വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ രണ്ടാമത് അഖിലേന്ത്യാ വാര്‍ഷിക സമ്മേളനം നടന്നു
Posted On:
05 AUG 2019 5:21PM by PIB Thiruvananthpuram
ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ രണ്ടാമത് അഖിലേന്ത്യാ വാര്‍ഷിക സമ്മേളനം ന്യൂഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയില്‍ ഇന്ന് നടന്നു. ഗവണ്‍മെന്റിന്റെ പദ്ധതികളും പരിപാടികളും കൂടുതല്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുന്നതിന് വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ എല്ലാ മാധ്യമ യൂണിറ്റുകളും തമ്മില്‍ വര്‍ദ്ധിച്ച ഏകോപനം ഉറപ്പുവരുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
സാമൂഹ്യ മാധ്യമങ്ങളുടെ പ്രാദേശികമായ വികസനം, മഹാത്മാഗാന്ധിയുടെ 150ാം ജന്‍മ വാര്‍ഷികം, സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം, ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുവര്‍ണജൂബിലി എന്നിവ വിപുലമായി ആഘോഷിക്കുന്നതിന്റെ രൂപരേഖ മുതലായവ സമ്മേളനം ചര്‍ച്ച ചെയ്തു. വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ വിവിധ മാധ്യമ യൂണിറ്റുകളുടെ പ്രകടനവും യോഗം വിലയിരുത്തി.
ഗവണ്‍മെന്റിന്റെ കണ്ണുകളും കാതുകളുമാണ് ഐ.ഐ.എസ് ഓഫീസര്‍മാരെന്ന് വിശേഷിപ്പിച്ച വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേകര്‍ നയങ്ങളും പരിപാടികളും നടപ്പിലാക്കുമ്പോള്‍ അവയുടെ യഥാര്‍ത്ഥ പ്രതികരണം ഗവണ്‍മെന്റിന് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം സമ്മേളനത്തിനയച്ച സന്ദേശത്തില്‍ എടുത്തു പറഞ്ഞു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ഗവണ്‍മെന്റിന്റെ ആശയവിനിമയത്തിനും ഭാവനാസമ്പന്നമായ മാറ്റങ്ങള്‍ വരുത്താന്‍ ഇന്റേണ്‍ഷിപ്പ് പരിപാടിയിലൂടെയും മറ്റും യുവജനങ്ങളുടെ മികവ് ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഗവണ്‍മെന്റിന്റെ ഫലപ്രദമായ ആശയവിനിമയത്തിന് പ്രത്യേക വിഷയങ്ങളിലൂന്നിയ പൗരകേന്ദ്രീകൃതവും പങ്കാളിത്ത സ്വഭാവമുള്ളതുമായ സമീപനം വേണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അമിത് ഖരേ ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ മാധ്യമത്തിന്റെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെമ്പാടും നിന്നുള്ള മുതിര്‍ന്ന ഐ.ഐ.എസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, പ്രസാര്‍ ഭാരതി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ സംബന്ധിച്ചു.
(Release ID: 1581315)
Visitor Counter : 98