പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

ലോക്പാല്‍ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Posted On: 16 MAY 2019 1:08PM by PIB Thiruvananthpuram

ലോക്പാലിന്റെ വെബ്‌സൈറ്റ്‌ ലോക്പാല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ശ്രീ. പിനാകിചന്ദ്ര ഘോഷ് ന്യൂഡല്‍ഹിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ ശ്രീമതി നീതാ വര്‍മ്മ, ലോക്പാല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. http://lokpal.gov.in ലോക്പാല്‍ വെബ്‌സൈറ്റിന്റെ വിലാസം. ലോക്പാലിനെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും, പ്രവര്‍ത്തനങ്ങളുടെവിശദാംശങ്ങളുമടങ്ങുന്ന വെബ്‌സൈറ്റ്‌വികസിപ്പിച്ചത്‌നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ആണ്.
2013 ലെ ലോക്പാല്‍, ലോകായുക്ത നിയമത്തിന്റെ പരിധിയില്‍വരുന്ന പൊതു പ്രവര്‍ത്തകര്‍ക്കെതിരായഅഴിമതിആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായിസ്വതന്ത്ര ഇന്ത്യയില്‍സ്ഥാപിച്ച ഇത്തരത്തിലുള്ളആദ്യസ്ഥാപനമാണിത്.
ഇക്കൊല്ലംമാര്‍ച്ച് 23 നാണ്‌ലോക്പാലിന്റെആദ്യ അദ്ധ്യക്ഷനായിജസ്റ്റിസ് ശ്രീ. പിനാകിചന്ദ്ര ഘോഷിനെ രാഷ്ട്രപതി നിയമിച്ചത്. നാല്ജുഡീഷ്യല്‍അംഗങ്ങളെയും, മറ്റ് നാല്അംഗങ്ങളെയുംകൂടിഗവണ്‍മെന്റ് നിയമിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെചാണക്യപുരിയിലുള്ളഹോട്ടല്‍അശോകയിലാണ്‌ലോക്പാലിന്റെതാല്‍ക്കാലികഓഫീസ് പ്രവര്‍ത്തിക്കുന്നത്. ലോക്പാലിന്റെ ചട്ടങ്ങളും, പരാതികള്‍സ്വീകരിക്കേണ്ട മാതൃകയുംവികസിപ്പിച്ച്‌വരികയാണ്. ഇക്കൊല്ലംഏപ്രില്‍ 16 വരെലഭിച്ച എല്ലാ പരാതികളുംലോക്പാല്‍ഓഫീസ് പരിശോധിച്ച്തീര്‍പ്പാക്കിയിട്ടുണ്ട്. അതിന് ശേഷംലഭിച്ച പരാതികള്‍ പരിശോധിച്ച്‌വരികയാണ്.
ND MRD- 287

 


(Release ID: 1572115)