ആഭ്യന്തരകാര്യ മന്ത്രാലയം

വര്‍ഷാന്ത്യ അവലോകനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Posted On: 26 DEC 2019 10:11AM by PIB Thiruvananthpuram

വര്‍ഷാന്ത്യ അവലോകനം
കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ചരിത്രംസൃഷ്ടിച്ച ഏഴു മാസം


രണ്ടാം മോദി ഗവണ്‍മെന്റ് അധികാരമേറ്റശേഷമുള്ള 2019ലെ ഏഴു മാസങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചരിത്രംസൃഷ്ടിച്ച നാളുകളാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകളായ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കലും പൗരത്വ നിയമ ഭേദഗതിയും ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍കൈക്കൊണ്ടു. ജമ്മു-കാശ്മീര്‍ പുനഃസംഘടനാ ബില്‍, ദേശീയ കുറ്റാന്വേഷണ ഏജന്‍സി (ഭേദഗതി) ബില്‍ 2019, യു.എ.പി. (ഭേദഗതി) ബില്‍ 2019, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (ഭേദഗതി) ബില്‍ 2019, ആയുധ (ഭേദഗതി) ബില്‍ 2019, മനുഷ്യാവകാശ സംരക്ഷണ (ഭേദഗതി) ബില്‍ 2019, ദാദ്ര നഗര്‍ ഹവേലി-ദാമന്‍ ദിയു (കേന്ദ്രഭരണ പ്രദേശങ്ങളുടെ ലയനം) ബില്‍ 2019 എന്നിവ പാര്‍ലമെന്റ് പാസ്സാക്കി. 

ഇന്ത്യന്‍ ഭരണഘടനയുടെ 370, 35 എ അനുച്ഛേദങ്ങള്‍ റദ്ദാക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനത്തിനൊപ്പം ജമ്മു കാശ്മീരിനെയും ലഡാക്കിനെയും മറ്റു സംസ്ഥാനങ്ങള്‍ക്കുംകേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സമാനമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെഎല്ലാവ്യവസ്ഥകളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ജമ്മു-കാശ്മീരിലും ലഡാക്കിലും ഇനി ബാധകമായിരിക്കും. 


ജമ്മു കാശ്മീര്‍ (പുനഃസംഘടന) നിയമം 2019 പ്രകാരം ജമ്മു കാശ്മീര്‍ നിയമനിര്‍മാണ സഭയോടുകൂടിയ കേന്ദ്ര ഭരണ പ്രദേശവും ലഡാക്ക് നിയമനിര്‍മാണ സഭ ഇല്ലാത്ത കേന്ദ്ര ഭരണ പ്രദേശവുമാക്കി. ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2019 ഒക്ടോബര്‍ 31 മുതല്‍ ഏഴാംകേന്ദ്ര ശമ്പള കമ്മീഷന്റെ എല്ലാ അലവന്‍സുകളും ലഭിക്കും. 4800 കോടിരൂപയുടെ അലവന്‍സുകള്‍ അനുവദിച്ചു. 
പൗരത്വ (ഭേദഗതി) ബില്‍ 2019 ശ്രദ്ധയൂന്നുന്നത് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളിലെ മതപരമായ പീഡനം നേരിടുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിലാണ്. സി.എ.ബി. 2019നെ കുറിച്ച് ആശങ്ക വെച്ചുപുലര്‍ത്തിയിരുന്ന വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ വിഭാഗങ്ങളുമായി ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തുകയും അവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍കൂടി പരിഗണികയുംചെയ്തുകൊണ്ടാണ്അന്തിമ ഭേദഗതി തയ്യാറാക്കിയത്.

കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി

ശ്രീ. ഗുരുനാനാക് ദേവ്ജിയുടെ 550ാമതു ജന്‍മവാര്‍ഷികം രാജ്യത്തു മാത്രമല്ല, ലോകത്താകമാനം കെങ്കേമമായി ആഘോഷിക്കാന്‍ കേന്ദ്ര മന്ത്രിസഭ 2018 നവംബര്‍ 22നു തീരുമാനിച്ചിരുന്നു. 2019 ഒക്ടോബര്‍ 24ന് പാക്കിസ്ഥാനുമായി ഇന്ത്യ കര്‍ത്താര്‍പൂര്‍ സാഹിബ് ഇടനാഴി കരാര്‍ ഒപ്പുവെച്ചു. ഇതു പ്രകാരം ഇന്ത്യയില്‍നിന്നുള്ള എല്ലാ മതങ്ങളിലുംപെട്ട തീര്‍ത്ഥാടകര്‍ക്ക് കര്‍ത്താര്‍പൂര്‍ഇടനാഴിയിലൂടെകര്‍ത്താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേയ്ക്ക്‌വിസയില്ലാതെയാത്ര ചെയ്യാം. ഗുരുനാനാക് ദേവ്ജിയുടെ അനുയായികള്‍ ഏറെക്കാലമായി ഉന്നയിച്ചുവരുന്ന ആവശ്യമാണ് ഇത്. 

ഭീകരവാദത്തിനും നുഴഞ്ഞുകയറ്റത്തിനും എതിരെ

ഭീകരവാദവും നുഴഞ്ഞുകയറ്റവുംതടയുന്നതിനായിദേശീയ അന്വേഷണ ഏജന്‍സി (ഭേദഗതി) നിയമം 2019, യു.എ.പി.എ (ഭേദഗതി) നിയമം 2019 തുടങ്ങിയവ നടപ്പാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷന്‍ വഴിയല്ലാതെ നേരിട്ടു പരാതി നല്‍കുന്നതിനായിwww.cybercrime.gov.in എന്ന ദേശീയസൈബര്‍ കുറ്റകൃത്യറിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ ആരംഭിച്ചു. ഇടതു തീവ്രവാദ ശക്തികളെ ജാഗ്രതാപൂര്‍വ്വം നിരീക്ഷിക്കാന്‍ ആരംഭിച്ചതോടെ അത്തരക്കാരുടെ ആക്രമണങ്ങളുടെ എണ്ണം ഗണ്യമായികുറഞ്ഞു. 2018 ല്‍ 833 ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാല്‍, 2009 ല്‍ ഇത് 2258 ആയിരുന്നു. മരണം 2009 ല്‍ 1005 ആയിരുന്നത് 2018 ല്‍ 240 ആയികുറഞ്ഞു. നക്‌സല്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിരുന്ന ജില്ലകളുടെ എണ്ണം 60 ആയികുറഞ്ഞു. 2010 ല്‍ 96 ജില്ലകളില്‍ നക്‌സല്‍ ആക്രമണം പതിവായിരുന്നു. 
അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി അസമിലെ ധുബ്രി ജില്ലയില്‍സ്മാര്‍ട് ഫെന്‍സിങ് ഏര്‍പ്പെടുത്തി. രാജ്യാന്തര ലഹരിമരുന്നു സംഘങ്ങളെ വലയിലാക്കി. 100 കോടിരൂപ വിലവരുന്ന 20 കിലോഗ്രാംകൊക്കെയ്ന്‍ ആണ് എന്‍.സി.ബി. പിടികൂടിയ ഏറ്റവും വലിയ ലഹരിമരുന്നു ശേഖരം. 

വടക്കുകിഴക്കന്‍മേഖലയ്ക്ക്ഊന്നല്‍
അസമിലെ ദേശീയ പൗരത്വ റജിസ്റ്റര്‍ 2019 ഒക്ടോബര്‍ 31നു പ്രസിദ്ധപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായുള്ള സംവിധാനം രൂപപ്പെടുത്തുകയുംചെയ്തു. ആയിരംഫോറിനേഴ്‌സ് ട്രിബ്യൂണലുകള്‍കൂടി ആരംഭിക്കുന്നതിനു തത്വത്തില്‍ അംഗീകാരം നല്‍കി. അക്രമം നിര്‍ത്താനും ഇന്ത്യന്‍ ഭരണഘടന പിന്‍തുടരാനും സമ്മതിച്ചുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റും ത്രിപുര ഗവണ്‍മെന്റുമായി സാബിര്‍കുമാര്‍ദെബ്ബര്‍മ നയിക്കുന്ന നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയും ധാരണാപത്രം ഒപ്പുവെച്ചു.

ദുരന്തനിവാരണം
പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ കെല്‍പുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി രാജ്യാന്തര പങ്കാളിത്തത്തിനു പദ്ധതിയൊരുക്കി. ഐക്യരാഷ്ട്ര സഭ ക്ലൈമറ്റ് ആക്ഷന്‍ ഉച്ചകോടിക്കിടെ 2019 സെപ്റ്റബര്‍ 23ന് ന്യൂയോര്‍ക്കില്‍വെച്ചു പ്രധാനമന്ത്രി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാനി, വായു, മഹാ, ബുള്‍ബുള്‍ എന്നീ ചുഴലിക്കാറ്റുകള്‍ വീശിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള സഹായം ലഭ്യമാക്കുന്നതിനും രക്ഷാപ്രവര്‍ത്തനവും പുനരധിവാസവും നടത്തുന്നതിനുംവിജയകരമായ ഏകോപനം നടത്തി. വെള്ളപ്പൊക്കം ദുരിതംവിതച്ച സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുംമുന്‍പു തന്നെ വിവിധ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കേന്ദ്ര സംഘംവെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെത്തി പ്രാഥമിക നിരീക്ഷണം നടത്തും. സംസ്ഥാനങ്ങള്‍ നിവേദനം സമര്‍പ്പിക്കുന്നതോടെകേന്ദ്ര സംഘംവീണ്ടും സ്ഥലം സന്ദര്‍ശിക്കും. ദേശീയ ദുരന്ത നിവാരണ സേന കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍വെള്ളപ്പൊക്കമുണ്ടായപ്പോള്‍ 5375 പേരെ രക്ഷിക്കുകയും 42,000ലേറെ പേരെ മാറ്റിപ്പാര്‍പ്പിക്കുകയുംചെയ്തു.

ദേശീയ സെന്‍സസ് 2021
16 ഭാഷകൡലായാണ് സെന്‍സസ് 2021 നടക്കുക. പേനയും പേപ്പറും ഉപയോഗിച്ചു സെന്‍സസ് നടത്തുന്ന രീതിക്കു പകരം ഇത്തവണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും. സെന്‍സസ് ആപ്പും സെന്‍സസ് പോര്‍ട്ടലും പ്രകാശനം ചെയ്തു. വിവര ശേഖരണത്തിനുള്ള മൊബൈല്‍ ആപ്പ് 12-08-2019നു ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രകാശിപ്പിച്ചു. ജനഗണന ഭവന് തറക്കല്ലിടുകയുംചെയ്തു. 

ദേശീയോദ്ഗ്രഥനം
രാഷ്ട്രീയ ഏകതാദിവസം രാജ്യത്തൊട്ടാകെആഘോഷിച്ചു. രാജ്യത്താകമാനം റണ്‍ ഫോര്‍യൂണിറ്റി സംഘടിപ്പിച്ചു. ന്യൂഡല്‍ഹിയില്‍ മാത്രം 25,000ലേറെ പേര്‍ പങ്കെടുത്തു. ഇന്ത്യയുടെഏകതയ്ക്കും സമന്വയത്തിനുമായി സംഭാവനകള്‍ അര്‍പ്പിക്കുന്നവര്‍ക്കായികേന്ദ്ര ഗവണ്‍മെന്റ് പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരം ആരംഭിച്ചു. 

സംസ്ഥാനാന്തര കൗണ്‍സില്‍യോഗങ്ങള്‍
വടക്ക്, പടിഞ്ഞാറ്, കിഴക്ക് മേഖലാതല കൗണ്‍സില്‍യോഗങ്ങള്‍ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ചു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണവും സാമ്പത്തിക, സാമൂഹ്യ ആസൂത്രണങ്ങളിലെ ഏകോപനവും അതിര്‍ത്തി തര്‍ക്കങ്ങളും സംസ്ഥാനാന്തര ഗതാഗതവും പ്രോല്‍സാഹിപ്പിക്കുകയാണ് ഉദ്ദേശ്യം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ളതോ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഉള്ളതോ ആയ പ്രശ്‌നങ്ങള്‍ ചര്‍ച്ചകള്‍ക്കുശേഷം സമവായത്തിലൂടെ പരിഹരിക്കാനും ലക്ഷ്യംവെക്കുന്നു. 
28 സംസ്ഥാനങ്ങളിലുംകേന്ദ്രഭരണ പ്രദേശങ്ങളിലും എമര്‍ജെന്‍സി റെസ്‌പോണ്‍സ്‌സപ്പോര്‍ട്ട് സിസ്റ്റത്തിനു (ഇ.ആര്‍.എസ്.എസ്.- ഡയല്‍ 112) തുടക്കമിട്ടു. സ്വകാര്യ സുരക്ഷാ ഏജന്‍സി ലൈസന്‍സിങ് പോര്‍ട്ടല്‍ ദേശീയ തലത്തില്‍ പുറത്തിറക്കി. ഡല്‍ഹിദേശീയ തലസ്ഥാന പരിധിയില്‍ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതിനായി ഏകീകൃത പോര്‍ട്ടല്‍ ആരംഭിച്ചു. ഇത് ഏകജാലക സംവിധാനം വഴി ബിസിനസ്‌ചെയ്യുന്നത് എളുപ്പമാക്കും.

ഉഭയകക്ഷി കരാറുകളും ധാരണാപത്രങ്ങളും
1. ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനുംസുരക്ഷാ സഹകരണ കരാര്‍ ഒപ്പുവെച്ചു. 
2. ലഹരിവസ്തുക്കള്‍ നിയമവിരുദ്ധമായി കടത്തുന്നതു തടയാനായി ഇന്ത്യയും ഇന്‍ഡോനീഷ്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. 
3. ലഹരിവസ്തുക്കള്‍ നിയമവിരുദ്ധമായി കടത്തുന്നതു തടയാനായി ഇന്ത്യയുംസൗദി അറേബ്യയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. 
3. മനുഷ്യക്കടത്തു തടയുന്നതിനായി ഇന്ത്യയും മ്യാന്‍മറും കരാറില്‍ ഒപ്പുവെച്ചു. 
4. കുട്ടികള്‍ കാണാതെപോവുകയോചൂഷണംചെയ്യപ്പെടുകയോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍സഹകരിക്കുന്നതിനായുള്ള ഇന്ത്യ-അമേരിക്ക ധാരണാപത്രം. 

വിദേശികള്‍ക്ക് ചികില്‍സാര്‍ത്ഥമുള്ള വിസ അനുവദിക്കുന്നത്‌ലൡതമാക്കി. ഒരുവിദേശി രോഗചികിത്സ തേടി ആശുപത്രിയില്‍ പ്രവേശനം തേടുന്ന സമയത്ത് പ്രൈമറിവിസമെഡിക്കല്‍ വിസയാക്കി മാറ്റേണ്ടതില്ല. 

ദേശീയ പൊലീസ്‌സര്‍വകലാശാലആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കി. ഇതിനായി 100 ഏക്കര്‍ ഭൂമിലഭ്യമാക്കി. ഡല്‍ഹി പോലീസിന്റെ അധുനികഹെഡ്ക്വാര്‍ട്ടേഴ്‌സ് ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്യപ്പെട്ടു. 

***
 


(Release ID: 1597780) Visitor Counter : 714