രാസവസ്തു, രാസവളം മന്ത്രാലയം

വളംസബ്‌സിഡിയില്‍ നേരിട്ടുള്ള ആനുകൂല്യകൈമാറ്റം : രണ്ടാംഘട്ടത്തിന് തുടക്കമായി

Posted On: 10 JUL 2019 12:59PM by PIB Thiruvananthpuram

 

ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ച്‌ചോര്‍ച്ചയും, കരിഞ്ചന്തയും ഒഴിവാക്കി, കര്‍ഷകര്‍ക്ക് പ്രയോജനകരമായവിധത്തില്‍വളംസബ്‌സിഡി നേരിട്ടുള്ള ആനുകൂല്യകൈമാറ്റത്തിലൂടെലഭ്യമാക്കുന്ന പദ്ധതിയുടെ (ഡി.ബി.ടി)  രണ്ടാംഘട്ടംകേന്ദ്ര രാസവസ്തുക്കളും, വളങ്ങളുംവകുപ്പ് മന്ത്രി ശ്രീ. ഡി.വി. സദാനന്ദ ഗൗഡ ന്യൂഡല്‍ഹിയില്‍ഉദ്ഘാടനം ചെയ്തു.ഭരണത്തില്‍സുതാര്യതഉറപ്പാക്കിയാല്‍ മാത്രമേ ജനങ്ങളുടെജീവിതത്തില്‍ഗുണകരമായമാറ്റംഉണ്ടാകുകയുള്ളൂവെന്ന്അദ്ദേഹം പറഞ്ഞു.

ഡി.ബി.ടിരണ്ടാം ഘട്ട പദ്ധതിയുടെ മുഖ്യസവിശേഷതകള്‍ :

·    ഡി.ബി.ടിഡാഷ്‌ബോര്‍ഡുകള്‍:ദേശീയ, സംസ്ഥാന, ജില്ലാതലങ്ങളില്‍വിവിധ ഇനം രാസവളങ്ങളുടെആവശ്യകത, വിതരണം, ലഭ്യതഎന്നിവയെകുറിച്ച്‌സൂക്ഷ്മമായവിവരംശേഖരിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ളസംരംഭമാണിത്. രാസവളങ്ങളുടെസ്റ്റോക്ക് നില, ഓരോസംസ്ഥാനങ്ങളിലെയുംരാസവളങ്ങളുടെലഭ്യതയും, വില്‍പ്പനയുംതുടങ്ങിയവിവരങ്ങള്‍അപ്പപ്പോള്‍ ഈ ഡാഷ്‌ബോര്‍ഡിലൂടെ നിരീഷിക്കാവുന്നതാണ്. രാസവളംവകുപ്പിന്റെവെബ്‌സൈറ്റായwww.urvarak.nic.inവഴി പൊതുജനങ്ങള്‍ക്കുംഈ വിവരങ്ങള്‍ലഭ്യമാകും.
·    പി.ഒ.എസ്. 3.0 സോഫ്റ്റ്‌വെയര്‍ :ബഹുഭാഷസേവനം, ആധാര്‍വഴിയുള്ളരജിസ്‌ട്രേഷന്‍, ലോഗ്ഇന്‍ സൗകര്യം. 

സോയില്‍ഹെല്‍ത്ത്കാര്‍ഡിലെവിവരങ്ങള്‍ പ്രകാരംഓരോ പ്രദേശത്തിനും ഇണങ്ങിയവിളകള്‍കേന്ദ്രീകരിച്ചുള്ളശുപാര്‍ശകള്‍.

·    ഡസ്‌ക്ക്‌ടോപ്പ് പി.ഒ.എസ്. പതിപ്പ് : പി.ഒ.എസ്‌മെഷീനുകള്‍ ഉപയോഗിക്കുന്ന വ്യാപാരികളുടെ എണ്ണത്തിലെകുറവ്, സീസണ്‍ വേളകളില്‍ഉണ്ടാകുന്ന തിരക്ക്എന്നിവകണക്കിലെടുത്ത് ബഹുഭാഷസൗകര്യമുള്ളഒരുഡസ്‌ക്ക്‌ടോപ്പ് പി.ഒ.എസ്. പതിപ്പുംരാസവളവകുപ്പ്തയ്യാറാക്കിയിട്ടുണ്ട്. 

ഡി.ബി.ടി.ഒന്നാം ഘട്ടത്തില്‍വളം കമ്പനികള്‍ക്ക്‌വിവിധതരംവളങ്ങളുടെ നൂറ്ശതമാനം സബ്‌സിഡിറീടൈല്‍കച്ചവടക്കാര്‍കര്‍ഷകര്‍ക്ക്‌വില്‍ക്കുന്ന വളത്തിന് അനുസൃതമായി നല്‍കാനാണ്‌വിഭാവനം ചെയ്തിരുന്നത്. ഡി.ബി.ടിരണ്ടാം ഘട്ടത്തില്‍വളം, സബ്‌സിഡികര്‍ഷകരുടെ ബാങ്ക്അക്കൗണ്ടിലേയ്ക്ക് നേരിട്ട്‌കൈമാറ്റംചെയ്യും.


ND/MRD



(Release ID: 1578328) Visitor Counter : 127