ആഭ്യന്തരകാര്യ മന്ത്രാലയം

കര്‍ത്താര്‍പൂര്‍സാഹിബ് ഇടനാഴി:  ഇന്ത്യയും പാകിസ്ഥാനുംകരാര്‍ഒപ്പുവച്ചു

പോസ്റ്റഡ് ഓണ്‍: 24 OCT 2019 1:26PM by PIB Thiruvananthpuram

കര്‍ത്താര്‍പൂര്‍സാഹിബ് ഇടനാഴി പ്രവര്‍ത്തനക്ഷമമാക്കുന്നത്‌സംബന്ധിച്ച കരാറില്‍ഇന്ത്യയും പാകിസ്ഥാനുംഒപ്പുവച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ദേരാ ബാബാ നാനക്കിന് സമീപമുള്ളസീറോ പോയിന്റില്‍നടന്ന ചടങ്ങില്‍വിദേശകാര്യ, പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങളിലെഉദ്യോഗസ്ഥരും പഞ്ചാബ്ഗവണ്‍മെന്റ് പ്രതിനിധികളും പങ്കെടുത്തു.


ശ്രീഗുരു നാനക് ദേവ്ജിയുടെ 550-ാം ജന്മവാര്‍ഷികംഗംഭീരവുംഉചിതവുമായരീതിയില്‍രാജ്യത്തും, ലോകമെമ്പാടും ആഘോഷിക്കുന്നതിനായികഴിഞ്ഞ നവംബറില്‍കേന്ദ്ര മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ളതീര്‍ത്ഥാടര്‍ക്ക്കര്‍ത്താര്‍പൂരിലെദര്‍ബാര്‍സാഹിബ്ഗുരുദ്വാരവര്‍ഷംമുഴുവനുംസുഗമവും, ലളിതവുമായരീതിയില്‍സന്ദര്‍ശിക്കുന്നതിന് കര്‍ത്താര്‍പൂര്‍സാഹിബ് ഇടനാഴിവികസിപ്പിക്കുന്നതിനായിദേരാ ബാബാ നാനക് മുതല്‍അന്താരാഷ്ട്ര അതിര്‍ത്തിവരെ ഇടനാഴി പണിയുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 
ഈ കരാര്‍ഒപ്പിട്ടതോടെകര്‍ത്താര്‍പൂര്‍സാഹിബ് ഇടനാഴി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഒരുബാഹ്യമായചട്ടക്കൂട്തയ്യാറായി.


കരാറിന്റെ പ്രധാന ഭാഗങ്ങള്‍


1.    വിശ്വാസികളായഎല്ലാഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കും, ഇന്ത്യക്കാരായവ്യക്തികള്‍ക്കും ഇടനാഴി ഉപയോഗിക്കാം.
2.    യാത്രയ്ക്ക്‌വിസസൗജന്യമാണ്.
3.    തീര്‍ത്ഥാടകര്‍ഒരുഅംഗീകൃത പാസ്‌പോര്‍ട്ട്കരുതണം
4.    രാവിലെമുതല്‍വൈകുന്നേരംവരെ ഇടനാഴിതുറന്നിരിക്കും. രാവിലെതീര്‍ത്ഥാടനത്തിനെത്തുന്നവര്‍അതേദിവസംതന്നെ തിരികെ പോകണം.
5.    മുന്‍കൂട്ടി അറിയിക്കുന്ന ചില പ്രത്യേകദിവസങ്ങളൊഴികെ ഇടനാഴിവര്‍ഷംമുഴുവനുംതുറന്നുകിടക്കും.
6.    തീര്‍ത്ഥാടകര്‍ക്ക്‌വ്യക്തിപരമായോ, സംഘമായോ, കാല്‍നടയായോസന്ദര്‍ശനത്തിനുള്ളസൗകര്യംതിരഞ്ഞെടുക്കാം.
7.    സന്ദര്‍ശന ദിവസത്തിന് 10 ദിവസം മുമ്പായി തീര്‍ത്ഥാടകരുടെ പട്ടികഇന്ത്യ പാകിസ്ഥാന് അയച്ചുകൊടുക്കും. സന്ദര്‍ശനദിവസത്തിന് നാല്ദിവസം മുമ്പായി സ്ഥിരീകരണംതീര്‍ത്ഥാടകര്‍ക്ക്അയച്ചുകൊടുക്കും.
8.    തീര്‍ത്ഥാടകര്‍ക്കുള്ളസൗജന്യ പ്രസാദവിതരണത്തിനുള്ളസൗകര്യം പാകിസ്ഥാന്‍ഇന്ത്യയ്ക്ക്ഉറപ്പ് നല്‍കിയിട്ടുണ്ട്.


ND


( റിലീസ് ഐ.ഡി: 1589154) സന്ദര്‍ശക കൗണ്ടര്‍ : 115
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Punjabi