ധനകാര്യ മന്ത്രാലയം

2018-19ലെ ധനസ്ഥിതി- ഒരു  ബൃഹത് വീക്ഷണം


നിക്ഷേപത്തിലെയും ഉപഭോഗത്തിലെയും വളര്‍ച്ചയില്‍ 2019-20ലെ ആഭ്യന്തര മൊത്തം ഉല്‍പാദനം 7 ശതമാനത്തിലേക്ക്.

2000-01ലെ 0.746 ലക്ഷം കോടി രൂപയില്‍ നിന്ന് സേവന കയറ്റുമതി 2018-19ല്‍ 14. 389 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.

ആഗോള സേവന കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക് 2005ലെ രണ്ട് ശതമാനത്തില്‍ നിന്ന് 2017ല്‍ 3.5 ശതമാനമായി.

ഇന്ത്യയുടെ വിദേശ വിനിമയം 2019 ജൂണില്‍ 422.2 ശതലക്ഷം യുഎസ് ഡോളറിന്റെ സുരക്ഷിത നിലയില്‍.

നേരിട്ടുള്ള വിദേശനിക്ഷേപം 2015-16 മുതല്‍ ഓട്ടോമൊബൈല്‍സ്, കെമിക്കല്‍സ് മേഖലകളിലെ സേവനത്തില്‍ ഉയര്‍ന്ന നിരക്ക് കാണിക്കുന്നു.

വന്‍കിട, ചെറുകിട സംരംഭങ്ങളിലും ചെറുകിട, ഇടത്തരം മേഖലകളിലും ഒരുപോലെ വളര്‍ച്ച.

ഉല്‍പ്പാദന, നിര്‍മാണ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ 2018-19ല്‍ മെച്ചപ്പെട്ടതു കാരണം വ്യവസായ രംഗത്ത് വളര്‍ച്ച.


Posted On: 04 JUL 2019 12:33PM by PIB Thiruvananthpuram

കേന്ദ്ര ഗവണ്‍മെന്റ് 2019-20ല്‍ ലക്ഷ്യമിടുന്ന യഥാര്‍ത്ഥ ആഭ്യന്തര മൊത്ത ഉല്‍പ്പാദന വളര്‍ച്ച ഏഴ് ശതമാനം. നിക്ഷേപക്കുതിപ്പും ഉപഭോഗ വളര്‍ച്ചയും ഇതിനു സഹായമാകുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്ത് വന്‍തോതിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരുത്തുന്നതിന് ആവശ്യമായ ശക്തമായ നടപടികള്‍ക്കുള്ള ജനവിധിയാണ് ഗവണ്‍മെന്റിന് ലഭിച്ചിരിക്കുന്നത് എന്ന് പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മലാ സീതാരമന്‍ സമര്‍പ്പിച്ച 2019-20ലെ സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. 2019ല്‍ ജിഡിപി 7.3 ശതമാനമായിപ്പോലും ഉയരാം എന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)ന്റെ 2019 ഏപ്രിലിലെ ലോക സാമ്പത്തിക വീക്ഷണം ( ഡബ്ല്യുഇഒ) പറഞ്ഞത്. 
2017-8ലെ 7.2 ശതമാനത്തില്‍ നിന്ന് 2018-19ല്‍ ജിഡിപി 6.8 ശതമാനമായി താണിട്ടു പോലും ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുന്നു. അതേസമയം, ആഗോളതലത്തിലെ സാമ്പത്തിക വളര്‍ച്ചാ സ്ഥിതി 2017ലെ 3.8 ശതമാനത്തില്‍ നിന്ന് 2018ല്‍ 3.6 ശതമാനമായി താണിട്ടുമുണ്ട്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍, ചൈനയുടെ കടുത്ത വായ്പാ നയവും സാമ്പത്തിക കടുംപിടുത്തങ്ങളും ആഗോള സമ്പദ്ഘടനയെയും വളരുന്ന വിപണികളെയും വികസിക്കുന്ന സമ്പദ്ഘടനകളെയും ദോഷകരമായി ബാധിച്ചു.
2014-15 മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശരാശരി 7.5 ശതമാനത്തില്‍ നില്‍ക്കുകയാണ്. അതേസമയം കാര്‍ഷിക അനുബന്ധ മേഖലകള്‍, വ്യവസായം, ഹോട്ടല്‍, ഗതാഗതം, സംഭരണം, ആശയവിനിമയ സേവനങ്ങള്‍, പൊതുഭരണ-പ്രതിരോധ രംഗങ്ങളിലെ കുറഞ്ഞ വളര്‍ച്ച കാരണം 2018-19ല്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ച 6.8 ശതമാനമായി.   
ബാഹ്യ മുന്നണിയില്‍ നിലവിലെ കമ്മി ( സിഎഡി) 2017ലെ 1.9 ശതമാനത്തില്‍ നിന്ന് 2017-18ല്‍ 2.6 ആയി വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനേത്തുടര്‍ന്ന് വന്‍കിട വ്യവസായ മേഖലയില്‍ ഉണ്ടായ കമ്മിയാണ് സിഎഡി വര്‍ധിക്കാന്‍ ഇടയാക്കിയത്. 
2018-19ല്‍ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം (  എഫ്ഡിഐ) 14.2 ശതമാനം വളര്‍ച്ച കാണിച്ചു. സേവനം, ഓട്ടോമൊബൈല്‍-കെമിക്കല്‍ സേവങ്ങള്‍ എന്നിവ എഫ്ഡിഐ വളര്‍ച്ച കാണിച്ച പ്രധാന മേഖലകളാണ്. 2015 -16 മുതല്‍  എഫ്ഡിഐയില്‍ വന്‍തോതിലുള്ള വളര്‍ച്ചയാണുള്ളത്. ഇത് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.
2018-19ല്‍ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും വളര്‍ച്ചാ പ്രവണതയില്‍ ഇന്ത്യന്‍ രൂപയും യുഎസ് ഡോളറും വ്യത്യസ്ഥമാണ്. ഡോളര്‍ നിരക്കില്‍ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞപ്പോള്‍ രൂപ നിരക്കില്‍ അവ വര്‍ധനവു കാണിക്കുന്നു. 
     സിമന്റ് ഉല്‍പ്പാദനം വളര്‍ച്ചയും ഉരുക്ക് ഉപഭോഗ വളര്‍ച്ചയും നിര്‍മാണ മേഖലയുടെ വളര്‍ച്ചയ്ക്കു താങ്ങായി. സിമന്റ് ഉല്‍പ്പാദനവും ഉരുക്ക് ഉപഭോഗവും യഥാക്രമം 13.3 ശതമാനവും 7.5 ശതമാനം ഉയര്‍ന്നു.
സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവന മേഖലകളിലെ വളര്‍ച്ച 2018-19ല്‍ 7.4 ശതമാനമായി. ഇത് 2017-18ല്‍ 6.2 ശതമാനം മാത്രമായിരുന്നു. 

PSR/ND MRD – 375
***


(Release ID: 1577292)