യു.പി.എസ്.സി

കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ്; ഇന്റര്‍വ്യൂവിന് യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

Posted On: 20 AUG 2019 3:43PM by PIB Thiruvananthpuram

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജൂലൈ 21 ന് (21.07.2019) നടത്തിയ കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ഇന്റര്‍വ്യൂ/വ്യക്തിത്വ പരിശോധനയ്ക്ക് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികwww.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ തങ്ങളുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, സമുദായം, ശാരീരിക ക്ഷമത എന്നിവതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതാണ്. ഇതിനു പുറമെ, ഉദ്യോഗാര്‍ത്ഥികള്‍ യു.പി.എസ്.സിവെബ്‌സൈറ്റില്‍ 26.08.2019 മുതല്‍ 09.09.2019 ന് വൈകുന്നേരം ആറു മണിവരെ ലഭ്യമാകുന്ന ഡീറ്റെയില്‍ഡ് ആപ്ലിക്കേഷന്‍ ഫോറം പൂരിപ്പിച്ച്ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
പരീക്ഷാഫലം സംബന്ധിച്ച സംശയ നിവാരണത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ന്യൂഡല്‍ഹിയിലെയു.പി.എസ്.സിഓഫീസിലെ സേവന കേന്ദ്രത്തില്‍ നേരിട്ടോ, 011-23385271/011-23381125/01123098543     എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. പ്രവൃത്തി ദിവസങ്ങളില്‍രാവിലെ 10 മുതല്‍വൈകീട്ട് 5 മണിവരെ ഈ സൗകര്യംലഭ്യമാണ്.

AMMRD

 



(Release ID: 1582478) Visitor Counter : 72


Read this release in: English , Urdu , Hindi , Bengali