പ്രധാനമന്ത്രിയുടെ ഓഫീസ്‌

അക്കൗണ്ടന്റ്‌സ് ജനറല്‍ സമ്മേളനത്തെ പ്രധാനമന്ത്രി  അഭിസംബോധന ചെയ്യും

Posted On: 20 NOV 2019 3:48PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയില്‍ നാളെ (2019 നവംബര്‍ 21) നടക്കുന്ന അക്കൗണ്ടന്റ് ജനറല്‍മാരുടെയും, ഡെപ്യൂട്ടിഅക്കൗണ്ടന്റ് ജനറല്‍മാരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യും. കംപ്‌ട്രോളര്‍ആന്റ്ഓഡിറ്റര്‍ ജനറല്‍ഓഫ്ഇന്ത്യയുടെകീഴില്‍രാജ്യത്തുടനീളമുള്ളഎ.ജിമാരേയും, ഡെപ്യൂട്ടിഎ.ജിമാരേയുംഅഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി ശ്രീ. നരേന്ദ്ര മോദിമഹാത്മാഗാന്ധിയുടെ പ്രതിമ അനാവരണംചെയ്യും. 


ഡിജിറ്റല്‍ലോകത്ത്ഓഡിറ്റിംഗും, അഷ്വറന്‍സും പരിവര്‍ത്തനവിധേയമാകുമ്പോള്‍ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ഇതുവരെയുള്ള അനുഭവങ്ങളുടെയും പാഠങ്ങളുടെയുംവെളിച്ചത്തില്‍ ഇന്ത്യന്‍ ഓഡിറ്റ്ആന്റ്അക്കൗണ്ട്‌സ്‌വകുപ്പിന്റെഅടുത്ത ഏതാനുംവര്‍ഷത്തേക്കുള്ള പാത നിര്‍ണ്ണയിക്കുകയാണ്‌യോഗത്തിന്റെലക്ഷ്യം. ഡാറ്റകള്‍ നിയന്ത്രിക്കപ്പെടുന്ന അതിവേഗംമാറിക്കൊണ്ടിരിക്കുന്ന നയ, ഭരണ നിര്‍വ്വഹണരംഗത്ത്‌വകുപ്പിനെ സാങ്കേതികവിദ്യയാല്‍ എങ്ങനെ പരിവര്‍ത്തിപ്പിക്കാമെന്നതിനെ കുറിച്ച് പാനല്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ നടക്കും.


'ഒരുIA & AD - ഒരുസംവിധാനം' നടപ്പിലാക്കിക്കൊണ്ട്ഓഡിറ്റ് പ്രക്രിയയെവകുപ്പ്ആഭ്യന്തരമായി കമ്പ്യൂട്ടര്‍വത്കരിച്ച് വരികയാണ്. ഇന്ററാക്ടീവ്അക്കൗണ്ട്‌സുകളിലൂടെയും, ഡിജിറ്റല്‍ഓഡിറ്റ്‌റിപ്പോര്‍ട്ടുകളിലൂടെയുംഓഡിറ്റ്‌ചെയ്യേണ്ട യൂണിറ്റുകളുടെസന്ദര്‍ശനം പരമാവധി ഒഴിവാക്കുന്നതിലേക്കാണ്‌വകുപ്പ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഓഡിറ്റര്‍മാരുടെവൈജ്ഞാനികഅടിത്തറവിപുലപ്പെടുത്താനുംഎപ്പോള്‍വേണമെങ്കിലുംവികസിപ്പിക്കാവുന്ന വിവരസാങ്കേതികവിദ്യ അധിഷ്ഠിതമായടൂള്‍കിറ്റുകള്‍വികസിപ്പിച്ചെടുക്കാനും ശ്രമങ്ങള്‍ നടന്നുവരികയാണ്.


സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന പുതുയുഗത്തിലെഇന്ത്യയില്‍ഓഡിറ്റിംഗ്‌രംഗത്ത്ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യന്‍ ഓഡിറ്റ്‌സ് ആന്റ് അക്കൗണ്ട്‌സ്‌വകുപ്പ്കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുകയാണ്. 
ND



(Release ID: 1592600) Visitor Counter : 82