റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ട്രാന്‍സ്‌പോര്‍ട്ട്‌വാഹനങ്ങളുടെഡ്രൈവര്‍മാര്‍ക്ക്കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുണ്ടായിരിക്കണമെന്ന ചട്ടംഭേദഗതിചെയ്യും
Posted On:
18 JUN 2019 3:56PM by PIB Thiruvananthpuram
രാജ്യത്ത്ഒരു ട്രാന്‍സ്‌പോര്‍ട്ട്‌വാഹനം ഓടിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതഉണ്ടായിരിക്കണമെന്ന നിബന്ധന നീക്കം ചെയ്യാന്‍ കേന്ദ്ര റോഡ്ഗതാഗതഹൈവേയ്‌സ് മന്ത്രാലയംതീരുമാനിച്ചു. ഇതിനായി 1989 ലെ കേന്ദ്ര മോട്ടോര്‍വാഹന നിയമംഭേദഗതിചെയ്തുകൊണ്ടുള്ളകരട്‌വിജ്ഞാപനം താമസിക്കാതെ പുറപ്പെടുവിക്കും. ഈ നിയമത്തിലെ ചട്ടംഎട്ട് പ്രകാരംഒരു ട്രാന്‍പോര്‍ട്ട്‌വാഹനത്തിന്റെഡ്രൈവര്‍കുറഞ്ഞത്എട്ടാം ക്ലാസ്സ്എങ്കിലും പാസ്സായിരിക്കണം.
എന്നാല്‍രാജ്യത്തെ ഗ്രാമീണമേഖലകളില്‍ ഔപചാരികവിദ്യാഭ്യാസംഇല്ലെങ്കിലുംസാക്ഷരരും, ഡ്രൈവിംഗ് പോലുള്ളവിദ്യകള്‍സ്വായത്തമാക്കിയതൊഴില്‍രഹിതര്‍വന്‍തോതില്‍ ഉണ്ട്. ഈ ചട്ടംഭേദഗതിചെയ്യുന്നതോടെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. കൂടാതെരാജ്യത്തെ ഗതാഗത, ചരക്ക്‌മേഖലയില്‍ ഇന്ന്കുറവുള്ള ഏകദേശം 24 ലക്ഷംഡ്രൈവര്‍മാരുടെഒഴിവ് നികത്താനുമാകും.
കുറഞ്ഞ വിദ്യാഭ്യാസയോഗ്യതാ മാനദണ്ഡം മാറ്റുമെങ്കിലുംറോഡ്‌സുരക്ഷയുടെകാര്യത്തില്‍യാതൊരുവിട്ടുവീഴ്ചയ്ക്കും ഇടനല്‍കാതെഡ്രൈവര്‍മാരുടെ പരിശീലനത്തിനും, നൈപുണ്യ പരിശോധനയ്ക്കുമുള്ളഊന്നല്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രാലയംവ്യക്തമാക്കി. ട്രാഫിക്ചിഹ്നങ്ങള്‍തിരിച്ചറിയല്‍, വാഹനങ്ങളുടെലോഗ് ബുക്കുകള്‍, ട്രിപ്പ്‌റിക്കോര്‍ഡുകള്‍ എന്നിവയുടെസൂക്ഷിപ്പ്മുതലായവയില്‍ഡ്രൈവര്‍മാര്‍യഥാവിധി പരിശീലനം നേടിയിട്ടുണ്ടെന്ന്‌ഡ്രൈവിംഗ്‌സ്‌കൂളുകള്‍ഉറപ്പ്‌വരുത്തണം. ലൈസന്‍സിന് അപേക്ഷിക്കുന്ന ഏതൊരാള്‍ക്കും കര്‍ക്കശമായഡ്രൈവിംഗ്‌ടെസ്റ്റ് പാസ്സായിരിക്കണം.
ND/MRD
(Release ID: 1574962)