ആഭ്യന്തരകാര്യ മന്ത്രാലയം

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഫയര്‍സര്‍വീസ്, ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് നാലു പേര്‍ക്ക്‌സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍സര്‍വീസ്‌മെഡല്‍

Posted On: 14 AUG 2019 11:28AM by PIB Thiruvananthpuram


ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഫയര്‍സര്‍വീസ്‌മെഡലിന് 56 പേര്‍ അര്‍ഹരായി. കേരളത്തില്‍ നിന്ന് നാലു പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിലുള്ള ഫയര്‍സര്‍വീസ്‌മെഡല്‍ ലഭിച്ചു. ശ്രീ. രാജേന്ദ്രനാഥ്എം, ശ്രീ. ജയകുമാര്‍ സുകുമാരന്‍ നായര്‍, ശ്രീ. ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, ശ്രീ. ശിഹാബുദ്ദീന്‍ ഇ എന്നിവരാണ്‌കേരളത്തില്‍നിന്ന്‌സ്തുത്യര്‍ഹ സേവനത്തിലുള്ള ഫയര്‍സര്‍വീസ്‌മെഡലിന് അര്‍ഹരായത്. ധീരതക്കുള്ള ഫയര്‍സര്‍വീസ്‌മെഡലിന് തമിഴ്‌നാട്ടില്‍നിന്നുള്ള ശ്രീ. ഉമാപതി ദണ്ഡപാണി അര്‍ഹനായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയര്‍സര്‍വീസ്‌മെഡലിന് ആകെ 8 പേരുംസ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് ആകെ 47 പേരും അര്‍ഹരായി. 
ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് മെഡലുകള്‍ക്ക് ആകെ 44 പേരാണ് അര്‍ഹരായത്. ഇതില്‍വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെമെഡലിന് 8 പേരും, സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡലിന് 36 പേരും അര്‍ഹരായി.
AM/ND MRD



(Release ID: 1582062) Visitor Counter : 105