്ചു

ആകാശവാണി തിരുവനന്തപുരം നിലയത്തിനും പുരസ്‌കാരം

Posted On: 07 JAN 2020 12:52PM by PIB Thiruvananthpuram


പ്രഥമഅന്താരാഷ്ട്ര യോഗാ ദിന മാധ്യമ പുരസ്‌കാരങ്ങള്‍കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ്ജാവ്‌ദേക്കര്‍ ന്യൂഡല്‍ഹിയില്‍ഇന്ന് സമ്മാനിച്ചു. 30 മാധ്യമസ്ഥാപനങ്ങളെയാണ് പുരസ്‌കാരത്തിനായിതിരഞ്ഞെടുത്തത്. യോഗയുടെസന്ദേശം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതില്‍വഹിച്ച പങ്ക് കണക്കിലെടുത്താണ് പുരസ്‌കാരം. 
ദിനപത്രങ്ങളില്‍ യോഗയെകുറിച്ചുള്ളമികച്ച കവറേജിന് 11  പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ടെലിവിഷന്‍ വിഭാഗത്തില്‍ എട്ടും റേഡിയോ വിഭാഗത്തില്‍ പതിനൊന്നുംഅവാര്‍ഡുകള്‍ സമ്മാനിച്ചു. 
പുരസ്‌കാരം നേടിയ ആകാശവാണി നിലയങ്ങളില്‍ തിരുവനന്തപുരം നിലയവും ഉള്‍പ്പെടും. ടെലിവിഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന്അമൃത ടെലിവിഷന്‍ പുരസ്‌കാരത്തിന് അര്‍ഹമായി.
മൊത്തം 132 എന്‍ട്രികളില്‍ നിന്നാണ് പുരസ്‌കാരജേതാക്കളെതിരഞ്ഞെടുത്തത്. നല്ല കാര്യങ്ങള്‍സമൂഹത്തില്‍ പ്രചരിപ്പിക്കേണ്ടത് മാധ്യമങ്ങളുടെചുമതലയാണെന്ന് ശ്രീ. പ്രകാശ്ജാവ്‌ദേക്കര്‍ പറഞ്ഞു.
കേന്ദ്ര ആയുഷ് മന്ത്രി ശ്രീ ശ്രീപദ് നായിക്, വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ. രവിമിത്തല്‍തുടങ്ങിയവര്‍ചടങ്ങില്‍സംബന്ധിച്ചു.

ND/MRD



(Release ID: 1598686) Visitor Counter : 90