വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

7-ാമത് കമ്മ്യൂണിറ്റി റേഡിയോ സമ്മേളനത്തിന് നാളെ തുടക്കം

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ദേശീയ കമ്മ്യൂണിറ്റി റേഡിയോ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും

Posted On: 26 AUG 2019 3:46PM by PIB Thiruvananthpuram

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെആഭിമുഖ്യത്തില്‍ 7-ാമത് കമ്മ്യൂണിറ്റി റേഡിയോ സമ്മേളനം നാളെമുതല്‍മൂന്ന്ദിവസം ന്യൂഡല്‍ഹിയിലെഡോ. ബി.ആര്‍.അംബേദ്ക്കര്‍ ഭവനില്‍ നടക്കും.രാജ്യത്ത് പ്രവര്‍ത്തനക്ഷമമായഎല്ലാ കമ്മ്യൂണിറ്റി റേഡിയോസ്റ്റേഷനുകളിലേയും പ്രതിനിധികളെ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

'സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ക്ക് കമ്മ്യൂണിറ്റി റേഡിയോ' എന്നതാണ്ഇക്കൊല്ലത്തെ സമ്മേളനത്തിന്റെവിഷയംസുസ്ഥിരവികസന ലക്ഷ്യങ്ങളെ കുറിച്ച് കമ്മ്യൂണിറ്റി റേഡിയോ പരിപാടികളിലൂടെ പൊതുജനങ്ങള്‍ക്ക്കൂടുതല്‍അവബോധം സൃഷ്ടിക്കുന്നത്‌സംബന്ധിച്ച് സമ്മേളനം ചര്‍ച്ച ചെയ്യും.

    കേന്ദ്ര ഗവണ്‍മെന്റിന്റെവിവിധ മുന്‍ഗണനാ പദ്ധതികളായ ജനശക്തി അഭിയാന്‍, ദുരന്ത നിവാരണ ശ്രമങ്ങള്‍മുതലായവയെകുറിച്ച് ചര്‍ച്ച നടത്തും. സാമൂഹിക മാധ്യമങ്ങളിലൂടെ സാമൂഹികക്ഷേമസന്ദേശങ്ങളുടെ പ്രചാരണം കമ്മ്യൂണിറ്റി റേഡിയോ പരിപാടികളുടെഉള്ളടക്കംമുതലായവിഷയങ്ങളിലും ചര്‍ച്ച നടത്തും.
    ബുധനാഴ്ചത്തെ സമ്മേളനത്തില്‍കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കര്‍ മികച്ച കമ്മ്യൂണിറ്റി റേഡിയോസ്റ്റേഷനുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും.
ND/MRD


(Release ID: 1583114) Visitor Counter : 99