തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ്‌റൂമുകളില്‍സുരക്ഷിതമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Posted On: 21 MAY 2019 2:56PM by PIB Thiruvananthpuram

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിംഗിനുപയോഗിച്ചശേഷംസ്‌ട്രോംഗ്‌റൂമുകളില്‍സൂക്ഷിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റിപകരംവോട്ടിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ നീക്കം നടക്കുന്നതായിചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍അറിയിച്ചു. മാധ്യമങ്ങളിലെദൃശ്യങ്ങളില്‍കാണുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുപയോഗിച്ചതല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
വോട്ടിംഗ് പൂര്‍ത്തിയായിക്കഴിഞ്ഞ ശേഷം ശക്തമായ കാവലിലാണ്ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുംവിവിപാറ്റുകളും നിര്‍ദ്ദിഷ്ടവോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. സ്ഥാനാര്‍ത്ഥികളുടെയുംതിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇത്. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതുംസ്‌ട്രോംഗ്‌റൂമുകള്‍ സീല്‍ചെയ്യുന്നതും പൂര്‍ണ്ണമായുംവീഡിയോയില്‍ചിത്രീകരിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിനം വരെ ഇത് പൂര്‍ണ്ണമായും സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും. ഓരോസ്‌ട്രോംഗ്‌റൂമുംമുഴുവന്‍ സമയവുംകേന്ദ്ര സായുധ പെലീസ്‌സേനയുടെ സംരക്ഷണത്തിലാണ്. ഇതിനു പുറമെസ്ഥാനാര്‍ത്ഥികളും അവരുടെ ഏജന്റുമാരുംസ്‌ട്രോംഗ്‌റൂമുകളുടെ പരിസരത്ത് ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിനത്തില്‍സ്ഥാനാര്‍ത്ഥികള്‍/അവരുടെ ഏജന്റുമാര്‍, നീരീക്ഷകര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ്‌സ്‌ട്രോംഗ്‌റൂമുകള്‍ തുറക്കുക. ഇതും പൂര്‍ണ്ണമായുംവീഡിയോയില്‍ചിത്രീകരിക്കും. വോട്ടെണ്ണിത്തുടങ്ങുന്നതിനുമുമ്പ് ഇ.വി.എമ്മുകളുടെ അഡ്രസ്ടാഗുകള്‍, സീല്‍, സീരിയല്‍ നമ്പര്‍ എന്നിവ കൗണ്ടിംഗ് ഏജന്റുമാരെകാണിച്ച് പരാതികളില്ലെന്ന് ഉറപ്പുവരുത്തും. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍മുതലുള്ള വിവിധ യോഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. വോട്ടെണ്ണല്‍ സംബന്ധിച്ച തയ്യാറെടുപ്പുകള്‍ ഒരിക്കല്‍ക്കൂടിസ്ഥാനാര്‍ത്ഥികളോട്‌വിശദീകരിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാമുഖ്യതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടുംജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
    ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ എന്തെങ്കിലുംതരത്തിലുള്ള ക്രമക്കേടുകള്‍ നടത്താനുള്ള സാധ്യതകള്‍ വിശദമായ സുരക്ഷാ ചട്ടക്കൂടുംഭരണപരമായ പെരുമാറ്റച്ചട്ടങ്ങളും മുഴുവന്‍ സമയ സുരക്ഷയും വഴിതിരഞ്ഞെടുപ്പു കമ്മീഷന്‍പൂര്‍ണ്ണമായും തടഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചിട്ടില്ലാത്ത, റിസര്‍വ്‌വോട്ടിംഗ് യന്ത്രങ്ങള്‍ കൈകാര്യംചെയ്യുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നിരുന്നാലും, റിസര്‍വ്‌വോട്ടിംഗ് യന്ത്രങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ എന്തെങ്കിലുംവീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് വിശദമായി അന്വേഷിക്കുമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികൈക്കൊള്ളുമെന്നുംകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നകുന്നതുവരെഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യംചെയ്യുന്നതിന് പ്രത്യേക കണ്‍ട്രോള്‍റൂംസ്ഥാപിക്കും. 011-23052123 എന്നതാണ് കണ്‍ട്രോള്‍റൂം നമ്പര്‍. നാളെ (22 മെയ് 2019) രാവിലെ 11 മണിമുതല്‍ ഈ കണ്‍ട്രോള്‍റൂം പ്രവര്‍ത്തനക്ഷമമാകും.

AM/ND MRD- 292


(Release ID: 1572362) Visitor Counter : 224