വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഡി.ഡി ഇന്ത്യ ലോകത്തെങ്ങും അടുത്തുതന്നെ ലഭ്യമാകും: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേകര്‍

Posted On: 16 SEP 2019 2:53PM by PIB Thiruvananthpuram

ഡി. ഡി ഇന്ത്യ ചാനല്‍ ഉടന്‍തന്നെ ലോകത്തൊട്ടാകെ ലഭ്യമാകുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ് ജാവദേകര്‍ അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ദൂരദര്‍ശന്റെഅറുപതാംസ്ഥാപകദിനാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ്യതയാണ്ദൂരദര്‍ശന്റെ പ്രധാന ആകര്‍ഷണഘടകമെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. പരിപാടികളുടെ നിലവാരംമെച്ചപ്പെടുത്തുക എന്നത് പ്രധാനമാണെന്ന് പറഞ്ഞ ശ്രീ. ജാവദേകര്‍, ക്രിയേറ്റീവ്‌ഹെഡുമാരെ നിയമിക്കാനുള്ള ദൂരദര്‍ശന്റെ തീരുമാനത്തെ പ്രശംസിച്ചു. 


ദൂരദര്‍ശന്റെ കഴിഞ്ഞ 60 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയകേന്ദ്ര മന്ത്രി ഡിജിറ്റല്‍സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മൊബൈല്‍ ആപ്പിലൂടെ പ്രേക്ഷകരിലേക്കെത്തുന്നതുള്‍പ്പെടെയുള്ള ദൂരദര്‍ശന്റെസാങ്കേതിക മാറ്റങ്ങളുംവ്യക്തമാക്കി. ഡി ഡി ഫ്രീ ഡിഷ് മികച്ച വളര്‍ച്ച കൈവരിച്ചതായുംഇതില്‍ഇടം നേടാന്‍ ഇന്ന് എല്ലാ ചാനലുകളും ആഗ്രഹിക്കുകയാണെന്നുംശ്രീ. ജാവദേകര്‍പറഞ്ഞു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊണ്ട്ദൂരദര്‍ശനുംഡി.ഡി ന്യൂസുംകാലത്തിനൊത്ത് മാറിയതായികേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി ശ്രീ. അമിത് ഖാരെ പറഞ്ഞു. പ്രേക്ഷകര്‍ക്ക്ശരിയായതും പുതിയതുമായ വിവരങ്ങള്‍ നല്‍കുക എന്ന പാരമ്പര്യം ബ്രേക്കിംഗ് ന്യൂസുകളുടെ ഈ കാലഘട്ടത്തിലും നിലനിര്‍ത്തിപ്പോരാന്‍ ദൂരദര്‍ശനു കഴിഞ്ഞെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി. 
ദൂരദര്‍ശന്റെ 60ാം സ്ഥാപകദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക സ്റ്റാമ്പ് ശ്രീ. പ്രകാശ് ജാവദേകര്‍പുറത്തിറക്കി. രാജ്യത്തിന്റെ സാംസ്‌കാരികപൈതൃകംസംരക്ഷിക്കുന്നതില്‍ദൂരദര്‍ശന്‍ വഹിച്ച പങ്കിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളഗീതംകേന്ദ്ര മന്ത്രി പുറത്തിറക്കി. ശ്രീ. അലോക് ശ്രീവാസ്തവ രചന നിര്‍വ്വഹിച്ച് നടന്‍ അമിതാഭ് ബച്ചനാണ്ഇതിന് ശബ്ദം നല്‍കിയിട്ടുള്ളത്.


കൊറിയന്‍ പബ്ലിക് സര്‍വീസ് ബ്രോഡ്കാസ്റ്റിംഗ് ചാനല്‍ കെ.ബി.എസ്‌വേള്‍ഡ്,ഡി.ഡി ഫ്രീ ഡിഷിലുംഡി.ഡി ഇന്ത്യ ചാനല്‍ കെ.ബി.എസിന്റെഎം.വൈ.കെയിലും ലഭ്യമാക്കുന്നതിനുംശ്രീ. പ്രകാശ് ജാവദേകര്‍തുടക്കം കുറിച്ചു.


AM/MRD 
***
 



(Release ID: 1585220) Visitor Counter : 135