സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

സോളാര്‍ ചര്‍ക്ക ദൗത്യത്തിന് 36 നിര്‍ദ്ദേശങ്ങള്‍

പോസ്റ്റഡ് ഓണ്‍: 18 JUL 2019 3:22PM by PIB Thiruvananthpuram

 

2019-20 ല്‍ മൊത്തം 550 കോടിരൂപ ചെലവില്‍രാജ്യത്തൊട്ടാകെ 50 സോളാര്‍ ചര്‍ക്ക ക്ലസ്റ്ററുകള്‍ നടപ്പിലാക്കുന്നതിന് കേന്ദ്ര സൂക്ഷ്മ, ഇടത്തര, ചെറുകിട മന്ത്രാലയംതുടക്കമിട്ടതാണ്‌സോളാര്‍ ചര്‍ക്ക ദൗത്യം. ഏകദേശംഒരുലക്ഷം പേര്‍ക്ക്‌തൊഴില്‍ നല്‍കാന്‍ പദ്ധതി വിഭാവനം ചെയ്തു. സോളാര്‍ ചര്‍ക്ക യൂണിറ്റുകളെ ഗ്രാമവ്യവസായങ്ങളില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഖാദി ഗ്രാമോദ്യോഗകമ്മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ഏജന്‍സികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്നും 36 എണ്ണത്തെ ചുരുക്കപ്പട്ടികയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരംസംരംഭകവകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്ക്കരിലോകസഭയില്‍രേഖാമൂലംഅറിയിച്ചു. ഇവയോട്‌വിശദമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
ND/MRD


( റിലീസ് ഐ.ഡി: 1579706) സന്ദര്‍ശക കൗണ്ടര്‍ : 101
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Bengali