നൈപുണ്യ വികസന, സംരംഭക മന്ത്രാലയം

ഡോ. മഹേന്ദ്ര നാഥ് പാണ്‌ഡെകേന്ദ്രനൈപുണ്യവികസന സംരംഭകത്വമന്ത്രിയായിചുമതലയേറ്റു

Posted On: 04 JUN 2019 1:12PM by PIB Thiruvananthpuram

കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ മന്ത്രിയായിഡോ. മഹേന്ദ്ര നാഥ് പാണ്‌ഡെഇന്ന്ചുമതലയേറ്റു. ഇതേവകുപ്പിന്റെസഹമന്ത്രിസ്ഥാനം വഹിക്കുന്ന ശ്രീ. ആര്‍.കെ. സിംഗുംസന്നിഹിതനായിരുന്നു. ഇതേസ്ഥാനം വഹിച്ചിരുന്ന മുന്‍ കേന്ദ്രമന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ പുതിയഉത്തരവാദിത്തംഏറ്റെടുക്കുന്ന ഡോ. മഹേന്ദ്ര നാഥ് പാണ്‌ഡെയെഅഭിനന്ദിച്ചു.
രാജ്യത്തെ യുവജനങ്ങളെരാജ്യത്തിനകത്തും പുറത്തും നല്ല രീതിയില്‍ മത്സരക്ഷമമാക്കാന്‍ വേണ്ടി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിരൂപം നല്‍കിയതാണ്‌നൈപുണ്യവികസന,സംരംഭകത്വ മന്ത്രാലയമെന്ന്അദ്ദേഹം പറഞ്ഞു.
യുവജനങ്ങള്‍ക്ക്തങ്ങളുടെകഴിവുകള്‍വികസിപ്പിക്കാനും പ്രാഗത്ഭ്യംവളര്‍ത്തിയെടുക്കാനും ഏറെസഹായകരമായ നടപടികളാണ് മന്ത്രാലയംകൈക്കൊള്ളുന്നതെന്ന്‌ഡോ. പാണ്‌ഡെ പറഞ്ഞു.
ഉത്തര്‍ പ്രദേശിലെചന്ദൗലിയില്‍ നിന്നുള്ളലോക്‌സഭാംഗമാണ്‌ഡോ. മഹേന്ദ്രനാഥ് പാണ്‌ഡെ. വാരാണാസിയിലെഹിന്ദു ബനാറസ്‌സര്‍വ്വകലാശാലയില്‍ നിന്ന്എം.എ, ജേര്‍ണലിസത്തില്‍എം.എ, പി.എച്ച്.ഡിഎന്നിവകരസ്ഥമാക്കിയിട്ടുണ്ട്. മൂന്ന്ദശകങ്ങളിലേറെയായിസജീവരാഷ്ട്രീയത്തിലുള്ളഡോ. പാണ്‌ഡെ ഉത്തര്‍ പ്രദേശില്‍ നിരവധി തവണ മന്ത്രായിക്കിയിട്ടുണ്ട്. 2016 ജൂലൈമുതല്‍ 2017 സെപ്റ്റംബര്‍വരെകേന്ദ്ര മാനവ വിഭവവികസന  മന്ത്രാലയത്തില്‍സഹമന്ത്രിയായിഅദ്ദേഹംസേവനം അനുഷ്ഠിച്ചിരുന്നു.

ND MRD– 306
***



(Release ID: 1573403) Visitor Counter : 46