ഉപരാഷ്ട്രപതിയുടെ കാര്യാലയം

ശാസ്ത്രസാങ്കേതിക വിദ്യയെ മനുഷ്യ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി

Posted On: 02 JUL 2019 11:51AM by PIB Thiruvananthpuram

ശാസ്ത്രസാങ്കേതിക വിദ്യയെ മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു പറഞ്ഞു. ഫ്‌ളോറിഡയില്‍ ഈ മാസം നടക്കുന്ന ഇന്റര്‍നാഷണല്‍ സ്‌പേസ് സെറ്റില്‍മെന്റ് ഡിസൈന്‍ കോമ്പറ്റീഷനില്‍ പങ്കെടുക്കാനായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ കെ പുരം ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ സാങ്കേതിക വിദ്യ അടുത്തതായി ശ്രദ്ധ പതിയേണ്ട ഒരു രംഗമാണെന്നും, പുതിയ കണ്ടുപിടിത്തങ്ങളുമായി യുവജനങ്ങള്‍ മുന്നോട്ട് വരണമെന്നും ഉപരാഷ്ട്രപതി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. എല്ലാ രാജ്യങ്ങള്‍ക്കുമായി പങ്കു വയ്ക്കപ്പെട്ട ഒരു വിഭവമാണ് ബഹിരാകാശമെന്നും, കണ്ടുപിടിത്തങ്ങളുടെ ഗുണഫലങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കും ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രരംഗത്തെ എല്ലാ മുന്നേറ്റങ്ങളുടെയും അടിസ്ഥാന ലക്ഷ്യം സാമൂഹിക നേട്ടങ്ങളും, സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നുള്ളതും ആണെന്നും അദ്ദേഹം പറഞ്ഞു. 


IE/AB (02.07.19)

(Release ID: 1576747) Visitor Counter : 74