ആഭ്യന്തരകാര്യ മന്ത്രാലയം

രാജ്യത്തിന്റെഐക്യത്തിനും, അഖണ്ഡതയ്ക്കുമുള്ളസംഭാവനയ്ക്ക്‌സര്‍ദാര്‍ പട്ടേല്‍ദേശീയഏകതാ പുരസ്‌ക്കാരം

Posted On: 25 SEP 2019 12:58PM by PIB Thiruvananthpuram

രാജ്യത്തിന്റെഐക്യവും, അഖണ്ഡതയുംകാത്ത്‌സൂക്ഷിക്കുന്നതില്‍ നല്‍കിയസംഭാവനകള്‍ക്ക്‌സര്‍ദാര്‍വല്ലഭഭായ് പട്ടേലിന്റെ നാമധേയത്തില്‍കേന്ദ്ര ഗവണ്‍മെന്റ് പരമോന്നത സിവിലിയന്‍ പുരസ്‌ക്കാരംഏര്‍പ്പെടുത്തി. ഇത്‌സംബന്ധിച്ച്‌കേന്ദ്ര ആഭ്യന്തര മന്ത്രാലയംവിജ്ഞാപനം പുറപ്പെടുവിച്ചു.
സര്‍ദാര്‍ പട്ടേലിന്റെ ജന്മ വാര്‍ഷിക ദിനം കൂടിയായഒക്‌ടോബര്‍ 31 ന്, ദേശീയഏകതാ ദിനത്തില്‍ പുരസ്‌ക്കാരം പ്രഖ്യാപിക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പത്മ പുരസ്‌ക്കാരദാന ചടങ്ങില്‍രാഷ്ട്രപതി പുരസ്‌ക്കാരം സമ്മാനിക്കും.
പ്രധാനമന്ത്രി രൂപീകരിക്കുന്ന പുരസ്‌ക്കാര നിര്‍ണ്ണയസമിതിയില്‍ക്യാബിനറ്റ്‌സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രസിഡന്റിന്റെസെക്രട്ടറി, ആഭ്യന്തരസെക്രട്ടറിഎന്നിവര്‍അംഗങ്ങളും, പ്രധാനമന്ത്രി തിരഞ്ഞെടുക്കുന്ന 3-4 സമുന്നതവ്യക്തികളുംഉണ്ടാകും.
ഒരുമെഡലും,കീര്‍ത്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ഇതോടനുബന്ധിച്ച്ക്യാഷ്അവാര്‍ഡ്ഉണ്ടാകില്ല.ഒരുവര്‍ഷം പരമാവധി മൂന്ന് പുരസ്‌ക്കാരങ്ങള്‍വരെ നല്‍കും. അത്യന്തം അപൂര്‍വ്വമായസാഹചര്യങ്ങളില്‍ മാത്രമേമരണാന്തര ബഹുമതിയായി ഈ പുരസ്‌ക്കാരം നല്‍കുകയുള്ളൂ.
ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്കോ, ഇന്ത്യയിലുള്ളഏതെങ്കിലുംസ്ഥാപനത്തിനോ, സംഘടനയ്‌ക്കോ പുരസ്‌ക്കാരത്തിനായിഒരുവ്യക്തിയെ നാമ നിര്‍ദ്ദേശംചെയ്യാം. വ്യക്തികള്‍ക്ക്‌സ്വമേധയായും നാമനിര്‍ദ്ദേശംചെയ്യാം. സംസ്ഥാന ഗവണ്‍മെന്റുകള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ മന്ത്രാലയങ്ങള്‍മുതലായവയ്ക്കും നാമനിര്‍ദ്ദേശങ്ങള്‍സമര്‍പ്പിക്കാം.
ഓരോവര്‍ഷവും നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേകമായിരൂപകല്‍പ്പന ചെയ്യുന്ന വെബ്‌സൈറ്റില്‍ഓണ്‍ലൈനായിവേണം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജാതി, മത, വര്‍ഗ്ഗ, ലിംഗ, പ്രായ, ജോലി, ജനനസ്ഥലംഎന്നിവഭേദമെന്യേ എല്ലാ പൗരന്മാര്‍ക്കും പുരസ്‌ക്കാരത്തിന് അര്‍ഹതയുണ്ടായിരിക്കും.
ND 



(Release ID: 1586225) Visitor Counter : 81