ധനകാര്യ മന്ത്രാലയം

ജി.എസ്.ടി. : 2019 ഏപ്രിലില്‍റെക്കോര്‍ഡ്‌വരുമാനം ജി.എസ്.ടി. നടപ്പിലാക്കിതുടങ്ങിയതിന് ശേഷമുള്ളഏറ്റവുംഉയര്‍ന്ന വരവ്

Posted On: 01 MAY 2019 3:09PM by PIB Thiruvananthpuram

2019 ഏപ്രിലില്‍ പിരിച്ചെടുത്ത മൊത്തംജി.എസ്ടി. വരുമാനം 1,13,865 കോടിരൂപയാണ്. ഇതില്‍കേന്ദ്ര ജി.എസ്.ടി 21,163 കോടിരൂപയും, സംസ്ഥാന ജി.എസ്.ടി 28,801 കോടിരൂപയും, സംസ്ഥാനാന്തരജി.എസ്.ടി 54,733 കോടിരൂപയും (ഇറക്കുമതിവഴിശേഖരിച്ച 23,289 കോടിരൂപയുള്‍പ്പെടെ), തീരുവ ഇനത്തില്‍ 9,168 കോടിരൂപയും (ഇറക്കുമതിവഴി പിരിച്ചെടുത്ത 1053 കോടിരൂപയടക്കം) ഉള്‍പ്പെടുന്നതാണ്. 2019 ഏപ്രില്‍ 30 വരെ 72.13 ലക്ഷംജി.എസ്.ടി. റിട്ടേണുകള്‍ ഫയല്‍ചെയ്തിട്ടുണ്ട്.
തട്ടിക്കിഴിവിന് ശേഷംകേന്ദ്ര ഗവണ്‍മെന്റുംസംസ്ഥാന ഗവണ്‍മെന്റുകളുംകൂടി ഏപ്രില്‍മാസത്തില്‍ പിരിച്ചെടുത്ത മൊത്തംവരുമാനം സി.ജി.എസ്.ടി. യില്‍ 47,533 കോടിരൂപയും, സംസ്ഥാന ജി.എസ്.ടിയില്‍ 50,776 കോടിരൂപയുമാണ്.
2018 ഏപ്രിലിലെവരുമാനം 1,03,459 കോടിരൂപയായിരുന്നു. ഇതാണ് 2019 ഏപ്രിലില്‍ 10.05 ശതമാനം വര്‍ദ്ധിച്ചത്. 2019 ഏപ്രിലിലെവരുമാനം 2018-19 സാമ്പത്തിക വര്‍ഷത്തെ പ്രതിമാസശരാശരിജി.എസ്.ടി. വരുമാനത്തെക്കാള്‍ (98,114 കോടിരൂപ) 16.05 ശതമാനം വളര്‍ച്ച കൈവരിച്ചു.
ND MRD- 260
***


(Release ID: 1571460)