പ്രധാനമന്ത്രിയുടെ ഓഫീസ്
യൂറോപ്യന്‍ പാര്‍ലമെന്റ്അംഗങ്ങള്‍ പ്രധാനമന്ത്രിയെസന്ദര്‍ശിച്ചു
Posted On:
28 OCT 2019 2:18PM by PIB Thiruvananthpuram
യൂറോപ്യന്‍ പാര്‍ലമെന്റിലെഅംഗങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെഇന്ന്അദ്ദേഹത്തിന്റെഔദ്യോഗികവസതിയില്‍സന്ദര്‍ശിച്ചു. തങ്ങളുടെകാലാവധിയുടെതുടക്കത്തില്‍തന്നെ ഇന്ത്യസന്ദര്‍ശിക്കുകവഴി,ഇന്ത്യയുമായുള്ള ബന്ധത്തിന് ഈ പാര്‍ലമെന്റേറിയന്‍മാര്‍ നല്‍കുന്ന പ്രാധാന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജനാധിപത്യമൂല്യങ്ങളോടുള്ള പൊതുവായസമര്‍പ്പണത്തിലും, പരസ്പരം പങ്കുവയ്ക്കുന്ന താല്‍പ്പര്യങ്ങളിലും അധിഷ്ഠിതമാണ്‌യൂറോപ്യന്‍ യൂണിയനുമായുള്ളഇന്ത്യയുടെ ബന്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീതിപൂര്‍വ്വകവും, സന്തുലിതവുമായഇന്ത്യ - യൂറോപ്യന്‍ യൂണിയന്‍ വ്യാപാര നിക്ഷേപ കരാര്‍ (ബി.റ്റി.ഐ.എ) എത്രയും പെട്ടെന്ന് പൂര്‍ത്തികരിക്കുന്നത്ഗവണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്നാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലാ, ആഗോളവിഷയങ്ങളില്‍യൂറോപ്യന്‍ യൂണിയനുമായുള്ള ഇടപെടലുകള്‍ശക്തിപ്പെടുത്തേണ്ടതിന്റെആവശ്യകതയെകുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയ്‌ക്കെതിരെ പോരാടുവാന്‍ അടുത്ത അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രധാന്യവുംചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സൗരസഖ്യംഒരുആഗോള പങ്കാളിത്തമായിവളര്‍ന്നതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പ്രതിനിധികളെഇന്ത്യയിലേയ്ക്ക്‌സ്വാഗതംചെയ്തുകൊണ്ട്, ജമ്മുകാശ്മീര്‍ അടക്കംരാജ്യത്തിന്റെവിവിധ ഭാഗങ്ങളിലേയ്ക്ക്അവര്‍ക്ക് ഉപകാരപ്പെടുന്ന സന്ദര്‍ശനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീരിലേയ്ക്കുള്ളസന്ദര്‍ശനം പ്രതിനിധികള്‍ക്ക് ജമ്മു, കാശ്മീര്‍, ലഡാക്ക്എന്നിവിടങ്ങളിലെസാംസ്‌ക്കാരികവും, മതപരവുമായവൈവിധ്യത്തെ കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കും. മേഖലയിലെവികസനപരവും ഭരണപരവുമായ മുന്‍ഗണനകളെകുറിച്ചുള്ളശരിയായകാഴ്ചപ്പാട് നല്‍കാനുംഇത്‌സഹായിക്കും.
2014 ല്‍ ബിസിനസ്സ്‌ചെയ്യുന്നതിലെഎളുപ്പംആസ്പദമാക്കിയുള്ളറാങ്കിംഗില്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യനിലവില്‍ 63-ാം സ്ഥാനത്തേയ്ക്ക് വന്‍ കുതിച്ചുചാട്ടം നടത്തിയത് പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഇന്ത്യയെപ്പോലെവലിയ, ജനസംഖ്യയുംവൈവിധ്യവുമുള്ളരാജ്യത്തെ സംബന്ധിച്ചിടത്തോളംഇത്ഒരു വമ്പിച്ച നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെഅഭിലാഷങ്ങള്‍പൂര്‍ത്തീകരിക്കുന്നതിന് ഇന്ന് ഭരണസംവിധാനങ്ങള്‍ അവരെസഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാഇന്ത്യക്കാര്‍ക്കും അനായാസജീവിതംഉറപ്പ്‌വരുത്തുന്നതിനുള്ളഗവണ്‍മെന്റിന്റെ ശ്രദ്ധ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശുചിത്വ ഭാരതവും, ആയുഷ്മാന്‍ ഭാരതുമടക്കമുള്ളകേന്ദ്ര ഗവണ്‍മെന്റിന്റെസുപ്രധാന പദ്ധതികളുടെ വിജയത്തെ കുറിച്ച്അദ്ദേഹം പരാമര്‍ശിച്ചു. 2025 ഓടെ, നിശ്ചയിച്ചതിലുംഅഞ്ച്‌വര്‍ഷം മുമ്പ് ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ളഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹംവ്യക്തമാക്കി. പുനരുല്‍പ്പാദന മേഖലയിലെ വര്‍ദ്ധിപ്പിച്ച ലക്ഷ്യം, ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍എന്നിവയടക്കംപ്രകൃതിസംരക്ഷണത്തിനും, പരിപാലനത്തിനുംസ്വീകരിച്ച നടപടികളും പ്രധാനമന്ത്രി പ്രതിനിധികളോട്‌വ്യക്തമാക്കി.
AM
***
(Release ID: 1589382)