ധനകാര്യ മന്ത്രാലയം

ഇന്ത്യയുടെ വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കും


വനിതാ സ്വയം സഹായ ഗ്രൂപ്പുകളുടെ പലിശയിളവ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും
സ്വയം സഹായ ഗ്രൂപ്പിലെ ഓരോ അംഗീകരിക്കപ്പെട്ട ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുള്ള വനിതയ്ക്കും 5,000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് ലഭിക്കും
എല്ലാ സ്വയം സഹായസംഘങ്ങളിലേയും ഒരു വനിതയ്ക്ക് മുദ്രാ പദ്ധതിയുടെ കീഴില്‍ ഒരുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് യോഗ്യത

Posted On: 05 JUL 2019 1:38PM by PIB Thiruvananthpuram

ഇന്ത്യയുടെ വളര്‍ച്ചാഗാഥയില്‍ വനിതകളുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു. '' വനിതകളുടെ പങ്കാളിത്തം വളരെ 'മധുരകരമായ ഒരു ഗാഥയാണ്' പ്രത്യകിച്ചും ഇന്ത്യയിലെ ഗ്രാമീണ മേഖലയുടെ വളര്‍ച്ചയില്‍''. 2019-20ലെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. മുന്നോട്ടുള്ള പ്രയാണത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും കര്‍മ്മ പദ്ധതികള്‍ക്കുമായി ഗവണ്‍മെന്റിന്റേയും സ്വകാര്യ പങ്കാളികളും അടങ്ങുന്ന ഒരു വിശാലമായ കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ധനകാര്യമന്ത്രി മുന്നോട്ടുവച്ചു.  
ഇന്ത്യയ്ക്ക് അതിന്റെ വളര്‍ച്ചാ ഗാഥയില്‍ വലിയ വനിതാപങ്കാളിത്തത്തോടെ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു. സ്വാമി രാമകൃഷ്ണന് സ്വാമി വിവേകാനന്ദന്‍ അയച്ച കത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഉദ്ധരിച്ചുകൊണ്ട് ''വനിതകളുടെ അവസ്ഥ മെച്ചപ്പെടാതെ ലോകത്തിന്റെ ക്ഷേഃമത്തിന് ഒരു സാദ്ധ്യതയുമില്ല, ഒരു പക്ഷിക്ക് ഒരു ചിറകുകൊണ്ട് പറക്കുക അസാദ്ധ്യമാണ്.'' മന്ത്രി പറഞ്ഞു.

വനിതാ സ്വയം സഹായ സംഘങ്ങള്‍ (എസ്.എച്ച്.ജി)
വനിതാസ്വയം സഹായ സംഘത്തിലെ ജന്‍ധന്‍ അക്കൗണ്ടുള്ള അംഗീകരിക്കപ്പെട്ട ഓരോ വനിതയ്ക്കും 5,000 രൂപയുടെ ഓവര്‍ഡ്രാഫ്റ്റ് നല്‍കുമെന്ന നിര്‍ദ്ദേശം ധനമന്ത്രി മുന്നോട്ടുവച്ചു. വനിതാ സ്വയംസഹായ സംഘ പലിശയിളവ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും അവര്‍ വ്യക്തമാക്കി.
മുദ്രാ പദ്ധതിക്ക് കീഴില്‍ ഒരു വനിതാ സ്വയം സഹായസംഘത്തിലെ ഒരു വനിതയ്ക്ക് ഒരുലക്ഷം രൂപയുടെ വായ്പയ്ക്കുള്ള  യോഗ്യതയുണ്ടായിരിക്കും. മുദ്രാ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, സ്വയം സഹായ സംഘ പ്രസ്ഥാനം തുടങ്ങി വിവിധ പദ്ധതികളിലൂടെ ഗവണ്‍മെന്റ് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രികൂട്ടിച്ചേര്‍ത്തു.
RS/ND MRD – 394


(Release ID: 1577578)
Read this release in: English , Marathi , Bengali , Tamil