മന്ത്രിസഭ
റേഡിയോ, ടെലിവിഷന്‍ മേഖലകളില്‍ ഇന്ത്യയും വിദേശ പ്രക്ഷേപകരും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പോസ്റ്റഡ് ഓണ്‍:
09 OCT 2019 2:45PM by PIB Thiruvananthpuram
റേഡിയോ, ടെലിവിഷന്‍ മേഖലകളില്‍ ഇന്ത്യയും വിദേശ പ്രക്ഷേപകരും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി.
പ്രയോജനങ്ങള്‍:
1) ദുരദര്‍ശനും, ആകാശവാണിക്കും പുതിയ കാഴ്ചപ്പാടുകള്‍ കണ്ടെത്തല്‍
2) പുതിയ സാങ്കേതിക വിദ്യകള്‍, കടുത്ത മത്സരം എന്നിവ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അഭിമുഖീകരിക്കല്‍
3) മാധ്യമ ഉദാരവത്കരണം,
4) ആഗോളവത്കരണം
എന്നിവയ്ക്ക് വിദേശ പ്രക്ഷേപകരുമായുള്ള ധാരണാപത്രങ്ങള്‍ സഹായിക്കും.
പ്രധാന സ്വാധീനം
പരസ്പര വിനിമയത്തിലൂടെയുള്ള പരിപാടികളുടെ പ്രക്ഷേപണവും, സഹ നിര്‍മ്മാണവും ദൂരദര്ശന് പ്രേക്ഷകരിലും ആകാശവാണി ശ്രോതാക്കളിലും സമതയ്ക്കും, ഉള്‍ച്ചേര്‍ക്കലിനും സഹായിക്കും. സാങ്കേതിക ജ്ഞാനം, വൈദഗ്ധ്യം എന്നിവയുടെ വിനിമയം, മനുഷ്യവിഭവശേഷി പരിശീലനം എന്നിവ പ്രക്ഷപണപണരംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് ആകാശവാണിക്കും, ദൂരദര്‍ശനും സഹായകരമാകും.
AM/ND
( റിലീസ് ഐ.ഡി: 1587676)
സന്ദര്‍ശക കൗണ്ടര്‍ : 134
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada