വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര ഗവണ്‍മെന്റിന്റെ ആദ്യ 50 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് പുറത്തിറക്കി
Posted On:
22 JUL 2019 11:28AM by PIB Thiruvananthpuram
'എല്ലാവര്‍ക്കും ഒപ്പം, എല്ലാവരുടെയുംവികസനം, എല്ലാവരുടെയുംവിശ്വാസം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായാണ് രണ്ടാം ഊഴത്തില്‍കേന്ദ്ര ഗവണ്‍മെന്റ് പരിശ്രമിക്കുന്നതെന്ന്' കേന്ദ്രവാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി ശ്രീ. പ്രകാശ് ജാവദേകര്‍വ്യക്തമാക്കി. കേന്ദ്ര ഗവണ്‍മെന്റിന്റെആദ്യഅന്‍പത് ദിവസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ന്യൂഡല്‍ഹിയില്‍മാധ്യമങ്ങളുമായിസംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്‌ക്കരണം, ക്ഷേമം, എല്ലാവര്‍ക്കും നീതി എന്ന പ്രതിജ്ഞയാണ് ഗവണ്‍മെന്റിനെ നയിക്കുന്നതെന്ന്അദ്ദേഹംവ്യക്തമാക്കി. കര്‍ഷകര്‍, സൈനികര്‍, യുവാക്കള്‍, തൊഴിലാളികള്‍, വ്യാപാരികള്‍, ഗവേഷകര്‍, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, നിക്ഷേപം, പശ്ചാത്തല വികസനം, അഴിമതിക്ക് എതിരായ പോരാട്ടം, സാമൂഹികനീതി എന്നിവയാണ് ഗവണ്‍മെന്റ് പ്രാഥമികമായി ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലകളെന്നും ശ്രീ. പ്രകാശ്ജാവദേകര്‍ചൂണ്ടിക്കാട്ടി.
എല്ലാകര്‍ഷകര്‍ക്കും 6000 രൂപ ലഭ്യമാക്കല്‍, നിരവധി വിളകളുടെതാങ്ങുവില ഇരട്ടിയാക്കിയത്,ചിലതിന് 2014ലെക്കാള്‍മൂന്നിരട്ടിയാക്കിയത് ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന തീരുമാനങ്ങള്‍ മന്ത്രി വിശദീകരിച്ചു. 10,000 കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ രൂപീകരിച്ചു. തൊഴില്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ അനൗപചാരിക മേഖലയിലെ 40 കോടിയിലധികം വരുന്ന തൊഴിലാളികളുടെതൊഴില്‍സുരക്ഷ, വേതനം എന്നിവയില്‍ഗുണംചെയ്തു. ചരിത്രത്തില്‍ ആദ്യമായിവ്യാപാരികള്‍ക്ക് പെന്‍ഷന്‍ നല്‍കിത്തുടങ്ങി,തൊഴിലാളികളുടെയുംതൊഴിലുടമകളുടെയും ഇ.എസ്.ഐ നിരക്കില്‍കുറവുവരുത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളുംകേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പദ്ഘടനയിലേക്ക് അതിവേഗം സഞ്ചരിക്കുകയാണന്ന് വ്യക്തമാക്കിയ മന്ത്രി രാജ്യത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളും ഉയര്‍ത്തിക്കാട്ടി. പൊതുമേഖലാ ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണത്തിന് 70,000 കോടിരൂപ ലഭ്യമാക്കി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് വേണ്ടി ഒരു പ്രത്യേക ടി.വി. ചാനല്‍ ഉടന്‍ ആരംഭിക്കും.കേന്ദ്ര സായുധ പോലീസ്‌സേന ഉദ്യോഗസ്ഥര്‍ക്ക് (സി.എ.പി.എഫ്) പ്രവര്‍ത്തനരഹിത സാമ്പത്തിക നവീകരണം നടപ്പാക്കിയതുംഅദ്ദേഹംഎടുത്തു പറഞ്ഞു.
പശ്ചാത്തല സൗകര്യ വികസന രംഗത്ത് അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 100 ലക്ഷം കോടിരൂപയുടെ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഒരുദൗത്യമായി എടുത്തുകൊണ്ടാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്, പുതിയ ജലശക്തി മന്ത്രാലയത്തിന്റെരൂപീകരണം അതിന്റെതെളിവായി മന്ത്രി ചൂണ്ടിക്കാട്ടി.
ജമ്മു കാശ്മീരിലെ വിഘടനവാദികളില്‍ നിന്നുള്ള പ്രത്യാഘാതംകുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളും അദ്ദേഹംവിശദീകരിച്ചു. പ്രധാനമന്ത്രിയുടെ മാലിദ്വീപ്, ശ്രീലങ്ക സന്ദര്‍ശനം ഉയര്‍ത്തിക്കാട്ടികൊണ്ട്, ബിംസ്‌റ്റെക്ക് ജി-20 എന്നീവയിലൂടെ ഇന്ത്യ ആഗോള നേതൃസ്ഥാനത്ത് എത്തിയതായുംഅദ്ദേഹം പറഞ്ഞു.
ചന്ദ്രയാന്‍ രണ്ടിന്റെവിജയകരമായ വിക്ഷേപത്തിന് കേന്ദ്രമന്ത്രി ശ്രീ. ജാവദേകര്‍ എല്ലാ ആശംസകളും നേര്‍ന്നു. മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം 2022 ല്‍ സാക്ഷാത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉദ്യോഗസ്ഥതലത്തിലെ അഴിമതി ഇല്ലാതാക്കുന്നതിന് സ്വീകരിച്ച ശക്തമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. നിക്ഷേപകരെ ചതിക്കുന്ന പദ്ധതികള്‍ക്കെതിരെയുള്ള നടപടികള്‍ക്കായി ഒരു ബില്‍കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
കുട്ടികളെലൈംഗികാതിക്രമത്തില്‍ നിന്നും രക്ഷിക്കുന്നതിനായിപോക്‌സോ നിയമത്തില്‍കൊണ്ടുവന്ന ഭേദഗതിയെക്കുറിച്ചും ശ്രീ ജാദ്‌വേദ്ക്കര്‍ സംസാരിച്ചു. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സ്വീകരിച്ച പരിഷ്‌ക്കരണങ്ങളെക്കുറിച്ചും മെഡിക്കല്‍ വിഭ്യാഭ്യാസ ഭരണസംവിധാനത്തില്‍ഗുണനിലവാരവുംസുതാര്യതയും, ഉത്തരവാദിതത്തവും ഉറപ്പാക്കുന്നതിനായിസ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹംവിശദീകരിച്ചു.
ഇന്ത്യയെ ഒരു 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റുകയെന്നത് ഇന്ന് വെറും ഒരുസ്വപ്‌നം മാത്രമല്ലെന്നും ഈ അന്‍പത് ദിവസത്തിനുള്ളില്‍ അതിനുള്ള രൂപരേഖ തയാറാക്കി കഴിഞ്ഞതായും മന്ത്രി അറിയിച്ചു.
RS/MRD
(Release ID: 1579847)
Visitor Counter : 114