ധനകാര്യ മന്ത്രാലയം

ചെറുകിട, ഇടത്തരം കമ്പനികളില്‍ അടിസ്ഥാനസൗകര്യത്തിന് വന്‍തോതില്‍ നിക്ഷേപം നടത്താനും ഡിജിറ്റല്‍ പണമിടപാടിനും തൊഴില്‍ സൃഷ്ടിക്കും കേന്ദ്ര ബജറ്റില്‍ ഊന്നല്‍.


ഗതാഗതമേഖലയില്‍ ബജറ്റ് നിര്‍ദേശിക്കുന്നത് റെയില്‍വേ, റോഡ് അറ്റകുറ്റപ്പണികള്‍, വിമാന അറ്റകുറ്റപ്പണികള്‍ ദേശീയപാതാശൃംഖല വികസിപ്പിക്കല്‍ തുടങ്ങിയവയില്‍ പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി).

വാതക ഗ്രിഡുകള്‍, ജല ഗ്രിഡുകള്‍, ഐ-വേകള്‍, പ്രാദേശിക വിമാനത്താവളങ്ങള്‍ എന്നിവയുടെ വികസനത്തിന്റെ രൂപരേഖ.


ഊര്‍ജ്ജമേഖലയില്‍ നിരക്ക്, ഘടനാ പരിഷ്‌കരണങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

വാടക വീടുകളുടെ പ്രോല്‍സാഹനത്തിന് മാതൃകാ വാടക നിയമത്തിന് അന്തിമരൂപം നല്‍കി പരിഷ്‌കരിക്കും.

Posted On: 05 JUL 2019 1:26PM by PIB Thiruvananthpuram

എംഎസ്എംഇകള്‍ക്കു പലിശ സഹായം നല്‍കാന്‍ 350 കോടി രൂപയുടെ പദ്ധതി; പണം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഒരു പേമെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കും

ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സാമ്പത്തികസ്ഥിതിയില്‍ എത്തിക്കുന്നതിന് ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ അടിസ്ഥാനസൗകര്യ വികസനത്തിനും ഡിജിറ്റല്‍ പണമിടപാട്  പ്രോല്‍സാഹനത്തിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും കേന്ദ്ര ബജറ്റില്‍ ഊന്നല്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ വിവിധ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഒരു ട്രില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടായെന്നും ഈ വര്‍ഷം അത് മൂന്നു ട്രില്യണ്‍ ആക്കുകയാണ് ലക്ഷ്യമെന്നും ബജറ്റ് അവതരിപ്പിച്ച് ധന, കോര്‍പറേറ്റുകാര്യ മന്ത്രി ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിയുടെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനു വേണ്ടി ആഭ്യന്തര, വിദേശ നിക്ഷേപം പ്രോല്‍സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു.

വിമാനങ്ങള്‍ വാങ്ങുന്നതിനു പണം നല്‍കുന്നതിന്റെയും വിമാനങ്ങള്‍ പാട്ടത്തിനു നല്‍കുന്നതിന്റെയും ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു. 
അന്താരാഷ്ട്ര നിലവാരമുള്ള അറ്റകുറ്റപ്പണികളുടെയും പുതുക്കിപ്പണിയലിന്റെയും ശേഷി വികസനത്തിന്റെയും വ്യാവസായ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്നതിന് യോജിച്ച നയപരമായ ഇടപെടല്‍ ഗവണ്‍മെന്റ് നടത്തും. 

റെയില്‍വേ പാളങ്ങളുടെ നിര്‍മാണം കാലതാമസംകൂടാതെ പൂര്‍ത്തീകരിച്ച് അതിവേഗ വികസനം നടപ്പാക്കുന്നതിനും യാത്രാ, ചരക്ക് തീവണ്ടികള്‍ നിര്‍മിക്കുന്നതിനും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി (പിപിപി) നടപ്പാക്കും. രാജ്യത്ത് നിലവില്‍ 657 കിലോമീറ്റര്‍ മെട്രോ റെയില്‍ ശൃംഖലയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയപാതകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ദേശീയപാതാ പരിപാടി പുനസ്സംഘടിപ്പിച്ച് നടപ്പാക്കും. ഭാരത് മാലാ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായ ശേഷം സംസ്ഥാന പാതകളുടെ രണ്ടാം ഘട്ട ശൃംഖല വികസിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സഹായിക്കും. 

വാടകവീട് സംവിധാനം പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ഒരു മാതൃകാ വാടക നിയമം നിര്‍മിക്കുമെന്ന് ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇതിന്റെ കരട് ഉടന്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യും. 

എംഎസ്എംഇകളെ ( സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) പ്രോല്‍സാഹിപ്പിക്കുന്നതിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ പലിശ ഇളവിനു വേണ്ടി 350 കോടി രൂപ വകയിരുത്തിയതായി മന്ത്രി അറിയിച്ചു. ജി എസ് ടി രജിസ്റ്റര്‍ ചെയ്ത എല്ലാ എംഎസ്എംഇകള്‍ക്കും വായ്പയില്‍ രണ്ട് ശതമാനം പലിശ ഇളവ് ലഭിക്കും.

എംഎസ്എംഇകള്‍ക്ക് പണമിടപാടുകള്‍ അനായാസമാക്കി പ്രോല്‍സാഹനം നല്‍കാന്‍ ഒരു പേമെന്റ് പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്നും ഇത് അവര്‍ക്ക് ലഭിക്കേണ്ട ധനസഹായം സമയത്തു ലഭിക്കാതെ പോകുന്നത് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി കരം യോഗി മാന്‍ധാന്‍ എന്ന പുതിയ പദ്ധതി നടപ്പാക്കുക വഴി ഒന്നര കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള ചില്ലറ വ്യാപാരികളും ചെറുകിട കട ഉടമകളുമായ മൂന്നു കോടിയോളം പേര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പെന്‍ഷന്‍ സ്‌കീം നടപ്പാക്കാന്‍ തീരുമാനിച്ചതായും ശ്രീമതി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. 
PSR /ND MRD – 392
***



(Release ID: 1577582) Visitor Counter : 65


Read this release in: English , Marathi , Bengali , Tamil