മന്ത്രിസഭ

വിവാഹിതരായ മുസ്ലീം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം

Posted On: 12 JUN 2019 7:47PM by PIB Thiruvananthpuram

'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികാസം, എല്ലാവരുടെയും വിശ്വാസം' എന്നതാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ കേന്ദ്രബിന്ദു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുകൂടി പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുസ്ലീം സ്ത്രീകള്‍ (വിവാഹകാവകാശ സംരക്ഷണം) രണ്ടാം ഓര്‍ഡിനന്‍സ് 2019 (2019ലെ ഓര്‍ഡിനന്‍സ് 4)ന് പകരമുള്ള മുസ്ലീം സ്ത്രീകള്‍ (വിവാഹ അവകാശ സംരക്ഷണം) ബില്‍ 2019ന് അംഗീകാരം നല്‍കി.

നേട്ടങ്ങള്‍:
ഈ ബില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ലീംഗ സമത്വവും ലിംഗ നീതിയും ഉറപ്പാക്കും. ഈ ബില്‍ വിവാഹിതരായ മുസ്ലീംസ്ത്രീകളുടെ അവകാശം സംരക്ഷിക്കുകയും അവരുടെ ഭര്‍ത്തക്കന്മാര്‍ 'തലാക്ക്-ഇ-ബിദ്ദത്ത്' പ്രക്രിയയിലൂടെ വിവാഹമോചനം നടത്തുന്നത് തടയുകയും ചെയ്യും. അടുത്തുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

പ്രത്യാഘാതങ്ങള്‍:
-മുത്തലാക്ക് പ്രക്രിയ നിയമവിരുദ്ധവും റദ്ദാക്കിയതുമായി പ്രഖ്യാപിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.
- അതോടൊപ്പം മുന്നുവര്‍ഷം വരെ തടവോ അല്ലെങ്കില്‍ പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാക്കി അതിനെ മാറ്റും.
- വിവാഹിതരായ മുസ്ലീം സ്ത്രീകള്‍ക്കും അവരുടെ ആശ്രിതരായ കുട്ടികള്‍ക്കും ജീവനാംശം ലഭ്യമാക്കും.
- തലാക്ക് പ്രഖ്യാപിക്കപ്പെട്ട വിവാഹിതയായ ഒരു മുസ്ലീം സ്ത്രിയോ അവരുമായി രക്തബന്ധമുള്ളതോ അല്ലെങ്കില്‍ വിവാഹം വഴി ലഭിച്ച ബന്ധുവോ ആയ ഒരു വ്യക്തിയോ, ഒരു പോലീസ് സ്‌റ്റേഷനിലെ ചുമതലക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തെക്കുറിച്ച് അറിയിച്ചാല്‍ പോലീസ് ഉദ്യോഗസ്ഥന് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമായി ഇതിനെ മാറ്റുന്നതിനുള്ള നിര്‍ദ്ദേശവും ബില്ലിലുണ്ട്.
-തലാക്കിന് വിധേയയായ വിവാഹിതയായ മുസ്ലീം സ്ത്രീയുടെ പ്രേരണയോടെ ഒരു മജിസ്‌ട്രേറ്റിന് കുറ്റത്തെ വിചാരണ ഒഴിവാക്കി ഒത്തുതീര്‍പ്പിന് സാധ്യതയുള്ളതായി മാറ്റാം.
- ആരോപണവിധേയന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുന്നതിന് മുമ്പ് തലാക്കിന് വിധേയയായ വിവാഹിതയായ മുസ്ലീം സ്ത്രീയെക്കൂടി കേള്‍ക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
മുസ്ലീം സ്ത്രീകള്‍ (വിവാഹ അവകാശ സംരക്ഷണം) ബില്‍ 2019 മുസ്ലീം സ്ത്രീകള്‍ (വിവാഹ അവകാശ സംരക്ഷണം) രണ്ടാം ഓര്‍ഡിനന്‍സ് 2019ന് സമാനമായ രീതിയിലുള്ളത് തെന്നയാണ്.



(Release ID: 1574303) Visitor Counter : 111