മന്ത്രിസഭ

ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മ  സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

    
പ്രധാനമന്ത്രി ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കും

Posted On: 28 AUG 2019 7:42PM by PIB Thiruvananthpuram

 

ന്യൂഡല്‍ഹിയില്‍ സഹായക ഓഫീസ് ഉള്‍പ്പെടെ ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്കുള്ള അന്താരാഷ്ട്ര കൂട്ടായ്മ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2019 ഓഗസ്റ്റ് 13ന് ഈ നിര്‍ദ്ദേശം പ്രധാനമന്ത്രി അംഗീകരിച്ചിരുന്നു.

2019 സെപ്റ്റംബര്‍ 23ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കാനാണ് നിര്‍ദ്ദേശം. ഐകര്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി ലോകത്തെ ഏറ്റവും രാജ്യതലവന്മാരെ ഒന്നിച്ചുകൊണ്ടുവരും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ക്കും അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്കുമെതിരെ പോരാടാനുള്ള പ്രതിജ്ഞാബദ്ധത സൃഷ്ടിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഇത് ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് വേണ്ട ഉയര്‍ന്ന ദര്‍ശനീയത നല്‍കും.

അംഗീകാരം മറ്റു പലതിനൊപ്പം, താഴെപ്പറയുന്ന മുന്‍കൈകളും.

1. ന്യൂഡല്‍ഹിയില്‍ സഹായ ഓഫീസ് ഉള്‍പ്പെടെ ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മ സ്ഥാപിക്കുക.

2. ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് 1860ലെ ന്യൂഡല്‍ഹി സൊസൈറ്റി നിയമത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഒരു സൊസൈറ്റിയായിരിക്കണം. അതിനെ ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മ സൊസൈറ്റി (സി.ഡി.ആര്‍.ഐ. സൊസൈറ്റി) അല്ലെങ്കില്‍ ലഭ്യമായതില്‍ അനുയോജ്യമായ മറ്റൊരു പേര്. അനുയോജ്യമായ സമയത്ത് ദേശീയ ദുരന്ത പരിപാലന അതോറിറ്റി ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മ സൊസൈറ്റിയുടെ മെമ്മൊറോണ്ടം ഓഫ് അസോസിയേഷനും നിയമാവലിക്കും രൂപം നല്‍കും.

3. സാങ്കേതിക സഹായത്തിനും നടന്നുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഗവേഷണ പദ്ധതികള്‍ക്ക് സഹായത്തിനും സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതിനും 2019-20 മുതല്‍ 2023-24 വരെയുള്ള അഞ്ചുവര്‍ഷത്തേയ്ക്ക് വേണ്ടിവരുന്ന ആവര്‍ത്തന ചിലവുകള്‍ പരിഹരിക്കാനുമായി ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ അന്താരാഷ്ട്ര കൂട്ടായ്മയ്ക്ക് കോര്‍പ്പസ് ഫണ്ട് ആയി 480 കോടി രൂപ (ഏകദേശം 70 മില്യന്‍ യു.എസ്. ഡോളര്‍) അനുവദിക്കാന്‍ തത്വത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് അംഗീകാരം നല്‍കി.

5. പ്രാമാണീകരിച്ച ചാര്‍ട്ടര്‍ രേഖകളായിരിക്കും ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യങ്ങള്‍ക്ക് അന്താരാഷ്ട്ര കൂട്ടായ്മയുടെ സ്ഥാപക രേഖകളായി പ്രവര്‍ത്തിക്കുക. കഴിയുന്ന അംഗരാജ്യങ്ങളില്‍ നിന്നുള്ള അഭിപ്രായം രൂപീകരിച്ചശേഷം വിദേശകാര്യ മന്ത്രാലയവുമായി കൂടിയാലോചിച്ച് ദേശീയ ദുരന്ത പരിപാലന അതോറിറ്റി ചാര്‍ട്ടറിന് അന്തിമരൂപം നല്‍കും.

പ്രധാനപ്പെട്ട നേട്ടങ്ങള്‍:-

ദുരന്തം, പശ്ചാത്തല സൗകര്യങ്ങളുടെ കാലാവസ്ഥ പ്രതിരോധം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അറിവുകള്‍ സൃഷ്ടിക്കപ്പെടുന്നതിനും അവ കൈമാറ്റം ചെയ്യുതിനുമുള്ള ഒരു വേദിയായി ദുരന്തപ്രതിരോധ പശ്ചാത്തല സൗകര്യ അന്താരാഷ്ട്ര കൂട്ടായ്മ വര്‍ത്തിക്കും. പങ്കാളികളുടെ വലിയ ജനസാമാന്യത്തില്‍ നിന്നും സാങ്കേതിക വിദഗ്ധരെ ഇത് ഒന്നിച്ചുകൊണ്ടുവരും. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ പശ്ചാത്തല സൗകര്യങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക-അപകട ആവശ്യങ്ങള്‍ക്കനുസൃതമായി അവരുടെ കഴിവുകളെയും പ്രവര്‍ത്തനങ്ങളെയൂം ഉയര്‍ത്തുന്നതിന് വേണ്ട സഹായം നല്‍കുന്നതിനുള്ള ഒരു സംവിധാനം ഇതിലൂടെ സൃഷ്ടിക്കപ്പെടും.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഈ മുന്‍കൈയുടെ ഗുണമുണ്ടാകും. സമൂഹത്തില്‍ സാമ്പത്തികമായി ദുര്‍ബലമായ വിഭാഗങ്ങള്‍, സ്ത്രീകള്‍-കുട്ടികള്‍ എന്നിവരാണ് ദുരന്തങ്ങളുടെ പ്രത്യാഘാതം ഏറ്റവും എളുപ്പത്തില്‍ ഏല്‍ക്കുന്ന വിഭാഗങ്ങള്‍. അതുകൊണ്ട് തന്നെ ഇത് ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യം സൃഷ്ടിക്കുന്നതിന് വേണ്ട അറിവുകളും പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഇന്ത്യയില്‍ വടക്കുകിഴക്കന്‍, ഹിമാലയ മേഖലകള്‍ ഭൂകമ്പബാധിത പ്രദേശങ്ങളാണ്, തീരദേശങ്ങള്‍ ചുഴലിക്കാറ്റിന്റെയൂം സുനാമിയുടെയും ഭീഷണികളിലാണ്. മദ്ധ്യ ഉപദ്വീപുകള്‍ വരള്‍ച്ചയുടെ പിടിയിലുമാണ്.

നൂതനാശയം:

ദുരന്ത അപകടങ്ങള്‍ കുറയ്ക്കുന്നതിന് വിവിധങ്ങളായ മുന്‍കൈകള്‍ ഇവിടെയുണ്ട്. അതുപോലെ വിവിധ രാജ്യങ്ങളില്‍ വിവിധ ദുരന്ത അപകട-വികസന പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തില്‍ വിവിധതരത്തിലുള്ള മുന്‍കൈകള്‍ ഉണ്ടായിട്ടുണ്ട്.

ഒരു ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യത്തിനുള്ള ഒരു ആഗോ കൂട്ടായ്മ വികസിത-വികസ്വര രാഷ്ട്രങ്ങള്‍, ചെറുതും വലുതുമായ സമ്പദ്ഘടനകള്‍, പശ്ചാത്തല സൗകര്യ വികസനത്തിന്റെ ആരംഭദിശയിലും വളരെ മുന്നോട്ടുപോയ രാജ്യങ്ങള്‍, വലുതും ഇടത്തരവുമായ അപകട ഭീഷണിയുള്ള രാജ്യങ്ങള്‍ ഒരുപോലെ അഭിമുഖീകരിക്കുന്ന പൊതു പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യും. സെന്‍ഡൈ ചട്ടക്കൂട്, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, കാലാവസ്ഥ വ്യതിയാനം എന്നിവ സ്വീകരിച്ചുകൊണ്ട് പശ്ചാത്തല സൗകര്യ വികസനം കേന്ദ്രീകരിച്ച് മൂര്‍ത്തമായ ചില മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യത്തില്‍ ശ്രദ്ധേകന്ദ്രീകരിക്കുന്നത് സെന്‍ഡൈ ചട്ടക്കുടിലെ ലക്ഷ്യം കുറയ്ക്കുകയും നിരവധി സുസ്ഥിര വികസന ലക്ഷ്യങ്ങളെ അഭിസംബോധന ചെയ്യുകയും കാലാവസ്ഥവ്യതിയാന സ്വാംശീകരണത്തിന് സംഭാവന നല്‍കുകയും ചെയ്യും. അതുകൊണ്ട് ദുരന്ത പ്രതിരോധ പശ്ചാത്തല സൗകര്യ ആഗോള കൂട്ടായ്മയ്ക്ക് വളരാന്‍ പറ്റിയ ഒരു സാഹചര്യമുണ്ട്.
ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രകൃതി ദുരന്ത അപകടങ്ങളെ സംബന്ധിച്ച് പ്രസിദ്ധീകരിക്കുന്നത് പൊതുജനത്തിനു തങ്ങളുടെ മേഖലകളിലുള്ള അപകടത്തെക്കുറിച്ച് മനസിലാക്കാനും അപകടം കുറയ്ക്കുന്നതിന് തങ്ങളുടെ പ്രാദേശിക സംസ്ഥാന ഗവമെന്റുകളോട് ആവശ്യപ്പെടാനും സഹായകരമാകും.

****
 



(Release ID: 1583486) Visitor Counter : 81