ധനകാര്യ മന്ത്രാലയം

ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗ വരുമാന  ഗ്രൂപ്പില്‍ ഇടംപിടിക്കാന്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ ഊര്‍ജ്ജ  ഉപഭോഗം കുറഞ്ഞത് 2.5 ഇരട്ടിയെങ്കിലും വര്‍ദ്ധിപ്പിക്കണം : സാമ്പത്തിക സര്‍വ്വെ

ഇന്ത്യയിലെ ഊര്‍ജ്ജ കാര്യശേഷി പരിപാടികള്‍ 2017-18ല്‍ 50,000 കോടി രൂപയിലേറെ ലാഭിക്കുകയും 108.28 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും ചെയ്തു.

Posted On: 04 JUL 2019 12:07PM by PIB Thiruvananthpuram

    കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ 2018-19ലെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. '' ആഗോള ഊര്‍ജ്ജ ഉപഭോഗത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും 2010ലെ പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ഇടത്തരം വരുമാന ഗ്രൂപ്പുകളില്‍ ഉള്‍പ്പെടാനായി യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (റിയല്‍ പെര്‍കാപിറ്റ ജി.ഡി.പി) 5000 യു.എസ്. ഡോളറിലേക്ക് എത്തിക്കാനായി പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപയോഗം കുറഞ്ഞത് 2.5 ഇരട്ടിയെങ്കിലും വര്‍ദ്ധിപ്പിക്കണമെന്ന്'' സാമ്പത്തിക സര്‍വേ പറയുന്നു. ഇന്ത്യയ്ക്ക് മാനവ വികസന സൂചികയുടെ അളവ് 0.8ല്‍ എത്തിക്കണമെങ്കില്‍ അതിന്റെ പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപയോഗം 4 ഇരട്ടി വര്‍ദ്ധിപ്പിക്കണമെന്ന് സര്‍വ്വേ വീണ്ടും ചൂണ്ടിക്കാട്ടുന്നു.  
    ലോക ജനസംഖ്യയുടെ 18 ശതമാനം ഇന്ത്യയിലാണെങ്കിലും ഇന്ത്യ ലോകത്തിലെ പ്രാഥമിക ഊര്‍ജ്ജത്തിന്റെ 6 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.  
    '' ഏതൊരു സമ്പദ്ഘടനയുടെയൂം വികസനത്തിന്റെ പ്രധാനഘടകം ഊര്‍ജ്ജമാണ്. അതുകൊണ്ട് എല്ലാവര്‍ക്കും സുസ്ഥിരവും ശുദ്ധവുമായ ഊര്‍ജ്ജ സ്രോതസ് ലഭ്യമാക്കുന്നതാകണം ഗവണ്‍മെന്റിന്റെ മുന്‍ഗണന.''എന്ന് വിവിധ സാമൂഹിക സൂചികകളും ഊര്‍ജ്ജ ഉപഭോഭോഗവും തമ്മിലുള്ള അടുത്ത ബന്ധം അവലോകനം ചെയ്തുകൊണ്ട് സാമ്പത്തിക സര്‍വേ പറയുന്നു. എല്ലാ പൗരന്മാര്‍ക്കും താങ്ങാനാകുന്നതും ആശ്രയിക്കാവുന്നതും സുസ്ഥിരവുമായ ഊര്‍ജ്ജം നല്‍കുന്നതിനുള്ള കഴിവിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സാമ്പത്തിക ഭാവിയും സമ്പല്‍സമൃദ്ധിയുമെന്ന് സര്‍വേ ഉപക്രമിക്കുന്നു.
ഊര്‍ജ്ജ കാര്യക്ഷമത-ഒരു വിജയാവസ്ഥ
    ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയുടെ പഠനം പരാമര്‍ശിച്ചുകൊണ്ട് '' ഊര്‍ജ്ജ കാര്യക്ഷമതാ പരിപാടി 2017-18ല്‍ ഏകദേശം 53,000 കോടി രൂപ മിച്ചം പിടിക്കാനും കാര്‍ബണ്‍ഡയോക്‌സൈഡിന്റെ പ്രസരണത്തില്‍ 108.2 മില്യണ്‍ ടണ്ണിന്റെ കുറവുവരുത്താനും കഴിഞ്ഞു. 
RS/ND MRD – 377



(Release ID: 1577296) Visitor Counter : 74