പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭരണഘടന ഉറപ്പാക്കുന്ന കടമകളെ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രധാനമന്ത്രി രാജ്യത്തെ ആഹ്വാനം ചെയ്തു

Posted On: 26 NOV 2019 5:00PM by PIB Thiruvananthpuram



പൗരന്റെഅന്തസ്സും, രാജ്യത്തിന്റെഐക്യവുംതാങ്ങിനിര്‍ത്തുന്ന വിശുദ്ധ ഗ്രന്ഥമാണ്  ഭരണഘടനയെന്ന്  70-ാം ഭരണഘടനാ ദിനാഘോഷചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു

 


നമ്മുടെ ഭരണഘടനയിലെഉള്‍ച്ചേര്‍ക്കലിന്റെശക്തി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഎടുത്തു പറഞ്ഞു. രാജ്യത്തിന്റെഅഖണ്ഡതമുറുകെപ്പിടിക്കുന്നതിന് വെല്ലുവിളികള്‍ നേരിടാന്‍ നമ്മെ പ്രാപ്തരാക്കിയത്ഇതാണെന്നുംഅദ്ദേഹംചൂണ്ടിക്കാട്ടി. 
ഭരണഘടനയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ഇന്ന്‌സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നുപ്രധാനമന്ത്രി.


ഭരണഘടനാ ദിനത്തെ പരാമര്‍ശിക്കവെ, പ്രധാനമന്ത്രി പറഞ്ഞു, ''ഭൂതകാലവുമായുള്ള നമ്മുടെ ബന്ധത്തെശക്തിപ്പെടുത്തുന്ന ചുരുക്കംചിലഅവസരങ്ങളും, ഏതാനും ദിനങ്ങളും നമുക്കുണ്ട്. മെച്ചപ്പെട്ട ഒരു ഭാവിയ്ക്കായി പ്രവര്‍ത്തിക്കുന്നതിന് ഇവയെല്ലാം നമ്മെ പ്രചോദിപ്പിക്കുന്നു. ഇന്ന്, നവംബര്‍ 26,ഒരുചരിത്ര ദിനമാണ്. 70 വര്‍ഷങ്ങള്‍ക്ക് മുമ്പ്, അനുയോജ്യമായരീതിയില്‍ നമ്മുടെ മഹത്തായഭരണഘടന നാം സ്വീകരിച്ചു.'


ഭരണഘടനാ നിര്‍മ്മാണസഭയില്‍ നടന്ന നിരവധി ചര്‍ച്ചകളുടെയും, സംവാദങ്ങളുടെയുംഉല്പന്നമായി പ്രധാനമന്ത്രി ഭരണഘടനയെവിശേഷിപ്പിച്ചു. രാജ്യത്തിന് ഈ ഭരണഘടന നല്‍കുന്നതിന് വേണ്ടി പ്രയത്‌നിച്ച എല്ലാ പേര്‍ക്കുംഅദ്ദേഹം പ്രണാമംഅര്‍പ്പിച്ചു. 
'ഏഴ്ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഈ സെന്‍ട്രല്‍ ഹാളില്‍,  നമ്മുടെ സ്വപ്നങ്ങളെയും, വെല്ലുവിളികളെയും, ഭാവിയെയും,  ബാധിക്കുന്ന ഭരണഘടനയുടെഎല്ലാവകുപ്പുകളും ചര്‍ച്ച ചെയ്യുകയും, സംവദിക്കുകയുംചെയ്തിരുന്നു. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. ഭീംറാവുഅംബേദ്കര്‍, സര്‍ദാര്‍വല്ലഭ്ഭായ് പട്ടേല്‍, പണ്ഡിറ്റ് നെഹ്റു, ആചാര്യകൃപലാനി, മൗലാന അബുല്‍കലാംആസാദ്തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍സംവദിച്ചും, ചര്‍ച്ച ചെയ്തുമാണ് നമുക്ക് ഈ പാരമ്പര്യം നല്‍കിയത്. ഈ ഭരണഘടന നമുക്ക്‌ലഭ്യമാക്കാന്‍ഉത്തരവാദികളായഎല്ലാപേര്‍ക്കും ഞാന്‍ ആദരാഞ്ജലിഅര്‍പ്പിക്കുന്നു.''
'നിയമനിര്‍മ്മാണ സഭയിലെഅംഗങ്ങളുടെസ്വപ്നങ്ങള്‍ നമ്മുടെ ഭരണഘടനയില്‍വാക്കുകളും, മൂല്യങ്ങളുമായിരൂപം പ്രാപിച്ചു,'അദ്ദേഹം പറഞ്ഞു. 
' നമ്മുടെ തന്നെ പിഴവുകളാല്‍ നമുക്ക് നമ്മുടെ രാജ്യത്തിന്റെസ്വാതന്ത്ര്യവും, റിപ്പബ്ലിക്‌സ്വഭാവവും മുന്‍ കാലത്ത് നഷ്ടപ്പെട്ടതായി' 1949 നവംബര്‍ 25 ന് ഭരണഘടനയെകുറിച്ചുള്ളതന്റെഅവസാന പ്രസംഗത്തില്‍ ബാബാസാഹേബ്അംബേദ്കര്‍ജി ജനങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
'ജനങ്ങള്‍ക്ക്മുന്നറിയിപ്പ് നല്‍കിക്കൊണ്ട്, ഇപ്പോള്‍രാജ്യത്തിന് അതിന്റെസ്വാതന്ത്ര്യവും, ജനാധിപത്യവും മുറുകെപ്പിടിക്കാന്‍ കഴിയുമോഎന്ന്' അംബേദ്കര്‍ജിചോദിച്ചതായി പ്രധാനമന്ത്രി പറഞ്ഞു

.
'ബാബാസാഹേബ്അംബേദ്കര്‍ഇന്ന്ജീവിച്ചിരുന്നുവെങ്കില്‍അദ്ദേഹമായിരിക്കുംഏറ്റവുംവലിയ സന്തോഷവാന്‍.ഇന്ത്യഇന്ന്അതിന്റെമൂല്യങ്ങള്‍മുറുകെപ്പിടിക്കുന്നുഎന്ന്മാത്രമല്ലഅതിന്റെസ്വാതന്ത്ര്യത്തെയും, ജനാധിപത്യത്തെയുംശക്തിപ്പെടുത്തിയിട്ടുമുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
'ഭരണഘടന നല്‍കുന്ന മൂല്യങ്ങളെയും, ആദര്‍ശങ്ങളെയും സംരക്ഷിക്കാന്‍ സഹായിച്ചതിനാലാണ് ഭരണഘടനയുടെചിറകുകളായ നിയമനിര്‍മ്മാണ സഭ, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറിഎന്നിവയെ നാം വണങ്ങുന്നത്'' പ്രധാനമന്ത്രി പറഞ്ഞു.


ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ യത്‌നിക്കുന്ന മൊത്തംരാഷ്ട്രത്തെയും, താന്‍ വണങ്ങുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 
'ഇന്ത്യയുടെ ജനാധിപത്യത്തിലെവിശ്വാസംഒരിക്കലുംകുറയാത്ത ഭരണഘടനയെഒരു വിശുദ്ധ ഗ്രന്ഥമായും, വഴിവിളക്കായുംആദരിക്കുന്ന 130 കോടിഇന്ത്യക്കാരെ ഞാന്‍ വിനയത്തോടെവണങ്ങുന്നു.
നമ്മുടെ ഭരണഘടനയുടെ 70 വര്‍ഷങ്ങള്‍സന്തോഷത്തിന്റെയും, ഔന്നത്യത്തിന്റെയും, പരിസമാപ്തിയുടെയുംഒരുവികാരമാണ് നമുക്ക് നല്‍കുന്നത്. 
ഭരണഘടനയിലെസദ്ഗുണങ്ങളോടും, അതിന്റെസത്തയോടുമുള്ളഅടിയുറച്ച സ്വന്തമെന്ന ബോധമാണ്‌സന്തോഷത്തിന് കാരണം. ഇതിന് വിരുദ്ധമായ ഏതൊരു ശ്രമത്തേയും ഈ രാജ്യത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.'
'ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തിലേക്ക് നമുക്ക് നീങ്ങാന്‍ കഴിയുന്ന ഭരണഘടനയുടെആദര്‍ശങ്ങളാണ്ഔന്നത്യത്തിന്റെവികാരത്തിന് കാരണം.
വിശാലവും, വ്യത്യസ്തവുമായ ഈ രാജ്യത്തിന് അതിന്റെഅഭിലാഷങ്ങളും, സ്വപ്നങ്ങളും, പുരോഗതിയുംകൈവരിക്കാനുള്ള ഏക മാര്‍ഗ്ഗം ഭരണഘടനയാണ് എന്ന സാരാംശത്തിലാണ് നാം എത്തിച്ചേരുന്നത്.''
ഭരണഘടനയെ നമ്മുടെ ഒരു വിശുദ്ധ ഗ്രന്ഥമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിവിശേഷിപ്പിച്ചു.
'നമ്മുടെ ജീവിതത്തിന്റെയും, നമ്മുടെ സമൂഹത്തിന്റെയും, നമ്മുടെ പാരമ്പര്യങ്ങളുടെയും, നമ്മുടെ മൂല്യങ്ങളുടെയുംഒരു മിശ്രിതമാണ്ഏറ്റവും വിശുദ്ധ ഗ്രന്ഥമായ നമ്മുടെ ഭരണഘടന. നമ്മുടെ എല്ലാവെല്ലുവിളികള്‍ക്കുമുള്ളഒരു പരിഹാരംകൂടിയാണത്.'
ഭരണഘടനയുടെഅടിത്തറ നിലകൊളളുന്നത്അന്തസ്സ്, ഐക്യം എന്ന ഇരട്ട തത്വത്തിലാണെന്ന്അദ്ദേഹം പറഞ്ഞു. 'ഭരണഘടനയുടെ രണ്ട് മന്ത്രങ്ങളാണ്ഇന്ത്യക്കാര്‍ക്ക്അഭിമാനവും, ഇന്ത്യയുടെഐക്യവും. രാജ്യത്തിന്റെഐക്യത്തിന് കോട്ടംതട്ടാതെഭദ്രമാക്കുന്നതോടൊപ്പംഅത് നമ്മുടെ പൗരന്മാരുടെഅന്തസ്സിന് പരമോന്നതസ്ഥാനം നല്‍കുന്നു. '


നമ്മുടെ അവകാശങ്ങളെകുറിച്ച്മാത്രമല്ല, നമ്മുടെ കടമകളെകുറിച്ചും നമ്മെ ബോധവാന്മാരാക്കുന്ന ആഗോള ജനാധിപത്യത്തിന്റെമികച്ച  ആവിഷ്‌കാരമായി  പ്രധാനമന്ത്രി ഭരണഘടനയെവിശേഷിപ്പിച്ചു.
'ഇന്ത്യന്‍ ഭരണഘടന പൗരന്മാരുടെഅവകാശങ്ങളെയും , കടമകളെയുംഎടുത്തുകാട്ടുന്നു. ഇത് നമ്മുടെ ഭരണഘടനയുടെഒരു പ്രത്യേകസ്വഭാവമാണ്. അവകാശങ്ങളുംകടമകളും തമ്മിലുള്ള ബന്ധവും, സമതുലനാവസ്ഥയും നമ്മുടെ രാഷ്ട്രപിതാവ്മഹാത്മാഗാന്ധിജി നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.''
ഭരണഘടന ഉറപ്പാക്കുന്ന ചുമതലാബോധത്തില്‍ നിന്ന്‌വ്യതിചലിക്കാതിരിക്കാനുള്ളസ്വഭാവം വികസിപ്പിക്കാന്‍ അദ്ദേഹം ജനങ്ങളെആഹ്വാനം ചെയ്തു.


'നമ്മുടെ ഭരണഘടനയില്‍ പറയുന്ന ചുമതലകള്‍ നമുക്ക് എങ്ങനെ നിര്‍വ്വഹിക്കാമെന്ന് നമുക്ക്ചിന്തിക്കാം. സേവനത്തെയും, ചുമതലയേയും നാം വേര്‍തിരിച്ച്കാണണം.
സേവനം സ്വമനസ്സാലെചെയ്യുന്നതാണ്. അതായത്, തെരുവിലെഒരുദരിദ്രനെ നിങ്ങള്‍സഹായിക്കുമായിരിക്കാം. പക്ഷേ വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍ നിങ്ങള്‍കര്‍ശനമായി പാലിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ചുമതല നിറവേറ്റുന്നുള്ളൂ.
ജനങ്ങളുമായുള്ള  നമ്മുടെ ഇടപഴകലുകളില്‍ചുമതലകള്‍ക്ക് നാം ഊന്നല്‍ നല്‍കണം. 


ഇന്ത്യയുടെഅഭിമാന പൗരന്മാരെന്ന നിലയ്ക്ക് നമ്മുടെ പ്രവൃത്തികള്‍, നമ്മുടെ രാജ്യത്തിന് എങ്ങനെ കൂടുതല്‍കരുത്ത് പകരുമെന്ന് നമുക്ക്ചിന്തിക്കാം.''
'നമ്മുടെ ഭരണഘടന തുടങ്ങുന്നത്' - 'നാം, ഇന്ത്യയിലെ ജനങ്ങള്‍'എന്നാണ്.രാജ്യത്തിന്റെശക്തിയും പ്രചോദനവും, ലക്ഷ്യവും, നമ്മള്‍ ജനങ്ങളാണെന്ന് നാം തിരിച്ചറിയണം.'അദ്ദേഹം പറഞ്ഞു.
2008-ല്‍ മുംബൈയില്‍ഒരു ഭീകരാക്രമണത്തില്‍ഇതേദിവസമാണ് നിരവധി പേര്‍ കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.  ആ ഭയാനകമായ ദിനത്തില്‍മരണമടഞ്ഞവര്‍ക്ക്അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.


'വസുധൈവ കുടുംബകം (ഏക ലോകം, ഏക കുടുംബം) എന്ന ആയിരക്കണക്കിന് വര്‍ഷത്തെ സമ്പന്നമായ തത്വചിന്തയെ ഭീകരപ്രവര്‍ത്തകര്‍മുംബൈയില്‍ നശിപ്പിക്കാന്‍ ശ്രമിച്ചതുംഇതേദിവസമാണെന്നത്‌വേദനാജനകമാണ്.വേര്‍പ്പെട്ട ആത്മാക്കള്‍ക്ക് ഞാന്‍ ആദരമര്‍പ്പിക്കുന്നു.'
ND    MRD- 669
***
 



(Release ID: 1593639) Visitor Counter : 111