ആഭ്യന്തരകാര്യ മന്ത്രാലയം
രാജ്യത്തെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കാന്‍ സുസ്ഥിര ക്രമസമാധാനം അനിവാര്യം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ
Posted On:
28 AUG 2019 3:18PM by PIB Thiruvananthpuram
ഇന്ത്യയെ 5 ട്രില്ല്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെകാഴ്ചപ്പാട്‌യാഥാര്‍ത്ഥ്യമാക്കാന്‍സുസ്ഥിരമായക്രമസമാധാനം അനിവാര്യമാണെന്ന്‌കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത്ഷാഅഭിപ്രായപ്പെട്ടു. ന്യൂഡല്‍ഹിയില്‍ബ്യൂറോഓഫ് പോലീസ്‌റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (ബി.പി.ആര്‍.ഡി)യുടെ 49-ാമത് സ്ഥാപകദിനാഘോഷത്തില്‍മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസ്‌സേനയുടെഗവേഷണത്തിലുംവികസനത്തിലും നവീകരണത്തിലും ഫലപ്രദമായിസംഭാവന നല്‍കിയസംഘടനയുടെ മുന്‍കാല ഉദ്യോഗസ്ഥരെ ശ്രീഅമിത്ഷാഅഭിനന്ദിച്ചു. പോലീസിലെ പരിഷ്‌കാരങ്ങള്‍ക്കും പരിശീലനത്തിനും സുപ്രധാന പങ്കാണ്ബിപിആര്‍ഡി നിര്‍വഹിക്കുന്നതെന്നുംഅദ്ദേഹംചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ പീനല്‍കോഡിലും ക്രിമിനല്‍ നടപടി ചട്ടങ്ങളിലുംമാറ്റങ്ങള്‍വരുത്തുന്നതിന് രാജ്യവ്യാപക ചര്‍ച്ചയ്ക്ക് ശ്രീ. അമിത് ഷാആഹ്വാനം ചെയ്തു. അതില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ ബിപിആര്‍ഡിയെഅദ്ദേഹം പ്രോത്സാഹിപ്പിച്ചു. എല്ലാസംസ്ഥാനങ്ങളിലും അഫിലിയേഷനുള്ളകോളേജുകളോടുകൂടി നാഷണല്‍ പോലീസ്‌യൂണിവേഴ്‌സിറ്റിയും ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റിയുംസ്ഥാപിക്കണമെന്നും ശ്രീ അമിത് ഷാആവശ്യപ്പെട്ടു. വിപുലമായ ഫോറന്‍സിക് സയന്‍സ് കഴിവുകള്‍സങ്കീര്‍ണ്ണമായകേസുകള്‍ പരിഹരിക്കുന്നതിന് ആവശ്യമായവിദഗ്ധ മനുഷ്യശക്തി സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന്അദ്ദേഹംഅഭിപ്രായപ്പെട്ടു.
ജയില്‍ പരിഷ്‌കാരങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെ, ജയിലുകളുടെജോലിശിക്ഷിക്കലല്ല, മാനസാന്തരപ്പെടുത്തലും പരിഷ്‌കരിക്കലുമാണെന്നും ശ്രീ അമിത് ഷാപറഞ്ഞു. ജയിലുകളുടെസമീപനം നല്ല പൗരന്മാരെസൃഷ്ടിക്കുന്നതായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ ബി.പി.ആര്‍.ഡിയുടെസുവര്‍ണ്ണ ജൂബിലിലോഗോകേന്ദ്ര ആഭ്യന്തര മന്ത്രി അനാച്ഛാദനം ചെയ്തു. പൊലീസ് പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള മെഡലും, ഹിന്ദി എഴുത്തിനുള്ള പണ്ഡിറ്റ്‌ഗോവിന്ദ് ബല്ലഭ് പന്ത് പുരസ്‌കാരവുംഅദ്ദേഹംവിതരണംചെയ്തു.
ചടങ്ങില്‍കേന്ദ്ര അഭ്യന്തര സഹമന്ത്രി ശ്രീ. ജി. കിഷന്‍ റെഡ്ഡി വിശിഷ്ടാതിഥിയായിരുന്നു. കുറ്റകൃത്യങ്ങള്‍തടയുന്നതിനുള്ള നടപടിക്രമങ്ങളുംസാങ്കേതികവിദ്യയുംവികസിപ്പിക്കണമെന്ന്അദ്ദേഹം ബിപിആര്‍ഡിയോട്അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര ആഭ്യന്തരസെക്രട്ടറി ശ്രീഅജയ്കുമാര്‍ ഭല്ല, ബിപിആര്‍ഡിഡയറക്ടര്‍ ജനഉന്റ,മറ്റ്മുതിര്‍ന്ന ഉദ്യോഗസ്ഥര്‍എന്നിവരുംചടങ്ങില്‍ പങ്കെടുത്തു.
GK/MRD
(Release ID: 1583406)
Visitor Counter : 80