പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
വര്‍ഷാന്ത്യ അവലോകനം എണ്ണ-പ്രകൃതി വാതകം മന്ത്രാലയം
ഊര്‍ജ്ജത്തിന്റെ പ്രാപ്യത, കാര്യക്ഷമത, സുസ്ഥിരത, സുരക്ഷ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന
Posted On:
18 DEC 2019 3:35PM by PIB Thiruvananthpuram
എണ്ണ - പ്രകൃതി വാതകം, ശുദ്ധീകരണം, വിതരണം, വിപണനം, ഇറക്കുമതി, കയറ്റുമതി പെട്രോളിയം ഉത്പ്പന്നങ്ങളുടെ സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നടപ്പാക്കുന്നത്. എണ്ണയും പ്രകൃതി വാതകവും രാജ്യത്തിന്റെ സുപ്രധാന ഇറക്കുമതി ആയതിനാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ആഭ്യന്തര പെട്രോളിയം സ്രോതസുകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുമായി ഈ വര്‍ഷം ഊര്‍ജ്ജത്തിന്റെ പ്രാപ്യത, കാര്യക്ഷമത, സുസ്ഥിരത, സുരക്ഷ തുടങ്ങിയ മേഖലകള്‍ക്കാണ് മന്ത്രാലയം മുന്‍ഗണന നല്കിയത്.
പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന
രാജ്യത്തെ അഞ്ചു കോടി പാവപ്പെട്ട വീട്ടമമാര്‍ക്ക് സൗജന്യമായി പാചക വാതകം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി 2016 മെയ് മാസത്തില്‍ ആരംഭിച്ചതെങ്കിലും, പിന്നീട് ഗുണഭോക്താക്കളുടെ സംഖ്യ എട്ടു കോടിയാക്കി ഉയര്‍ത്തി. 2020 മാര്‍ച്ചില്‍ ലക്ഷ്യം നേടാന്‍ ഉദ്ദേശിച്ചിരുന്നു, പക്ഷെ 2019 സെപ്റ്റംബറില്‍ തന്നെ പദ്ധതി ലക്ഷ്യം കണ്ടു. വിറകടുപ്പിലെ പുക ശ്വസിച്ച് വീര്‍പ്പുമുട്ടിയ പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യമായി സിലണ്ടറുകളില്‍ പാചക വാതകം ലഭിച്ചതോടെ കൂടുതല്‍ സമയം ലാഭിക്കാനും ആ സമയം ആദായമുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താനും അവര്‍ക്കു സാധിക്കുന്നു.
പഹല്‍
വ്യാജ വിലാസത്തില്‍ പാചക വാതക സിലണ്ടറുകള്‍ സംഘടിപ്പിച്ച് സബ്‌സിഡി ആനുകൂല്യം തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ 2014 നവംബര്‍ 15-ന് രാജ്യത്തെ 54 ജില്ലകളില്‍ ആരംഭിക്കുകയും പിന്നീട് 2015 ജനുവരി ഒന്നു മുതല്‍ രാജ്യം മുഴുവനും വ്യാപിപ്പിക്കുകയും ചെയ്ത ഈ പദ്ധതി വഴി യഥാര്‍ത്ഥ എല്‍ പി ജി ഉപയോക്താവിന് അതിന്റെ സബ്‌സിഡി ബാങ്ക് അക്കൗണ്ടിലേയ്ക്കു നേരിട്ട് ലഭിക്കുന്നു. 2019 ഡിസംബര്‍ 13 വരെ രാജ്യത്തെ 25.84 കോടി പാചക വാതക ഉപയോക്താക്കള്‍ ഈ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ഇതുവരെ 1,22,666.82 കോടി രൂപ സബ്‌സിഡിയായി നല്കിയിട്ടുമുണ്ട്.
എണ്ണ പര്യവേഷണം ലൈസന്‍സിംങ് നയ പരിഷ്‌കരണം
രാജ്യത്തിനകത്ത് എണ്ണ പ്രകൃതിവാതക മേഖലയില്‍ പര്യവേഷണവും ഉത്പാദനവും നടത്തുന്നതിന് എണ്ണ പര്യവേഷണം ലൈസന്‍സിംങ് നയ പരിഷ്‌കാരം സംബന്ധിച്ച് 2019 ഫെബ്രുവരി 28 ന് ഗവണ്‍മെന്റ് പ്രഖ്യാപനം നടത്തി. പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, ഈ മേഖലയിലേയ്ക്ക് വിദേശ നിക്ഷേപം ആകര്‍ഷിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
പെട്രോളിയം പര്യവേഷണ ലൈസന്‍സുകള്‍
തീരത്തു നിന്ന് അകലെ പെട്രോളിയം പര്യവേഷണത്തിനു കേന്ദ്ര ഗവണ്‍മെന്റ് അനുമതി നല്കുകയും ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണത്തിന് നിശ്ചയിച്ചിട്ടുള്ള ഭൂപ്രദേശങ്ങളില്‍ പെട്രോളിയം പര്യവേഷണത്തിനു അനുമതി നല്കാന്‍ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളോടും ശിപാര്‍ശ ചെയ്യുകയും ചെയ്തു.
ദേശീയ വിവര ശേഖരം
ഭാവിയിലെ എണ്ണ പര്യവേഷണത്തിനും വികസനത്തിനും ഉപയോഗിക്കുന്നതിന് വന്‍ തോതില്‍ ശേഖരിച്ച് ക്രമീകരിച്ചിരിക്കുന്ന ഒരു വിവര ശേഖരം ഗവണ്‍മെന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രവര്‍ത്തനം 2017 ജൂണ്‍ 28 നു നോയിഡയിലെ ഡിജിഎച്ച് ഓഫീസില്‍ തുടങ്ങി. 2019 നവംബര്‍ 30 വരെയുള്ള വിവരങ്ങള്‍ ഈ ശേഖരത്തില്‍ ഉണ്ട്.
ശുദ്ധീകരണ ശാലകള്‍
രാജ്യത്തെ 23 എണ്ണ ശുദ്ധീകരണ ശാലകളില്‍ 18 എണ്ണം പൊതു മേഖലയിലും 3 എണ്ണം സ്വകാര്യ മേഖലയിലും 2 എണ്ണം സംയുക്ത സംരംഭമായും പ്രവര്‍ത്തിക്കുന്നു. മൊത്തം ശേഷി പ്രതിവര്‍ഷം 249.366 ദശലക്ഷംമെട്രിക് ടണ്‍ ആണ്. രാജ്യം ഇപ്പോള്‍ അതിന്റെ ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണ ശുദ്ധീകരണ ശേഷിയില്‍ സ്വയം പര്യാപ്തമാണ്. മാത്രവുമല്ല പെട്രോളിയം ഉത്പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുമുണ്ട്.
വാഹന ഇന്ധന കാഴ്ച്ചപ്പാടും നയവും
രാജ്യം മുഴുവന്‍ ബിഎസ് നാല് നിലവാരത്തിലുള്ള വാഹന ഇന്ധനം നടപ്പിലാക്കി കൊണ്ട് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം 2015 ജനുവരി 19 ന് ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹിയിലെ ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചത്തലത്തില്‍ ബിഎസ് നാലില്‍ നിന്ന് ബിഎസ് ആറിലേയ്ക്ക് 2020 ഏപ്രില്‍ 1- നു നേരിട്ട് കുതിച്ചു ചാടാനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതിന്റെ വിതരണം തുടങ്ങി കഴിഞ്ഞു.
വിപണിയിലെ ഇന്ധന ചരക്കു നീക്കത്തിനു സ്വകാര്യ മേഖലയ്ക്കു അനുമതി നല്കി കൊണ്ടുള്ള മാര്‍ഗ നിര്‍ദ്ദേശത്തിന് ഗവണ്‍മെന്റ് അംഗീകാരം നല്കി. ഇതു സംബന്ധിച്ച വിജ്ഞാപനം 2019 നവംബര്‍ 8 നു പ്രസിദ്ധീകരിച്ചു.
ദേശീയ വാതക ഗ്രിഡ്- വാതക ഗ്രിഡ് പൂര്‍ത്തിയാക്കുന്നതിനായി 15000 കിലോമീറ്റര്‍ വാതക പൈപ്പ് ലൈന്‍ കൂടി വികസിപ്പിക്കേണ്ടതിന്റെ ആവശ്യം ഗവണ്‍മെന്റ് മനസിലാക്കുന്നു. ഇതിന്റെ നടപടികള്‍ ആരംഭിച്ചു. ഇതിനായി ജഗദീഷ്പൂര്‍ - ഹാല്‍ദിയ ബൊക്കാറോ പൈപ്പ് ലൈന്‍ പദ്ധതി. ദൂരം 2655 കിലോമീറ്റര്‍. അടങ്കല്‍ നിക്ഷേപം 12940 കോടി. പ്രയോജനം ഉത്തര്‍ പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ട്, ഒഡിഷ, പശ്ചിമ ബംഗാള്‍തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ബറൂണി - ഗോഹട്ടി പൈപ്പ് ലൈന്‍ പദ്ധതി
വടക്കു കിഴക്കന്‍ പ്രവിശ്യയെ ദേശീയ വാതക ഗ്രിഡുമായി ബന്ധിപ്പിക്കാന്‍ സ്ഥാപിച്ചതാണ് 729 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതിയുടെ അടങ്കല്‍ തുക 3308 കോടി രൂപയാണ്. 2021 ഡിസംബറില്‍ പൂര്‍ത്തിയാകുന്നു പ്രതീക്ഷിക്കുന്നു.
വടക്കു കിഴക്കന്‍ വാതക ഗ്രിഡ്.
വടക്കു കിഴക്ക് ഇന്ത്യയ്ക്കു വേണ്ടി എണ്ണ പ്രകൃതി വാകത മന്ത്രാലയം 2016 ഫെബ്രുവരി 9 നു പുറപ്പെടുവിച്ച ഹൈഡ്രോകാര്‍ബണ്‍ വിഷന്‍ 2030 എന്ന രേഖ വടക്കു കിഴക്ക് മേഖലയ്ക്കു പ്രകൃതി വാതക പൈപ്പ് ലൈന്‍ നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി, അസം, സിക്കിം, മിസോറാം, മണിപ്പൂര്‍, അരുണാചല്‍, ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങള്‍ക്കു വേണ്ടി 9265 കോടി രൂപയുടെ അടങ്കലില്‍ ഇന്ദ്രധനുഷ് വാതക ഗ്രിഡ് ലിമിറ്റഡ് സ്ഥാപിതമായി.
കൊച്ചി - കൂറ്റനാട് - ബംഗളൂര് - മാംഗളൂര്‍ (2) പൈപ്പ് ലൈന്‍ പദ്ധതി.
രാജ്യത്തിന്റെ ദക്ഷിണ മേഖലയില്‍ കൊച്ചി - കൂറ്റനാട് - ബംഗളൂരു - മംഗളൂരു പൈപ്പ് ലൈന്‍, എന്നോര്‍ -തിരുവള്ളൂര്‍ - ബംഗളൂരു - പുതുച്ചേരി - നാഗപട്ടണം - മധുരൈ - തൂത്തുക്കുടി പൈപ്പ് ലൈന്‍ എന്നീ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രണ്ടു ലൈനുകളും ബന്ധിപ്പിക്കുന്ന എല്ലാ നഗരങ്ങളെയും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രകൃതി വാതക സ്രോതസുകളുടെ അഭിഗമ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
എല്‍ എന്‍ ജി, സിഎന്‍ജി വാഹനങ്ങളുടെ പ്രചാരണം
2019 ഒക്ടോബര്‍ വരെ, രാജ്യത്തെ 55.17 വീടുകളില്‍ ദ്രവീകൃത പ്രകൃതി വാതകം പാചക ആവശ്യത്തിന് ലഭ്യമാക്കുന്നുണ്ട്. 2024 ല്‍ ഇത് ഒരു കോടി വീടുകളില്‍ എത്തിക്കും. വാഹനങ്ങള്‍ക്ക് ഇത് സാന്ദ്രീകൃത അവസ്ഥയിലാണ് ലഭ്യമാക്കുന്നത്. നിലവില്‍ 34.54 ലക്ഷം വാഹനങ്ങളില്‍ ഇപ്പോള്‍ പ്രകൃതി വാതകം ഉപയോഗിക്കുന്നു. 1838 ഗ്യാസ് സ്‌റ്റേഷനുകളും ഇതിനായി പ്രവര്‍ത്തിക്കുന്നു.
നഗര വാതക വിതരണ ലേലം
2029 മാര്‍ച്ചിനു മുമ്പായി രാജ്യത്ത് നഗര വാതക വിതരണ ലേലത്തിലൂടെ ഭൂഗര്‍ഭ കുഴല്‍ വഴിയുള്ള 2,02,92,760 ഗാര്‍ഹിക പ്രകൃതി വാതക കണക്ഷനുകളും വാഹനങ്ങള്‍ക്കായി 3578 സാന്ദ്രീകൃത പ്രകൃതി വാതക സ്റ്റേഷനുകളും സ്ഥാപിക്കും. 58177 ഇഞ്ച് കിലോമീറ്റര്‍ സ്റ്റീല്‍ പൈപ്പ് ലൈനിനു പുറമെയാണ് ഇത്. 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 407 ജില്ലകളില്‍ ഉദ്ദേശം 70 ശതമാനം ഇന്ത്യന്‍ ജനതയ്ക്കും ഇന്ത്യയിലെ 53 ശതമാനം പ്രദേശങ്ങളിലും നഗര വാതക വിതരണം ലഭ്യമാക്കും.
ദ്രവീകൃത പ്രകൃതി വാതകം നിറയ്ക്കല്‍
ദ്രവീകൃത പ്രകൃതി വാതകം നിറയ്ക്കുന്നതിന് രാജ്യത്ത് നിലവില്‍ ദഹേജി, ഹസിറ, ദാബോള്‍, കൊച്ചി, മുണ്‍ട്ര, ഇന്നോര്‍ എന്നിവിടങ്ങളിലായി ആറ് ദ്രവീകൃത വാതക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ശേഷി പ്രതിവര്‍ഷം 39.2 ദശലക്ഷം മെട്രിക് ടണ്‍ ആണ്.
അന്താരാഷ്ട്ര സഹകരണം, കരാറുകള്‍
ഇന്ത്യയുടെ പതാകാ നൗക ഹൈഡ്രോ കാര്‍ബണ്‍ സമ്മേളനമായ പെട്രോടെക് -2019 ന്യൂഡല്‍ഹിയില്‍ 2019 ഫെബ്രുവരിയില്‍ നടന്നു.
അബുദാബിയില്‍ 2019 സെപ്റ്റംബറില്‍ നടന്ന 8 -ാമത് ഏഷ്യന്‍ മന്ത്രിതല ഊര്‍ജ്ജ വട്ടമേശ സമ്മേളനത്തിന് ഇന്ത്യ സഹആതിഥേയത്വം വഹിച്ചു.
2019 സെപ്റ്റംബര്‍ 10 ന് പ്രധാനമന്ത്രിയും നേപ്പാള്‍ പ്രധാന മന്ത്രിയും ചേര്‍ന്ന് ദക്ഷിണേഷ്യയിലെ പ്രഥമ രാജ്യാന്തര പെട്രോളിയം പൈപ്പ് ലൈന്‍ ഇന്ത്യയിലെ മോത്തിഹാരിയിലും, നേപ്പാളിലെ അമരേഖഗുഞ്ജിലും വിഡിയോ കോണ്‍ഫറണ്‍സിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
2019 ഒക്ടോബര്‍ 5 ന് ആരാധ്യനായ പ്രധാനമന്ത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസിനയും ചേര്‍ന്ന് ബംഗ്ലാദേശില്‍ നിന്ന് വലിയ അളവില്‍ എല്‍ പി ജി ഇറക്കുമതി ചെയ്യുന്ന പദ്ധതി വിഡിയോ ലിങ്ക് വഴി ഉദ്ഘാടനം ചെയ്തു.
2019 ഒക്ടോബര്‍ 8-9 തിയതികളില്‍ മംഗോളിയയിലെ ഷൈന്‍സ് ഹാന്‍ഡില്‍ ഇന്ത്യയുടെ ധനസഹായത്തോടെ നിര്‍മാണം പൂര്‍ത്തിയായിരിക്കുന്ന എണ്ണ ശുദ്ധീകരണ ശാലയുടെ ഉദ്ഘാടനം കേന്ദ്ര എണ്ണ പ്രകൃതിവാതക മന്ത്രിയും കൂടി ചേര്‍ന്ന് നിര്‍വഹിച്ചു.
ഇന്ത്യന്‍ എണ്ണ പ്രകൃതിവാതക മേഖല ഭാവിയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ 2019 ഒക്ടോബര്‍ 13ന് ഡയല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര വിദഗ്ധ സംഘം ചര്‍ച്ച ചെയ്തു.
2019 ഒക്ടോബര്‍ 14-15 തിയതികളില്‍ കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി അന്താരാഷ്ട്ര എണ്ണകമ്പനി ഉന്നതരുമായി കൂടികാഴ്ച്ച നടത്തി.
ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡും സൗദി അരാംകോയും തമ്മില്‍ പാഡൂരിലെ തുരങ്കം നിറയ്ക്കുന്നതു സംബന്ധിച്ച് ധാരണാ പത്രത്തില്‍ ഒപ്പു വച്ചു.
2019 സെപ്റ്റംബര്‍ 5 ന് കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രാലയവും റഷ്യന്‍ ഊര്‍ജ്ജ പ്രകൃതിവാതക മന്ത്രാലയവും തമ്മില്‍ ഗതാഗത മേഖല സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.
ആദരണീയനായ പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തിനും ആദരണീയനായ റഷ്യന്‍ പ്രസിഡന്റുമായുള്ള വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ശേഷം 2019 സെപ്റ്റംബര്‍ 4 ന് ഇരു രാഷ്ട്രനേതാക്കളും ചേര്‍ന്ന് ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലെ സഹകരണം സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ആര്‍ട്ടിക്കില്‍ ഉള്‍പ്പെടെ എണ്ണ പര്യവേഷണം നടത്തുവാനുള്ള പദ്ധതികളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും.
എത്‌നോള്‍ മിശ്രിത പെട്രോളിയം
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മിശ്രണത്തിനായി എണ്ണ ഉത്പാദന കമ്പനികള്‍ 1888.57 കോടി ലിറ്റര്‍ എത്‌നോള്‍ സംഭരിക്കുകയുണ്ടായി. ഈ വര്‍ഷം അസംസ്‌കൃത വസ്തുവിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് എത്‌നോളിന്റെ വില വര്‍ധിപ്പിച്ചിക്കുകയും ദീര്‍ഘകാല സംഭരണ നയം പുറപ്പെടുവിക്കുകയും ചെയ്തു. 13 സംസ്ഥാനങ്ങളില്‍ ഇതു നടപ്പാക്കി വരുന്നു.
ജൈവഡീസല്‍ പദ്ധതി
ഭക്ഷ്യ എണ്ണയില്‍ നിന്നു ജൈവ ഡീസല്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതി പ്രോത്സാഹിപ്പിക്കുവാന്‍ രാജ്യത്തെ 100 സ്ഥലങ്ങളില്‍ ജൈവ ഡീസല്‍ വിതരണം ചെയ്യുന്നതിന് എണ്ണ വിപണന കമ്പനികള്‍ താല്പര്യം അറിയിക്കുകയുണ്ടായി. 2019 ഒക്ടോബര്‍ 10 ന് ഇതിന്റെ വിതരണം 200 സ്ഥലങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിച്ചു. ഗതാഗത മേഖലയിലെ ഉപയോഗത്തിനായി ഹൈ സ്പീഡ് ഡീസലും ജൈവ ഡീസലും തമ്മില്‍ കൂട്ടി കലര്‍ത്തുന്നതു സംബന്ധിച്ച് മന്ത്രാലയം മാര്‍ഗ രേഖകളും പുറപ്പെടുവിച്ചിട്ടുണ്ട്.
രണ്ടാം തലമുറ എത്‌നോള്‍
രണ്ടാം തലമുറ എത്‌നോള്‍ ഉത്പാദനത്തിനായി എണ്ണ വിപണന കമ്പനികള്‍ 14000 കോടി മുതല്‍ മുടക്കി 12 എണ്ണ ശുദ്ധീകരണ ശാലകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഭട്ടിണ്ട, ഭര്‍ഗ്ര, നുമാലിഗ്ര, പാനിപ്പട്ട്, ഗോരഖ്പൂര്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. രണ്ടാം തലമുറ ജൈവ ഇന്ധന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ സാമ്പത്തികമായി സഹായിക്കുന്നതിനായി പ്രധാന്‍ മന്ത്രി ജീവന്‍ യോജന എന്ന് ഒരു പദ്ധതി ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്.
AJ /ND/MRD
(Release ID: 1597309)
Visitor Counter : 281