ബഹിരാകാശ വകുപ്പ്
കാര്‍ട്ടോസാറ്റ്- 3വിക്ഷേപണം വിജയകരം
പോസ്റ്റഡ് ഓണ്‍:
27 NOV 2019 12:26PM by PIB Thiruvananthpuram
ഐ.എസ്.ആര്‍.ഒ യുടെ ഭൗമ ഉപഗ്രഹ ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -3 വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 9.28 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് പി.എസ്.എല്‍.വി സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചു. 27 മിനിട്ടിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഇമേജ് സെന്‍സിംഗ് ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് - 3.
1,625 കിലോഗ്രാമാണ് ഇതിന്റെ ഭാരം. കാലാവധി അഞ്ച് വര്‍ഷം. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യവികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യം.
ND-MRD
( റിലീസ് ഐ.ഡി: 1593867)
സന്ദര്‍ശക കൗണ്ടര്‍ : 90