യു.പി.എസ്.സി

നാഷണല്‍ ഡിഫന്‍സ്അക്കാദമി, നേവല്‍അക്കാദമി പരീക്ഷ 2018:അന്തിമ ഫലം പ്രസിദ്ധീകരിച്ചു

Posted On: 09 MAY 2019 4:21PM by PIB Thiruvananthpuram

    നാഷണല്‍ ഡിഫന്‍സ്അക്കാദമിയിലെ നൂറ്റി നാല്‍പ്പത്തി രണ്ടാമത്‌കോഴ്‌സിലേക്കും (കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങള്‍) ഇന്ത്യന്‍ നാവികഅക്കാദമിയിലെ നൂറ്റി നാലാമത്‌കോഴ്‌സിലേക്കും പ്രവേശനത്തിനായിയൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ 2018 സെപ്റ്റംബര്‍ 9 ന്  നടത്തിയഎഴുത്തു പരീക്ഷയുടെയുംവിവിധ സര്‍വീസസ്‌സെലക്ഷന്‍ ബോര്‍ഡുകള്‍ നടത്തിയ ഇന്റര്‍വ്യൂകളുടെയും അടിസ്ഥാനത്തില്‍ പ്രവേശനത്തിന് യോഗ്യത നേടിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംhttp://www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വൈദ്യ പരിശോധനയുടെ ഫലംപരിഗണിക്കാതെയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്.കോഴ്‌സുകള്‍ ആരംഭിക്കുന്ന തീയതി സംബന്ധിച്ച വിവരങ്ങള്‍ www.joinindianarmy.nic.in,www.nausena-bharti.nic.in, www.careerairforce. nic.inഎന്നീവെബ്‌സൈറ്റുകളില്‍ലഭ്യമാണ്.പരീക്ഷയില്‍ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ലഭിച്ച മാര്‍ക്ക് 15 ദിവസംകഴിഞ്ഞ്‌യു.പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെജനനത്തീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അഡീഷണല്‍ ഡയറക്ടറേറ്റ്ജനറല്‍ഓഫ്‌റിക്രൂട്ടിംഗ്, അഡ്ജുറ്റന്റ് ജനറല്‍സ് ബ്രാഞ്ച്, ഇന്റഗ്രേറ്റഡ്‌ഹെഡ്ക്വാര്‍ട്ടേഴ്‌സ്, മിനിസ്ട്രിഓഫ് ഡിഫന്‍സ് (ആര്‍മി), വെസ്റ്റ്‌ബ്ലോക്ക് നമ്പര്‍ 3, വിംഗ്-1, ആര്‍.കെ പുരം, ന്യൂഡല്‍ഹി-110066 എന്ന വിലാസത്തില്‍ അയക്കണം. മേല്‍വിലാസത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍അതും അറിയിക്കണം.
പരീക്ഷാഫലം സംബന്ധിച്ച സംശയ നിവാരണത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ന്യൂഡല്‍ഹിയിലെയു.പി.എസ്.സിഓഫീസിലെ സിഗേറ്റിനടുത്തുള്ള സേവന കേന്ദ്രത്തില്‍ നേരിട്ടോ, 011-23385271/011-23381125/01123098543 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം. പ്രവൃത്തിദിവസങ്ങളില്‍രാവിലെ 10 മുതല്‍വൈകിട്ട് 5 മണിവരെ ഈ സൗകര്യംലഭ്യമാണ്.
AM MRD- 277
***


(Release ID: 1571834)
Read this release in: English , Urdu , Hindi , Marathi