പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബ്രിക്‌സ് ജല വിഭവ മന്ത്രിമാരുടെആദ്യയോഗം ഇന്ത്യയില്‍ നടത്താമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം, നവീനാശയങ്ങള്‍ നമ്മുടെ വികസനത്തിന്റെ അടിസ്ഥാനമായി മാറിയെന്ന്ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി

Posted On: 14 NOV 2019 8:53PM by PIB Thiruvananthpuram

ബ്രസീലില്‍ നടന്ന പതിനൊന്നാമത് ബ്രിക്‌സ് ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. മറ്റു ബ്രിക്‌സ് രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരും പ്ലീനറി സമ്മേളത്തെ അഭിസംബോധന ചെയ്തു.


'നവീനത്വമുള്ള ഭാവിയ്ക്ക് സാമ്പത്തിക വളര്‍ച്ച' എന്ന ഈ ഉച്ചകോടിയുടെ പ്രമേയംവളരെ ഉചിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവീനാശയങ്ങള്‍ നമ്മുടെ വികസനത്തിന്റെ അടിസ്ഥാനമായി മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. നവീനാശയരംഗത്ത് ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 


ബ്രിക്‌സിന്റെ ദിശ നമുക്കിപ്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അടുത്ത പത്തു വര്‍ഷക്കാലത്ത് പരസ്പര സഹകരണംകൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് പറഞ്ഞു. പല മേഖലകളിലുംവിജയിച്ചുവെങ്കിലുംചില മേഖലകളില്‍കൂടുതല്‍ ശ്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളിലെ മൊത്തം ജനസംഖ്യ ലോക ജനസംഖ്യയുടെ നാല്‍പ്പത് ശതമാനത്തിലധികം വരുമെങ്കിലും ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ വ്യാപാരം ലോക വ്യാപാരത്തിന്റെകേവലം 15 ശതമാനം മാത്രമാകയാല്‍, പരസ്പര വ്യാപാരത്തിനും നിക്ഷേപത്തിനും പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 
ഇന്ത്യയില്‍ ഫിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയതിനെക്കുറിച്ച് പരാമര്‍ശിക്കവെ, ഫിറ്റ്‌നസിന്റെയും ആരോഗ്യത്തിന്റെയും മേഖലകളില്‍ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കിടയിലെ ബന്ധപ്പെടലുംവിനിമയവും വര്‍ദ്ധിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജല വിഭവങ്ങളുടെസുസ്ഥിരമായകൈകാര്യംചെയ്യലും, ശുചിത്വവും നഗര മേഖലകളിലെ സുപ്രധാന വെല്ലുവിളികളാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ബ്രിക്‌സ് ജലവിഭവ മന്ത്രിമാരുടെആദ്യയോഗം ഇന്ത്യയില്‍ നടത്താമെന്ന് നിര്‍ദ്ദേശിച്ചു. 


ഭീകരതയെചെറുക്കുന്നതിനുള്ള ബ്രിക്‌സ് തന്ത്രങ്ങള്‍ സംബന്ധിച്ച ആദ്യസെമിനാര്‍ സംഘടിപ്പാക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു പ്രവര്‍ത്തക ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും ഭീകരതയ്ക്കും മറ്റു സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ബ്രിക്‌സ്‌സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 


വിസകള്‍ പരസ്പരം അംഗീകരിക്കുന്നതിലൂടെയും, സാമൂഹിക സുരക്ഷാ കരാറിലൂടെയും അഞ്ച് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പരസ്പരംയാത്രചെയ്യുന്നതിനുംജോലി എടുക്കുന്നതിനുംകൂടുതല്‍ അനുഗുണമായൊരു പരിസ്ഥിതി നല്‍കാനാകുമെന്ന് പ്രധാനമന്ത്രി ഉപസംഹരിച്ചു.


ND



(Release ID: 1591903) Visitor Counter : 104